Get Updates
Get notified of breaking news, exclusive insights, and must-see stories!

രേണുവിനോട് വീട് തിരികെചോദിച്ചു? മറുപടിയുമായി ഫിറോസ്; കഷ്ടപ്പെട്ടുണ്ടാക്കിയ വീടാണ്: ചെയ്തത് തെറ്റാണോ?

കൊല്ലം സുധിയുടെ അപ്രതീക്ഷിത വേര്‍പാടിന് പിന്നാലെ രേണു സുധിക്കും മക്കള്‍ക്കുമായി നിര്‍മ്മിച്ചു നല്‍കിയ വീടിനെച്ചൊല്ലി ഇപ്പോള്‍ വലിയ തര്‍ക്കങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ നടന്നുകൊണ്ടിരിക്കുകയാണ്. നിര്‍മാണം പൂര്‍ത്തിയാക്കി ഒരു വര്‍ഷം തികയും മുന്‍പേ വീട് ചോരുന്നുവെന്ന് രേണു സുധി ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ഇതിനു പിന്നാലെ വീട് നിര്‍മ്മിച്ചു നല്‍കിയ കെഎച്ച്ഡിഇസി എന്ന കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കുന്ന ഫിറോസും രേണുവും തമ്മിലുള്ള തര്‍ക്കം രൂക്ഷമായി.

ഇരുവരും പരസ്പരം സമൂഹ മാധ്യമങ്ങളിലൂടെ നിരവധി ആരോപണങ്ങളാണ് ഉന്നയിച്ചത്. തനിക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധമാണ് രേണുവിന് വീട് നിര്‍മ്മിച്ചു നല്‍കിയതെന്ന് ഫിറോസ് ഫേസ്ബുക്കിലൂടെ പറഞ്ഞത് തര്‍ക്കം രൂക്ഷമാകാന്‍ കാരണമായി. രേണുവിനും കുടുംബത്തിനും വീട് നിര്‍മ്മിച്ചു നല്‍കിയതിന്റെ പേരില്‍ വിവാദങ്ങള്‍ ഉണ്ടായതോടെ തങ്ങള്‍ക്ക് ബിസിനസ് കുറഞ്ഞുവെന്നും നിരവധി തൊഴിലാളികളാണ് ഇതുമൂലം ദുരിതമനുഭവിക്കുന്നതെന്നും ഒരു ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് ഫിറോസ് വെളിപ്പെടുത്തിയത്.

renu-Firose

അതിനിടെ, രേണുവിന്റെ ഒരു വീഡിയോയ്ക്ക് താഴെ ഫിറോസ് ഇട്ട കമന്റും വലിയ വിവാദമായി. രേണു മറ്റൊരു വിവാഹം കഴിക്കുകയാണെങ്കില്‍ വീട് തിരിച്ചു തരണം എന്നാണ് ഫിറോസ് പറഞ്ഞത്. ഇതോടെ ഫിറോസിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. രേണുവും ഫിറോസിന് മറുപടിയുമായി എത്തി.

തനിക്ക് ആരും വീട് തന്നിട്ടില്ലെന്നും സുധിച്ചേട്ടന്റെ മക്കളുടെ പേരിലാണ് ആ വീട് എഴുതി തന്നിട്ടുള്ളതെന്നും താന്‍ വിവാഹം കഴിക്കണോ വേണ്ടയോ എന്നത് ഫിറോസ് അല്ല തീരുമാനിക്കുന്നതെന്നും രേണു പ്രതികരിച്ചിരുന്നു. കൊച്ചുകുട്ടിയായ മകനെ നോക്കാനാണ് താനും തന്റെ മാതാപിതാക്കളും ആ വീട്ടില്‍ നില്‍ക്കുന്നതെന്നും രേണു പറഞ്ഞു. എന്റെ വ്യക്തിപരമായ കാര്യങ്ങളില്‍ ഫിറോസ് ഇടപെടരുതെന്ന താക്കീതും രേണു നല്‍കി.

സഹായം ചെയ്തതിന്റെ പേരില്‍ രേണു എന്നും അടിമയായി കഴിയണോ എന്നും വ്യക്തിപരമായ കാര്യങ്ങളില്‍ ഫിറോസ് എന്തിനാണ് ഇടപെടുന്നതെന്നും ഫേസ്ബുക്കില്‍ പലരും ചോദിക്കുന്നുണ്ട്. ഇപ്പോഴിതാ ഈ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി ഫിറോസ് രംഗത്ത് എത്തിയിരിക്കുകയാണ്. ഈ വിഷയത്തില്‍ ഇതില്‍ കൂടുതല്‍ ഒന്നും പറയാനില്ലെന്നും ഫിറോസ് ഏറ്റവും പുതിയ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

