കല്യാണത്തെക്കുറിച്ച് പുതിയ അപ്‌ഡേറ്റുമായി രേണു സുധി; ഒറ്റക്ക് ജീവിക്കാന്‍ പറ്റുമോ എന്ന് ചോദിക്കുന്നുണ്ട്
പ്രശസ്തിയേക്കാള്‍ ഉപരി രേണു സുധിയുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ കത്തിനില്‍ക്കുന്നത്. ബിഗ് ബോസ് സീസണ്‍ ഏഴില്‍ മത്സരാര്‍ത്ഥിയായതിനു പിന്നാലെ രേണു സുധിക്ക് ലഭിച്ച പ്രേക്ഷക പിന്തുണ ഓരോ ദിവസവും കുറഞ്ഞുവരുന്നതാണ് കാണുന്നത്. ടെലിവിഷന്‍ കലാകാരന്‍ കൊല്ലം സുധിയുടെ മരണത്തിന് പിന്നാലെ ഭാര്യ രേണു സുധിക്കും മക്കള്‍ക്കും താമസിക്കാന്‍ സൗജന്യമായി ഭൂമി വിട്ടു നല്‍കിയ ബിഷപ്പിനെതിരെ രേണു നടത്തിയ ചില അപകീര്‍ത്തികരമായ പ്രസ്താവനകളാണ് പ്രേക്ഷക പിന്തുണ കുറയാന്‍ കാരണം. ഇപ്പോഴിതാ ബിഷപ്പുമായുള്ള പ്രശ്‌നം നിയമ പോരാട്ടത്തിലേക്കും കടന്നിരിക്കുകയാണ്. കൊല്ലം സുധിയുടെ മക്കള്‍ക്ക് സൗജന്യമായി വിട്ടു നല്‍കിയ ഭൂമിയുടെ ആധാരം റദ്ദ് ചെയ്യണം എന്നാണ് ബിഷപ്പിന്റെ ആവശ്യം.
അതിനിടെ, രേണുവിന്റെ കല്യാണവുമായി ബന്ധപ്പെട്ടും നിരവധി വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. രേണു സുധി തന്നെ നടത്തുന്ന പല വിധത്തിലുള്ള പ്രസ്താവനകളിലൂടെയാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഒരു മുസ്ലിം യുവാവുമായി പ്രണയത്തിലാണെന്നും വിവാഹം ഉടനെ നടക്കുമെന്നും തട്ടമിടാന്‍ 90 ശതമാനം സാധ്യതയുണ്ടെന്നും രേണു പറഞ്ഞത് വലിയ വിവാദമായിരുന്നു. ഒരാള്‍ തന്റെ കഴുത്തില്‍ താലി ചാര്‍ത്തിയാല്‍ പേരിനൊപ്പമുള്ള സുധി ഒഴിവാക്കുമെന്നും രേണു വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ, വിവാഹത്തെക്കുറിച്ച് പുതിയ ചില കാര്യങ്ങളാണ് രേണു പറയുന്നത്. വീട്ടുകാര്‍ കല്യാണത്തിനായി സമ്മര്‍ദം ചെലുത്തുന്നില്ലെങ്കിലും ബന്ധുക്കളും സുഹൃത്തുക്കളും ഇക്കാര്യം സംബന്ധിച്ച് ചോദിക്കാറുണ്ടെന്നാണ് രേണു പറയുന്നത്. ഇങ്ങനെ ഒറ്റയ്ക്ക് എത്രകാലം ജീവിക്കും എന്നാണ് അവര്‍ ചോദിക്കുന്നത്. എന്നാല്‍ വിവാഹത്തെക്കുറിച്ച് വ്യക്തമായ തീരുമാനമെടുത്തിട്ടില്ലെന്നും എല്ലാം ദൈവത്തിന്റെ കയ്യിലാണെന്നും രേണു പറയുന്നു.
രേണുവിന്റെ വാക്കുകള്‍: വിവാഹത്തെക്കുറിച്ച് ഒന്നും തീരുമാനിച്ചിട്ടില്ല. ദൈവത്തിന്റെ കയ്യിലാണ് എല്ലാം. കല്യാണം കഴിക്കാന്‍ വീട്ടുകാര്‍ പറയുന്നില്ല, കുടുംബക്കാര്‍ ചിലരൊക്കെ പറയാറുണ്ട്. എന്റെ കൂട്ടുകാരും ചോദിക്കും ഇങ്ങനെ ഒറ്റക്ക് ജീവിക്കാന്‍ പറ്റുമോ എന്നൊക്കെ. ഈയിടെ തന്നെ കണ്ടില്ലേ പ്രായമായ ഒരു ചേട്ടനും ചേച്ചിയും കല്യാണം കഴിച്ചത്. കുറെ പ്രായമായി കഴിഞ്ഞാല്‍ നമുക്ക് തോന്നും ഒരു ആണിന് ഒരു പെണ്ണ് വേണം ഒരു പെണ്ണിന് ഒരാള് വേണം എന്ന്. ഒരു തുള്ളി വെള്ളം തരാന്‍ എങ്കിലും ഒരാള് വേണം. അന്നേരം നമ്മള്‍ മക്കളെ ബുദ്ധിമുട്ടിച്ചിട്ട് കാര്യമില്ല അവര്‍ക്ക് അവരുടെ ലൈഫ് ഇല്ലേ. അവര്‍ക്ക് ഭാര്യയാകും മക്കള്‍ ആകും, അപ്പോള്‍ നമ്മളെ 24 മണിക്കൂറും നോക്കിക്കൊണ്ടിരിക്കാന്‍ അവര്‍ക്ക് പറ്റത്തില്ല.












Click it and Unblock the Notifications