ഹനാൻ പറഞ്ഞ 21 വയസുകാരനുമായുള്ള പ്രണയവും ഗർഭഛിദ്രവും';മറുപടിയുമായി രേണു സുധി
മുൻ ബിഗ് ബോസ് താരമായ ഹനാൻ്റെ ആരോപണങ്ങൾക്ക് മറുപടിയുമായി രേണു സുധി. റീച്ചിന് വേണ്ടിയാണ് ആളുകൾ തനിക്കെതിരെ ആരോപണം ഉയർത്തുന്നതെന്നും ബിഗ് ബോസിൽ പോകുന്നതിന് മുൻപ് ഹനാനുമായി തനിക്ക് നല്ല ബന്ധമായിരുന്നുവെന്നും രേണു പറഞ്ഞു. മെയിൻ സ്ട്രീം വണ്‍ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം, വായിക്കാം
'ഹനാൻ' എന്ന് പറഞ്ഞ പുള്ളിക്കാരി എന്റെ ഫ്രണ്ട് ആയിരുന്നു. ഞാൻ ബിഗ് ബോസിന് പോകുന്നതിന് ഒരാഴ്ച മുമ്പേ എനിക്ക് മെസേജ് അയച്ച് "എന്തുണ്ട്, സുഖമാണോ" എന്ന് ചോദിച്ചു. സുഖമാണ് എന്ന് പറഞ്ഞു. ഞാൻ അങ്ങനെ ആരുമായിട്ടും കോൺടാക്ട് ഒന്നും ചെയ്യാറില്ലാത്ത ഒരു വ്യക്തിയാണ്. വല്ലപ്പോഴും മെസേജ് അയക്കും. അങ്ങനെ മെസേജ് അയച്ച ഒരു വ്യക്തിയാണ് ഞാൻ ബിഗ് ബോസിൽ നിന്ന് ഇറങ്ങിയപ്പോൾ ഇങ്ങനെയൊരു വിവാദം കത്തിച്ചത്. അതിന്റെ കാരണം എന്താണെന്ന് അവർക്കേ അറിയത്തുള്ളൂ. എനിക്ക് അതിനെപ്പറ്റി ഒന്നും പറയാനില്ല.

പേഴ്സണൽ ആയി ഞങ്ങൾ തമ്മിൽ ഒരു പ്രശ്നവുമില്ല. റീച്ചിനായിരിക്കും, അത് അവർക്കല്ലേ അറിയത്തുള്ളൂ. ഞാൻ എല്ലാവരെയും സുഹൃത്തായിട്ടാണ് കാണുന്നത്. അവർ പലരും എന്നെ സുഹൃത്തായിട്ട് കണ്ടു കാണത്തില്ലായിരിക്കും. 21 കാരനുമായി എനിക്ക് ബന്ധം ഉണ്ടായിരുന്നെങ്കിൽ തന്നെയും ഇവർക്ക് എന്താണ് പ്രശ്നം. എന്നെ ബാധിക്കുന്ന കാര്യമല്ലേ, അല്ലെങ്കിൽ എന്റെ മക്കളെ ബാധിക്കുന്ന കാര്യമല്ലേ, സുധിച്ചേട്ടന്റെ ഫാമിലിയെ ബാധിക്കുന്ന കാര്യമല്ലേ. ഇത്രയും പേർക്ക് ഒരു കുഴപ്പമില്ല, പിന്നെ ആർക്കാണ് പ്രശ്നം. ആ 21 വയസ്സുകാരനെ ഇവർ കൊണ്ടുവരട്ടെ. തെളിവ് വേണമല്ലോ, അവനെ ഇവർ കൊണ്ടുവരട്ടെ. അല്ലെങ്കിൽ എനിക്ക് ആ 21 വയസ്സുകാരനെ അറിയാമെന്നല്ലേ ഇവർ പറയുന്നത്. സൗകര്യമല്ലേ പറയാൻ.