600 സ്‌ക്വയര്‍ ഫീറ്റ് എന്ന് തീരുമാനിച്ച് നിര്‍മ്മാണം ആരംഭിച്ച വീടാണ് പിന്നീട് 1000 സ്‌ക്വയര്‍ ഫീറ്റിനപ്പുറത്തേക്ക് പോയതെന്നും ആ വീട്ടിലേക്ക് ഫര്‍ണിച്ചര്‍, ടിവി, ഇന്റീരിയര്‍ ഉള്‍പ്പെടെ എല്ലാം നല്‍കിയിട്ടുണ്ടെന്നും ഫിറോസ് പറഞ്ഞു. നിര്‍മ്മാണം നടക്കുന്ന വേളയില്‍ പണിക്കാര്‍ക്ക് ഒരു ഗ്ലാസ് വെള്ളം പോലും നല്‍കിയിട്ടില്ലെന്നും ഫിറോസ് ആരോപിച്ചു. രേണുവിനോടു വീട് തിരിച്ചു ചോദിച്ചോ എന്ന് പലരുടെയും സംശയത്തിനുള്ള മറുപടിയും ഫിറോസ് നല്‍കുന്നുണ്ട്.

വീട് തിരിച്ചു ചോദിച്ചുവെന്നും അത്രയും കഷ്ടപ്പെട്ടിട്ട് ആ വീട് ഉണ്ടാക്കി കൊടുത്തിട്ട് നിരന്തരമായി ഞങ്ങളെ ഉപദ്രവിക്കുകയും കുറ്റം പറയുകയും ചെയ്യുന്നവരോട് തിരിച്ച് ചോദിച്ചത് തെറ്റാണൊ എന്നും ഫിറോസ് ചോദിക്കുന്നു. നിര്‍മാണവേളയിലുള്ള വീടിന്റെ ചിത്രങ്ങളും ഫിറോസ് പങ്കുവെച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ നിരവധി പേരാണ് ഫിറോസിനെ പിന്തുണയ്ക്കുന്നത്.

ഫിറോസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ഞങ്ങൾ കുറച്ച്‌ പേർ KHD Kerala Home Design [KHD - KHDEC] ചേർന്ന് ഞങ്ങളുടെ സാമ്പത്തിക സ്ഥിതി കൂടെ പരിഗണിച്ച്‌ അനാഥരായ പോയ ഒരു കുടുംബത്തിനു ഫർണ്ണിച്ചറൊ ചുറ്റുമതിലൊ മറ്റു വീട്ട്‌ സാധനങ്ങളൊ ഇല്ലാതെ 600 sqft ൽ ഒരു വീട്‌ നൽകാൻ തീരുമാനിച്ചു. ഈ വിവരം ഞങ്ങൾ അവരുമായ്‌ ബന്ധപെട്ടവരെ അറിയിച്ചു , അവർ സമ്മതം മൂളി.

പിന്നീട്‌ സ്നേഹത്തോടെ ഇതിനു ആദ്യം മുതൽ കൂടെ നിന്ന അദ്ദേഹത്തിന്റെ സഹപ്രവർത്തകർ നിർബന്ധിച്ച പ്രകാരമാണു 600 sqfൽ നിന്നും ആ വീട്‌ 1000 sqft ന്റെ അപ്പുറത്തേക്ക്‌ പോയത്‌.
അവസാന ഘട്ടത്തിലേക്ക്‌ കടക്കുമ്പോൾ ഇതു പോലെ ഒരുപാട്‌ കാര്യങ്ങൾ അദ്ദേഹത്തിന്റെ സഹപ്രവർത്തകരും മറ്റും ഞങ്ങളോട്‌ സ്നേഹത്തിൽ ആവിശ്യപെട്ടു.

ഫർണ്ണീച്ചർ, TV, ഫിൽട്ടർ, ഇന്റ്രീരിയർ അങ്ങിനെ ഒരുപാട്‌ എന്തിനേറെ പറയുന്നു മുറ്റത്തെ ഇന്റർലോക്ക്‌, ഉള്ളത്‌ കൊണ്ട്‌ ചെയ്ത ചുറ്റുമതിൽ വരെ ഞങ്ങൾ അവർക്ക്‌ ചെയ്തു കൊടുത്തു, ഒരു ഗ്ലാസ്സ്‌ വെള്ളം പോലും അവർ ഞങ്ങളുടെ ജോലിക്കാർക്ക്‌ നൽകിയിട്ടില്ല പകരം പടവ്‌ ചെയ്തത്‌ ഒന്ന് നനക്കാമൊ എന്ന് ചോദിച്ചപ്പോൾ അതിനു ഒരു ദിവസത്തിനു 250 രൂപ വെച്ച്‌ വേണമെന്ന് പറഞ്ഞ വ്യക്തിയും ഇന്ന് ആ വീട്ടിൽ താമസിക്കു‌ന്നുണ്ട്.

