Get Updates
Get notified of breaking news, exclusive insights, and must-see stories!

രേണു സുധിക്ക് ഇന്‍സ്റ്റഗ്രാം സബ്‌സ്‌ക്രിപ്ഷന്‍ വഴി ഒരു മാസം ലഭിക്കുന്നത് ലക്ഷങ്ങൾ! അന്ന രാജനും അലനും അതേ വഴിയേ

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്ക് എളുപ്പത്തില്‍ പണപ്പെട്ടി നിറയ്ക്കാനുളള ഏറ്റവും പുതിയ വഴിയായി മാറിയിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം സബ്‌സ്‌ക്രിപ്ഷന്‍. ഇന്‍സ്റ്റഗ്രാമിലെ ഫോളോവേഴ്‌സിന്റെ എണ്ണമോ പോസ്റ്റുകള്‍ക്ക് ലഭിക്കുന്ന റീച്ചോ മാത്രമല്ല വരുമാനം ഉണ്ടാക്കുന്നത്.

എക്‌സ്‌ക്ലൂസീവ് ആയിട്ടുളള പോസ്റ്റുകള്‍ സബ്‌സ്‌ക്രൈബേഴ്‌സിന് നല്‍കി അത് വഴിയാണ് പണമുണ്ടാക്കുന്നത്. സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഒരു പ്രതിമാസ വരിസഖ്യ ഈടാക്കുകയാണ് ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ ചെയ്യുന്നത്. സിനിമാ താരങ്ങള്‍ അടക്കം നിരവധി ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ സബ്‌സ്‌ക്രിപ്ഷന്‍ ആരംഭിച്ചിട്ടുണ്ട്.

നടി അഹാന കൃഷ്ണ, അന്ന രാജന്‍ തുടങ്ങി ബിഗ് ബോസ് താരങ്ങള്‍ ആദില-നൂറ, രേണു സുധി അടക്കമുളളവര്‍ക്ക് ഇത്തരത്തില്‍ സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ട്. 260 രൂപയാണ് അഹാനയുടെ സബ്‌സ്‌ക്രിപ്ഷന്‍ തുക. ഇതിനകം തന്നെ യൂട്യൂബ് ചാനല്‍ വഴി അടക്കം വന്‍ തുക സോഷ്യല്‍ മീഡിയയിലൂടെ സമ്പാദിക്കുന്ന നടിയാണ് അഹാന. 2023-2024 വര്‍ഷത്തില്‍ അഹാനയുടെ സോഷ്യല്‍ മീഡിയാ വരുമാനം മാത്രം 63 ലക്ഷം രൂപയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Renu Sudhi

സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരം രേണു സുധിയും അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ സബ്‌സ്‌ക്രിപ്ഷന്‍ ആരംഭിച്ചിരുന്നു. 180 രൂപയാണ് സബ്‌സ്‌ക്രൈബ് ചെയ്യാന്‍ രേണു സുധി ഈടാക്കുന്നത്. ഇപ്പോള്‍ തന്നെ രണ്ടായിരത്തിന് മുകളില്‍ സബ്‌സ്‌ക്രൈബേഴ്‌സ് രേണു സുധിക്കുണ്ട്. അതായത് മാസം 5 ലക്ഷത്തോളം രൂപയാണ് ഇത് വഴി രേണു സുധി സമ്പാദിക്കുന്നത്.

നടി അന്ന രാജനും എക്‌സ്‌ക്ലൂസീവ് കണ്ടന്റുകള്‍ സബ്‌സ്‌ക്രൈബേഴ്‌സിന് നല്‍കുന്നുണ്ട്. 390 രൂപയാണ് അന്നയുടെ സബ്‌സ്‌ക്രിപ്ഷന്‍ ചാര്‍ജ്. ഇതുവരെ 784 പേരാണ് അന്ന സ്പീക്‌സ് എന്ന അന്ന രാജന്റെ അക്കൗണ്ടില്‍ സബ്‌സ്‌ക്രിപ്ഷന്‍ എടുത്തിരിക്കുന്നത്. ഇതുവരെ നൂറിലധികം സ്‌റ്റോറികളും 4 പോസ്റ്റുകളും 29 റീലുകളുമാണ് എക്‌സ്‌ക്ലൂസീവായി അന്ന പങ്കുവെച്ചിരിക്കുന്നത്. 3 ലക്ഷം രൂപയാണ് ഇതുവഴി അന്നയുടെ മാസവരുമാനം.

എന്നാല്‍ സബ്‌സ്‌ക്രിപ്ഷന്‍ വഴി താന്‍ ഉദ്ദേശിക്കുന്നത് മോശം കണ്ടന്റുകളെല്ലാം ക്വാളിറ്റിയും കലാമേന്മയുടെ ഉളള റീലുകളും ഫോട്ടോകളും മറ്റും മാത്രമാണെന്ന് അന്ന രാജന്‍ വ്യക്തമാക്കുന്നു. സാധാരണമായി വനിതകളായ ഇന്‍ഫ്‌ളുവന്‍സര്‍മാരാണ് ഇന്‍സ്റ്റഗ്രാം സബ്‌സ്‌ക്രിപ്ഷന്‍ ആരംഭിച്ചിട്ടുളളത് എങ്കില്‍ ആ നിരയിലേക്ക് സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരമായ അലന്‍ ജോസ് പെരേരയും എത്തിയിരിക്കുകയാണ്. 290 രൂപയാണ് സബ്‌സ്‌ക്രിപ്ഷന്‍ ചാര്‍ജ്. ഇതുവരെ 250 പേരാണ് അലനെ സബ്‌സ്‌ക്രൈബ് ചെയ്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+