രേണു സുധി ലണ്ടനിലേക്ക്? പുതുവര്‍ഷത്തില്‍ സ്വപ്‌ന നേട്ടം: അവിടെ എത്തിയാലുള്ള ആഗ്രഹം ഇതാണ്
ബിഗ് ബോസ് സീസണ്‍ ഏഴില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ സോഷ്യല്‍ മീഡിയ താരമായ രേണു സുധിക്ക് തിരക്കോട് തിരക്കാണ്. ഉദ്ഘാടനങ്ങളും അഭിനയവും ഫോട്ടോ ഷൂട്ടും ഒക്കെയായി എന്നും യാത്രയിലാണ് രേണു സുധി. ഇതിനകം മൂന്നു വിദേശ യാത്രകള്‍ രേണു സുധി നടത്തിക്കഴിഞ്ഞു. ഗള്‍ഫ് രാജ്യങ്ങളിലേക്കാണ് രേണു പോയത്. ബ്യൂട്ടി സലൂണിന്റെയും റെസ്റ്റോറന്റിന്റെയും ഒക്കെ ഉദ്ഘാടനത്തിന് വിദേശത്ത് എത്തിയ രേണുവിന് വലിയ സ്വീകരണമാണ് ലഭിച്ചത്. നിരവധി സമ്മാനങ്ങളുമായാണ് രേണു നാട്ടില്‍ തിരിച്ചെത്തിയത്.
രേണുവിന്റെ വിദേശ യാത്രകളില്‍ എല്ലാം രേണുവിനെ കാണാനും സംസാരിക്കാനുമായി നിരവധി പേരാണ് എത്തിയത്. ബിഗ് ബോസ് വിന്നറായ അനുമോളേക്കാള്‍ കൂടുതല്‍ റീച്ചാണ് ഇപ്പൊള്‍ രേണുവിന് ലഭിക്കുന്നത്. നാട്ടിലും രേണുവിന് നിരവധി ഉദ്ഘാടനങ്ങള്‍ ലഭിക്കുന്നുണ്ട്. ഉദ്ഘാടന ചടങ്ങുകളില്‍ ഗാനം ആലപിക്കാനും രേണുവിന് അവസരം ലഭിച്ചതോടെ ഇപ്പോള്‍ ഗായിക എന്ന ലേബലും ലഭിച്ചു കഴിഞ്ഞു. ലുക്കിലും രേണു സുധി വലിയ മാറ്റങ്ങള്‍ വരുത്തിയതോടെ ഫോട്ടോ ഷൂട്ടിനായും നിരവധി പേരാണ് രേണുവിനെ വിളിക്കുന്നത്.

ഇതിനിടെ നിരവധി വിമര്‍ശനങ്ങളും രേണുവിനെ തേടിയെത്തി. രേണുവിന്റെ പ്രസ്താവനകളാണ് പലപ്പോഴും വിവാദത്തിലായത്. രേണുവിനും മക്കള്‍ക്കും വീട് വെച്ച് നല്‍കാന്‍ ഭൂമി വിട്ടു നല്‍കിയ ബിഷപ്പിനെ രേണു പരിഹസിച്ചത് സമൂഹ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു. ബിഷപ്പിനെ അനുകൂലിച്ച് നിരവധി പേരാണ് രേണുവിനെതിരെ കമന്റുകള്‍ കുറിക്കുന്നത്. എങ്കിലും ഒറ്റയ്ക്ക് വഴിവെട്ടി വന്നവള്‍ എന്ന നിലയില്‍ രേണുവിനെ പിന്തുണയ്ക്കുന്നവരും നിരവധിയാണ്.
ഇപ്പോഴിതാ പലര്‍ക്കും സ്വപ്നം പോലും കാണാന്‍ പറ്റാത്ത ഒരു നേട്ടത്തിനരികെ താന്‍ എത്തിയതായി രേണു തന്നെ പറയുന്നു. ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ പ്രതികരണത്തിലാണ് തന്റെ യുകെ യാത്രയെക്കുറിച്ച് രേണു വെളിപ്പെടുത്തിയത്. ഏപ്രിലില്‍ ആണ് യുകെയിലേക്ക് പോകുന്നത്. പ്രോഗ്രാമിന്റെ പോസ്റ്റര്‍ വരെയായി. അവിടെ ചെല്ലുന്ന സമയത്ത് കൊളാബും ഉണ്ടാകും. ലണ്ടനിലേക്കാണ് പോകുന്നത്. ലണ്ടന്‍ ബ്രിഡ്ജില്‍ പോയി ഫോട്ടോ എടുക്കാന്‍ ആഗ്രഹമുണ്ടെന്നും രേണു പറഞ്ഞു. യാത്രയുടെ കൂടുതല്‍ വിശദാംശങ്ങള്‍ രേണു വെളിപ്പെടുത്തിയില്ല. നിരവധി പേരാണ് രേണുവിന് ആശംസകള്‍ അര്‍പ്പിക്കുന്നത്. രേണുവിനെ വിമര്‍ശിക്കുന്നവര്‍ക്ക് സ്വപ്നം പോലും കാണാന്‍ പറ്റാത്ത നേട്ടമാണ് രേണു സ്വന്തമാക്കിയത് എന്നും കമന്റ് ബോക്‌സില്‍ നിരവധി പേര്‍ പ്രതികരിക്കുന്നുണ്ട്. രേണുവിനെ കളിയാക്കുന്നവര്‍ എവിടെ പോയി എന്ന് ചോദിക്കുന്നവരും ഉണ്ട്.












Click it and Unblock the Notifications