ഞാൻ സെലിബ്രിറ്റി ആയത് ഇഷ്ടമില്ലാത്തവർ കണ്ണിൽ കടി കാരണം ഇതുപോലെ പറഞ്ഞുകൊണ്ടിരിക്കും. അവർക്ക് എന്താണ് പ്രശ്നം. ഞാൻ എന്റെ വഴിയെ മുന്നോട്ട് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. എന്റെ മാതാപിതാക്കൾ ഹാപ്പിയാണ്, പിന്നെ ഇവറ്റകൾ പറഞ്ഞാൽ അവർക്കെന്താണ് പ്രശ്നം. ഒരു പ്രശ്നവുമില്ല.
ഞങ്ങൾ അവിടെ താമസിക്കുന്നത് കൊണ്ട് ബിഷപ്പ് പിതാവിന് സമാധാനത്തോടെ പ്രാർത്ഥിക്കാനാകുന്നില്ലെന്നും ആളുകളൊക്കെ വന്നുകൊണ്ടിരിക്കുന്നത് ബുദ്ധിമുട്ടിക്കുന്നുവെന്നും ഒക്കെ സഫീന ബീവി എന്ന ഒരു താത്ത വ്ലോഗ് ഇട്ടു. ഇത് സംബന്ധിച്ച് സംസാരിക്കാൻ എന്റെ ചേച്ചി കഴിഞ്ഞ ദിവസം എന്റെ ഫോണിൽ നിന്ന് അദ്ദേഹത്തെ വിളിച്ചു. ഇക്കാര്യം പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത് എനിക്ക് യാതൊരു പ്രശ്നവും ഇല്ലെന്നും ഞാൻ ഒരു വ്ലോഗറോടും ഇത് പറഞ്ഞിട്ടും ഇല്ലെന്നും ആണ്. രേണു സുധിയെക്കുറിച്ച് ഞാൻ ഒരു കുറ്റവും ഇപ്പോൾ ആരോടും പറയാറില്ല. ഇത് സംബന്ധിച്ച് വിളിക്കുന്ന വ്ലോഗേഴ്സിനോടും ഞാൻ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നാണ് ബിഷപ്പ് പിതാവ് എന്റെ ചേച്ചിയോട് പറഞ്ഞത്. ആ ഫോൺ റെക്കോർഡ് എന്റെ കൈയ്യിലുണ്ട്. പക്ഷേ ഞാനത് പബ്ലിക് ആക്കുന്നില്ല.
ഈ ബിഷപ്പിനും ഫിറോസ്ക്കായ്ക്കുമൊക്കെ ഞാനുമായി എന്താണ് പ്രശ്നമെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. ഞാൻ സെലിബ്രിറ്റി ആയിപ്പോയതാണ് ഇവരുടെയൊക്കെ പ്രശ്നം. ഞാൻ വീട്ടിൽ മൂലയ്ക്ക് കുത്തി ഇരുന്നാലോ ഇവരോടൊക്കെ ഒരു 500 രൂപ തരണമെന്ന് പറഞ്ഞാലോ ഇവർക്കാർക്കും പ്രശ്നം കാണില്ല. എന്നെ പുകഴ്ത്തി പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ ഞാൻ ചിന്തിച്ചത് ഒരൊറ്റ കാരണമേ ഉള്ളൂ: ഞാൻ എന്തിന് തല ഉയർത്തി നടക്കുന്നു, ഞാൻ എന്തിന് വലിയ സെലിബ്രേറ്റിയാകുന്നു, അല്ലെങ്കിൽ ഞാൻ ബിഗ് ബോസിൽ കയറുന്നു, ഞാൻ എന്തിന് ആൽബത്തിൽ അഭിനയിക്കുന്നു, ഞാൻ എന്തിന് ബഹ്റൈനിൽ പോകുന്നു, ഞാൻ എന്തിന് ദുബായിൽ പോകുന്നു - ഇതൊക്കെ ആയിരിക്കും ഇവിടെ കുഴപ്പം. ഞാൻ വീട്ടിൽ ഇരുന്നാൽ ഇവർ എന്നെ സ്നേഹിക്കും', രേണു സുധി പറഞ്ഞു.












Click it and Unblock the Notifications