'രേണുവില്‍ നിന്ന് ഇത്തരമൊരു മാറ്റം ഒട്ടും പ്രതീക്ഷിച്ചില്ല; വന്ന വഴി മറന്നു'; പിന്തുണയും കുറഞ്ഞു
ബിഗ് ബോസ് സീസണ്‍ ഏഴില്‍ മത്സരാര്‍ത്ഥിയായി കാര്യമായ പ്രകടനം കാഴ്ച വച്ചില്ലെങ്കിലും ഹൗസില്‍ നിന്ന് ഇറങ്ങിയ ശേഷം ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് രേണു സുധിയാണ്. ഒരുപക്ഷേ ആ സീസണില്‍ വിന്നറായ അനുമോളേക്കാള്‍ കൂടുതല്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത് രേണു സുധിയുടെ വിശേഷങ്ങളാണ്. രേണു സുധിയുടെ ദൈനംദിന ജീവിതം പോലും സോഷ്യല്‍ മീഡിയയുടെ മുന്നിലാണ്. ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയതിനു പിന്നാലെ ഉദ്ഘാടനങ്ങളും ഫോട്ടോ ഷൂട്ടും അഭിനയവും ഒക്കെയായി രേണു സുധി തിരക്കോട് തിരക്കാണ്.
വീട്ടില്‍ പോലും നില്‍ക്കാന്‍ സമയം തികയാതെ വിദേശത്തേക്ക് ഉള്‍പ്പെടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ് രേണു. കൊല്ലം സുധിയുടെ അപ്രതീക്ഷിതമായ മരണത്തിനു ശേഷമാണ് രേണു സമൂഹ മാധ്യമങ്ങളില്‍ സജീവമായി തുടങ്ങിയത്. ആദ്യം സഹതാപത്തിലൂടെയാണ് രേണു സമൂഹമാധ്യമങ്ങളുടെ പിന്തുണ നേടിയെടുത്തത്. എന്നാല്‍ യൂട്യൂബറായ ദാസേട്ടന്‍ കോഴിക്കോടുമൊത്തുള്ള രേണുവിന്റെ ആല്‍ബം ഷൂട്ടിങ് വലിയ വിമര്‍ശനത്തിന് കാരണമായി. ദാസേട്ടന്‍ കോഴിക്കോടുമായി രേണു ഇഴുകിച്ചേര്‍ന്ന് അഭിനയിച്ചതാണ് ഫോളോവേഴ്‌സിനെ പ്രകോപിപ്പിച്ചത്. ഇതോടെ രേണുവിന് ഉണ്ടായിരുന്ന പിന്തുണ കുറയാന്‍ തുടങ്ങി. പിന്നീട് വലിയ അധിക്ഷേപമാണ് രേണു നേരിട്ടത്. പല്ലിയെന്നും ഓന്ത് എന്നും ഒക്കെ പറഞ്ഞ് രേണുവിനെ ബോഡി ഷെയിം ചെയ്തു. രേണുവിന്റെ ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കും താഴെ വലിയ സൈബര്‍ ആക്രമണമാണ് നടന്നത്.
ഈ ഘട്ടത്തിലാണ് ബിഗ് ബോസിലേക്കുള്ള എന്‍ട്രി. ബിഗ് ബോസില്‍ കാര്യമായ പ്രകടനം കാഴ്ചവെച്ചില്ലെങ്കിലും പ്രേക്ഷകര്‍ രേണുവിനൊപ്പം നിലകൊണ്ടു. ബിഗ് ബോസില്‍ ആരെയും വേദനിപ്പിക്കാതെയുള്ള രേണു സുധിയുടെ ഗെയിമാണ് പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയത്. ഇതുകൂടാതെ ബിഗ് ബോസ് സീസണ്‍ ഏഴിലെ മത്സരാര്‍ത്ഥിയായ അക്ബര്‍ രേണു സുധിയെ സെപ്റ്റിക് ടാങ്ക് എന്ന് വിശേഷിപ്പിച്ചത് രേണുവിനു പിന്തുണ കൂടാന്‍ കാരണമായി.

