'5000 രൂപ വാടക കൊടുക്കാനുളള ആസ്തി ഇന്നെനിക്കുണ്ട്', ബിഷപ്പിന്റെ കോൾ റെക്കോർഡ് കയ്യിലുണ്ടെന്ന് രേണു സുധി
ബിഗ് ബോസ് താരം രേണു സുധിയെ വിവാദങ്ങള്‍ വിട്ടൊഴിഞ്ഞ നേരമില്ലെന്ന് പറയാം. ഒരിടവേളയ്ക്ക് ശേഷം രേണു സുധി താമസിക്കുന്ന വീടും സ്ഥലവും വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. വീട് വെയ്ക്കാന്‍ ഇഷ്ടദാനമായി നല്കിയ സ്ഥലം തിരിച്ചെടുക്കുമെന്ന് വ്യക്തമാക്കി ബിഷപ്പ് നോബിള്‍ ഫിലിപ്പ് രേണു സുധിക്കും മകനും നോട്ടീസ് അയച്ചിരിക്കുകയാണ്.
തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്തില്ലെങ്കില്‍ നടപടിയെടുക്കുമെന്നാണ് ബിഷപ്പിന്റെ മുന്നറിയിപ്പ്. സോഷ്യല്‍ മീഡിയയില്‍ ബിഷപ്പിന്റെ നീക്കത്തെ എതിര്‍ത്തും പിന്തുണച്ചും പ്രതികരണങ്ങള്‍ നിറയുകയാണ്. ദാനമായി നല്‍കിയത് ഒരു പുരോഹിതന് തിരിച്ചെടുക്കുന്നത് ശരിയാണോ എന്നുളള ചോദ്യം ചിലര്‍ ഉയര്‍ത്തുന്നു.
അതിനിടെ ബിഷപ്പിന്റെ നീക്കത്തിന് മറുപടിയുമായി രേണു സുധി തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ഈ പ്രശ്നം നടക്കുമ്പോള്‍ രേണു സുധി വിദേശത്ത് ആയിരുന്നു. താമസിക്കുന്ന വീട്ടില്‍ നിന്ന് ഇറങ്ങേണ്ടി വന്നാലും വാടക കൊടുത്ത് താമസിക്കാനുളള ആസ്തി ഇന്ന് തനിക്ക് ഉണ്ടെന്ന് രേണു സുധി ഏഷ്യാനെറ്റ് ഓണ്‍ലൈനിനോട് പ്രതികരിച്ചു.

ബിഷപ്പ് നോബിള്‍ ഫിലിപ്പ് ഇഷ്ടദാനമായി സ്ഥലം തന്നത് തനിക്കല്ല. കൊല്ലം സുധി എന്ന കലാകാരന് മരണപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ മക്കളായ രാഹുല്‍ ദാസിനും റിതുല്‍ ദാസിനുമാണ് സ്ഥലം നല്‍കിയത്. പിന്നെ തന്റെ പേരില്‍ എന്തിനാണ് നോട്ടീസ് അയച്ചിരിക്കുന്നതെന്ന് രേണു സുധി ചോദിക്കുന്നു. തനിക്ക് എന്തെങ്കിലും തന്നിട്ടുണ്ടെങ്കില്‍ ആണ് നന്ദികേട് കാണിച്ചു എന്ന് പറയുക. ഇത് തനിക്ക് വീട്ടിലോ സ്ഥലത്തോ അവകാശമൊന്നും ഇല്ലെന്നും രേണു പറയുന്നു.
താന്‍ ബിഗ് ബോസില്‍ പോയ സമയത്ത് അടക്കം ബിഷപ്പ് അഭിമുഖങ്ങളില്‍ തന്നെക്കുറിച്ച് മോശമായാണ് സംസാരിച്ചത്. ഒരു ബിഷപ്പിന് ചേരുന്ന തരത്തിലല്ല സംസാരിച്ചത്. അല്ലാതെ താന്‍ അല്ല ആദ്യം ബിഷപ്പിന് എതിരെ സംസാരിച്ചത് എന്നും രേണു പറയുന്നു. ബിഗ് ബോസിലേക്ക് പോകുന്നതിന് മുന്‍പ് തന്നോട് നല്ല രീതിയില്‍ ആയിരുന്നു പെരുമാറ്റം. ക്ഷമയുടെ നെല്ലിപ്പലക കടന്നപ്പോഴാണ് പ്രതികരിച്ചത് എന്നും രേണു പറയുന്നു.
ബിഷപ്പിനോട് തന്റെ സഹോദരി ഫോണ്‍ ചെയ്ത് കാര്യങ്ങള്‍ തിരക്കിയപ്പോള്‍ തന്നോട് ഒരു പ്രശ്നവും ഇല്ല എന്നാണ് പറഞ്ഞത്. ആ ഫോണ്‍ കോള്‍ റെക്കോര്‍ഡ് കൈവശം ഉണ്ടെന്നും ആവശ്യം വന്നാല്‍ പുറത്ത് വിടുമെന്നും രേണു സുധി പറഞ്ഞു. വീട് വെയ്ക്കാന്‍ ബിഷപ്പ് ഇഷ്ടദാനമായി തന്നത് കേസില്‍പ്പെട്ട് കിടക്കുന്ന സ്ഥലം ആണെന്നും രേണു സുധി ആരോപിച്ചു. മാത്രമല്ല വീട് വെച്ച് നല്കിയ കെഎച്ച്ഡിഇസിയുടെ ഫിറോസ് ആണോ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് പിന്നിലെന്ന് സംശയിക്കുന്നതായും രേണു കൂട്ടിച്ചേര്‍ത്തു.
വീട്ടില്‍ നിന്ന് ഇറക്കി വിട്ടാല്‍ മക്കളേയും കൂട്ടി വാടക വീട്ടിലേക്ക് മാറും. മാസം അയ്യായിരം രൂപ വാടക കൊടുക്കാനുളള ആസ്തി ഇപ്പോള്‍ തനിക്കുണ്ട്. തന്നെയും മക്കളേയും ഇറക്കി വിട്ടത് കൊണ്ട് കിട്ടുന്ന നേട്ടം ബിഷപ്പിന് കിട്ടട്ടെ എന്നും രേണു സുധി പറഞ്ഞു.
-
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
എങ്ങനെ കോടീശ്വരനാകാം?;ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറയുന്നു ..യുവാക്കൾക്കുള്ള ടിപ്പുകളും












Click it and Unblock the Notifications