Get Updates
Get notified of breaking news, exclusive insights, and must-see stories!

സുധി മരിച്ച് കിടന്നപ്പോൾ ഫൈവ് സ്റ്റാർ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചോ?മറുപടിയുമായി രേണു..അന്ന് നടന്നത്

സുധിയുടെ മകൻ കിച്ചു സുധി പങ്കിട്ട വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്. താൻ കുട്ടിക്കാലത്ത് നേരിട്ട ഒറ്റപ്പെടലും അവഗണനയുമൊക്കെയാണ് കിച്ചു വീഡിയോയിൽ പങ്കുവെച്ചത്. തൻ്റെ അമ്മ മറ്റൊരാൾക്കൊപ്പം പോയതിന് ശേഷം അച്ഛൻ രണ്ട് സ്ത്രീകളെ വിവാഹം കഴിച്ചെന്നും എന്നാൽ തന്നെ ആരും പരിഗണിച്ചില്ലെന്നുമാണ് കിച്ചു വീഡിയോയിൽ പറഞ്ഞത്. രേണു സുധിയുടെ വീട്ടിലായിരുന്നപ്പോഴും താൻ ഒറ്റപ്പെട്ട് കഴിയുകയായിരുന്നു. ഒരു മുറിയിൽ വർഷങ്ങളോളം തനിച്ചിരുന്നു. ഭക്ഷണം തരാൻ മാത്രമാണ് അച്ഛൻവന്നിരുന്നത്, അച്ഛൻ മരണപ്പെട്ടപ്പോൾ താൻ ശരിക്കും തനിച്ചായെന്നും സുധി വീഡിയോയിൽ പറഞ്ഞു.

രേണുവിൻ്റെ വീട്ടുകാർക്കെതിരേയും ഗുരുതര ആരോപണമാണ് കിച്ചു ഉയർത്തിയത്. സുധി മരിച്ച് കിടന്നപ്പോൾ ബോഡി കൊണ്ടുവരാൻ വന്ന പള്ളിക്കാരടക്കം ഫൈവ് സ്റ്റാർ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചെന്നും മരണാനന്തര ചടങ്ങുകൾക്കായി രേണുവിൻ്റെ പിതാവ് 1.80 ലക്ഷം രൂപയുടെ ബിൽ ഉണ്ടാക്കി ഫ്ലവേഴ്സ് ചാനലിലൽ നിന്നും പണം തട്ടാൻ ശ്രമിച്ചെന്നൊക്കെയുള്ള ആരോപണങ്ങളും കിച്ചു വീഡിയോയിൽ പറയുന്നുണ്ട്. വീഡിയോ വൈറലായതിന് പിന്നാലെ കടുത്ത സൈബർ ആക്രമണമാണ് ഇപ്പോൾ രേണു നേരിടുന്നത്. അധിക്ഷേപം കടുത്തതോടെ മറുപടിയുമായി രേണു രംഗത്തെത്തി. കഴിഞ്ഞ ദിവസം വരെ കിച്ചുവിന് ആവശ്യമായ പണം താൻ നൽകിയിട്ടുണ്ടെന്നും എന്തുകൊണ്ടാണ് മകൻ ഇപ്പോൾ ഇത്തരത്തിൽ ആരോപണം ഉയർത്തിയത് എന്ന് അറിയില്ലെന്നുമാണ് രേണു പറഞ്ഞത്. സുധി മരിച്ച് കിടന്നപ്പോൾ ഫൈവ് സ്റ്റാർ ഹോട്ടലിൽ ചെന്ന് ഭക്ഷണം കഴിച്ചെന്ന ആരോപണങ്ങളും തൻ്റെ പുതിയ വീഡിയോയിലൂടെ രേണു തള്ളി കളഞ്ഞു. രേണുവിൻ്റെ വാക്കുകൾ ഇങ്ങനെ

renusudhimain

'എന്റെ മനുഷ്യരെ നിങ്ങൾ എന്തൊക്കെയാണ് പറയുന്നത് സുധിച്ചേട്ടൻ മരിച്ചു കിടന്നപ്പോൾ ഞാൻ ഫൈവ് സ്റ്റാർ ഹോട്ടലിൽ പോയി കഴിച്ചന്നോ? നിങ്ങൾക്ക് നാണമാകുന്നില്ലേ? സുധിച്ചേട്ടനെ അടക്കുന്നതിൻ്റെ അന്ന് വരെ ഞാൻ പച്ചവെള്ളം കുടിച്ചിട്ടില്ല. കിച്ചു എന്തോ എനിക്ക് ഫുഡ് തന്നപ്പോഴാണ് ഞാൻ ഇച്ചിരി വെള്ളം ഇറക്കുന്നത്, കഴിക്കുന്നത്. ഒരു പൊറോട്ട എന്തോ മേടിച്ചു തന്നതായിരുന്നു. സുധിച്ചേട്ടൻ മരിച്ചെന്ന് അറിഞ്ഞശേഷം ഒരു കാപ്പി പോലും കുടിച്ചിട്ടില്ല ഞാൻ . ഞാൻ സുധിച്ചേട്ടൻ്റെ മൃതശരീരം കൊണ്ടുവരാൻ ഫ്ലവേഴ്സിലും 24 ലും ഒന്നും ഞാൻ പോയിട്ടില്ല. ഞാൻ കാണുന്നത് ചേട്ടൻ മരിച്ചിട്ട് പിറ്റേ ദിവസം ഡെഡ് ബോഡി അവർ കൊണ്ടുവന്ന് എട്ടര ആയപ്പോഴാണ്, നമ്മുടെ പൊങ്ങന്നാനം വീട്ടിൽ കൊണ്ടുവന്നപ്പോഴാണ് .

നിങ്ങൾ അറിയാത്ത കാര്യം സംസാരിക്കരുത്. ഞാൻ അവിടെ തളർന്നു കിടക്കുകയായിരുന്നു. ഞാൻ പോയിട്ടുണ്ടോയെന്ന് നിങ്ങൾ ആരോട് വേണമെങ്കിലും ചോദിച്ചോ. എന്തിനാ ഈ കള്ളത്തരം പറയുന്ന.ത് ഇങ്ങനെ കള്ളത്തരം പറയാൻ നിങ്ങൾക്കൊന്നും നാണമാകുന്നില്ലേ. പോകാത്ത ഞാൻഎങ്ങനെ ഫൈവ് സ്റ്റാർ കടയിൽ നിന്ന് പോയി ഫുഡ് കഴിക്കും? ഇതിൻ്റെയൊക്കെ സത്യാവസ്ഥ അറിഞ്ഞിട്ട് വേണം എന്തെങ്കിലുമൊക്കെ സംസാരിക്കാൻ', എന്നാണ് രേണു സുധി വീഡിയോയിൽ പറയുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+