ബിഗ് ബോസില്‍ നിന്ന് ലഭിച്ച പ്രേക്ഷകപ്രീതിയിലൂടെ രേണുവിന് ദുബായില്‍ അടക്കം ഉദ്ഘാടന പരിപാടികളും ലഭിച്ചു. പണ്ട് 500 രൂപയായിരുന്നു വരുമാനമെങ്കില്‍ ഇപ്പോള്‍ അത് പതിനായിരങ്ങള്‍ കടന്നതായി രേണു തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ ലൈംലൈറ്റില്‍ നിറഞ്ഞു നില്‍ക്കുമ്പോഴാണ് രേണുവിനും മക്കള്‍ക്കും വീടുവയ്ക്കാന്‍ ഭൂമി സൗജന്യമായി നല്‍കിയ ബിഷപ്പ് നോബിള്‍ ഫിലിപ്പിനെതിരെ രേണു ചില പരാമര്‍ശങ്ങള്‍ നടത്തിയത്. ഇതുകൂടാതെ വീട് നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയ കെഎച്ച്ഡിഇസി ഫിറോസ് എന്ന വ്യക്തിയുമായും രേണു തെറ്റിപിരിഞ്ഞു. ഇരുവര്‍ക്കും എതിരെ രേണു നടത്തിയ പരാമര്‍ശങ്ങള്‍, രേണുവിനു ലഭിച്ചിരുന്ന വലിയ പിന്തുണ കുറയാന്‍ കാരണമായി. വന്ന വഴി മറക്കുന്നവളാണ് രേണുവെന്നും, പണം കിട്ടിത്തുടങ്ങിയപ്പോള്‍ പഴയതെല്ലാം മറന്നുവെന്നും മറ്റും ആരോപണങ്ങള്‍ കേള്‍ക്കേണ്ടി വന്നു.
ഇപ്പോഴിതാ ഒരു കാറിനകത്ത് വച്ച് രേണു ചെയ്ത റീല്‍സിന് എതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ശരീരം പ്രദര്‍ശിപ്പിക്കുന്ന റീല്‍സാണിതെന്ന വലിയ വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. സമൂഹമാധ്യമങ്ങളില്‍ റീച്ച് കുറഞ്ഞപ്പോള്‍ ശരീരം പ്രദര്‍ശിപ്പിക്കുക എന്ന തന്ത്രമാണ് രേണു പ്രയോഗിക്കുന്നതെന്ന ആക്ഷേപമാണ് ഉയരുന്നത്. ശരീരം പ്രദര്‍ശിപ്പിച്ചു കൊണ്ടുള്ള വരുമാനം തനിക്ക് വേണ്ട എന്ന് പറഞ്ഞിരുന്ന രേണുവില്‍ നിന്ന് ഇത്തരം ഒരു മാറ്റം ഒട്ടും പ്രതീക്ഷിച്ചില്ല എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. വന്ന വഴി മറന്ന് പുതിയ ട്രെന്‍ഡുകള്‍ക്ക് പിന്നാലെ പോയി പഴയ രേണുവിനെ നഷ്ടപ്പെടുത്തരുത് എന്നാണ് പലരും ഉപദേശിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വൈറലായ ഒരു കുറിപ്പ് വായിക്കാം.
'രേണു സുധീനെ തുടക്കം മുതല്‍ക്കേ ഒരുപാട് പിന്തുണച്ചിട്ടുള്ള ഒരാളാണ് ഞാന്‍. എന്റെ പേജിലൂടെയും സുഹൃത്തുക്കളോടും എപ്പോഴും രേണുവിനെക്കുറിച്ച് നല്ല കാര്യങ്ങള്‍ മാത്രമേ പങ്കുവെച്ചിട്ടുള്ളൂ. എന്നാല്‍ ഇന്ന് കണ്ട ഒരു വീഡിയോ എന്നെ വല്ലാതെ വിഷമിപ്പിച്ചു. ശരീരം പ്രദര്‍ശിപ്പിച്ചു കൊണ്ടുള്ള വരുമാനം തനിക്ക് വേണ്ട എന്ന് പറഞ്ഞിരുന്ന രേണുവില്‍ നിന്ന് ഇത്തരമൊരു മാറ്റം ഒട്ടും പ്രതീക്ഷിച്ചില്ല. ആ വ്യക്തിത്വത്തോടുണ്ടായിരുന്ന ബഹുമാനം കുറയുന്നത് പോലെ തോന്നി. രേണു സ്വാഭാവികമായും സുന്ദരിയാണ്, നല്ല പെരുമാറ്റവുമാണ്. ദയവു ചെയ്ത് ഈ പുതിയ ട്രെന്‍ഡുകള്‍ക്ക് പിന്നാലെ പോയി തനിമ നഷ്ടപ്പെടുത്തരുത് എന്ന് സ്‌നേഹത്തോടെ അഭ്യര്‍ത്ഥിക്കുന്നു. പഴയ ആ രേണുവിനെയാണ് ഞങ്ങളെല്ലാവരും ഇഷ്ടപ്പെടുന്നത്.'












Click it and Unblock the Notifications