എന്തിനേറെ പറയുന്നു , ഞങ്ങളുടെ ഒരു പ്രമോഷനു ഒരു ഷൂട്ട്‌ പ്ലാൻ ചെയ്ത ആ ടീമിനോട്‌ 15,000 രൂപ തന്നാലെ ഷൂട്ട്‌ ചെയ്യാൻ സമ്മതിക്കു എന്ന് പറഞ്ഞവരാണു അത്‌, വെറൈറ്റി മീഡിയ ഇന്റ്‌ർവ്യൂവിൽ അതു അവർ സമ്മതിച്ചതുമാണു.

വീട്‌ തിരിച്ച്‌ ചോദിച്ചൊ എന്നതല്ലെ ഇപ്പോഴത്തെ സംശയം ?

അതെ ചോദിച്ചു, ഞങ്ങളെ കൊണ്ട്‌ നൽകാൻ കഴിയുന്നതിൽ ഏറ്റവും അമൂല്യമായതാണു ഞങ്ങൾ നൽകിയത്‌, ഞങ്ങൾ കൊടുക്കാൻ തീരുമാനിച്ചതിലും ഒരുപാട്‌ മികച്ചതാണു നൽകിയത്‌, ആ വീടിന്റെ പടവൊ, ഭിത്തിയൊ, അടി തറയൊ, കോൺഗ്രീറ്റൊ, പ്ലംബിഗൊ, ഇലട്രിക്കൽ വർക്കൊ തുടങ്ങി മറ്റൊന്നിനും ഒരു ശതമാനം പ്രശ്നം അവിടെയില്ല, പുറത്ത്‌ ചെയ്ത ജിപ്സം പ്ലാസ്റ്ററിഗിൽ ഒരു അപാകത പറ്റി അത്‌ കാശില്ലാത്തത്‌ കൊണ്ട്‌ സംബവിച്ചതാണു, ഇത്രയും ബുദ്ധിമുട്ടി കഷ്ടപെട്ട്‌ ഒരു വീടുണ്ടാക്കി കൊടുത്തിട്ട്‌ നിരന്തരമായ്‌ ഞങ്ങളെ ഉപദ്രവിക്കുന്ന ആ വീടിനെ കുറ്റം പറയുന്ന അവരോട്‌ തിരിച്ച്‌ ചോദിച്ചത്‌ തെറ്റാണൊ.

പക്ഷെ എനിക്കൊരു തെറ്റു പറ്റി, അത്‌ ചോദിച്ചു പോയ പോസ്റ്റ്‌ മാറി പോയ്‌, അവർ വിവാഹം കഴിക്കുന്നതിലൊ കഴിക്കാതിരിക്കുന്നതിലൊ എനിക്ക്‌ വ്യക്തിപരമായ്‌ തീരുമാനം എടുക്കാൻ എന്ത്‌ അധികാരമാണുള്ളത്‌, എന്റെ മക്കളുടെ കാര്യത്തിൽ പോലും അവർ ആരെ കെട്ടണം എപ്പോൾ കെട്ടണമെന്ന് തീരുമാനിക്കാൻ അധികാരമില്ല. പിന്നെ ഞാനെങ്ങിനെ അവരുടെ വിവാഹ കാര്യത്തിൽ അഭിപ്രായം പറയും, അവർ പുനർ വിവാഹം കഴിക്കണമെന്നാണു എന്റെ ആഗ്രഹം.

ഇന്റര്‍വ്യൂ ചോദിച്ച്‌ ഒരുപാട്‌ ഓൺലൈൻ മീഡിയകൾ ബന്ധപെടുന്നുണ്ട്‌, എല്ലാവരോടും താൽപര്യമില്ലാ എന്നാണു പറഞ്ഞത്‌, എനിക്കറിയാം നിങ്ങൾക്കിത്‌ വരുമാന മാർഗ്ഗം ആണെന്ന്, പക്ഷെ ജനങ്ങൾ ഇത്‌ വെറുത്തു തുടങ്ങിയിട്ടുണ്ട്‌. ഈ മുകളിൽ എഴുതിയതിനും അപ്പുറത്തേക്ക്‌ ഇനി ഒന്നും പറയാനൊ എഴുതാനൊ ഇല്ല. ഇതോടെ ഇതെല്ലാം അവസാനിക്കട്ടെ. തുടർ eposide വരാതെ ഇരിക്കട്ടെ.

സ്നേഹത്തിൽ ഫിറോസ്‌

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+