രേണു തെറ്റായ രീതിയില്‍ കാശുണ്ടാക്കുന്നില്ല; വിമര്‍ശിക്കുന്നവര്‍ കാശ് കൊടുക്കട്ടെ; പിന്തുണച്ച് പ്രിയങ്ക
പ്രശസ്തിയും വിമര്‍ശനങ്ങളും കൊണ്ട് നിറഞ്ഞു നില്‍ക്കുകയാണ് സോഷ്യല്‍ മീഡിയ താരമായ രേണു സുധിയുടെ ജീവിതം. അടുത്ത കാലത്തായി രൂക്ഷമായ സൈബര്‍ ആക്രമണമാണ് രേണു സുധി നേരിട്ടുകൊണ്ടിരിക്കുന്നത്. ബിഗ് ബോസ് സീസണ് ഏഴില്‍ പങ്കെടുത്തപ്പോള്‍ വലിയ പ്രേക്ഷക പിന്തുണയാണ് രേണുവിന് ഉണ്ടായിരുന്നത്. അതിനു പിന്നാലെ വിദേശത്ത് ഉള്‍പ്പെടെ വലിയ സ്ഥാപനങ്ങളുടെ ഉദ്ഘാടനങ്ങളും ഫോട്ടോ ഷൂട്ടും ആല്‍ബങ്ങളും ഒക്കെയായി രേണു തിരക്കില്‍ അമരുകയും ചെയ്തു. എന്നാല്‍ ഇതിനിടെ രേണു ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നല്കിയ പല പ്രസ്താവനകളും പിന്നീട് വലിയ വിവാദമായി മാറി.
തന്നെ സഹായിച്ചവരെ തള്ളിപ്പറയുന്ന പ്രസ്താവനകള്‍ നടത്തിയതാണ് രേണുവിന് വിനയായി മാറിയത്. കൊല്ലം സുധി അപ്രതീക്ഷിതമായി മരണപ്പെട്ടതിന് പിന്നാലെ രേണുവിനും മക്കള്‍ക്കും താമസിക്കാന്‍ സൗജന്യമായി ഭൂമി വിട്ടു നല്കിയ ബിഷപ്പ് നോബിള്‍ ഫിലിപ്പിനെതിരെ തിരിഞ്ഞതാണ് സോഷ്യല്‍ മീഡിയയില്‍ രേണുവിന് പിന്തുണ കൂറയാന് കാരണം. രേണു വന്ന വഴി മറക്കുന്നുവെന്നും സഹായിച്ചവരെ പോലും തള്ളിപ്പറഞ്ഞ് ലൈം ലൈറ്റില്‍ നില്‍ക്കാനാണ് രേണുവിന്റെ ശ്രമമെന്നും ആയിരക്കണക്കിന് പേരാണ് കമന്റുകളിലൂടെ വിമര്‍ശിച്ചത്.

ഒരേസമയം തന്നെ പ്രശസ്തിയും വിവാദങ്ങളും ഒരുമിച്ച് കൊണ്ടുപോകുന്ന സെലിബ്രിറ്റിയായി രേണു മാറുകയും ചെയ്തു. നിരവധി യൂട്യൂബര്‍മാരും രേണുവിനെ വിമര്‍ശിച്ച് വീഡിയോകള്‍ പുറത്തിറക്കുന്നുണ്ട്. എന്നാല്‍ ഇത്രയൊക്കെ വിമര്‍ശനം കേള്‍ക്കാന്‍ മാത്രം താന്‍ ഒന്നും ചെയ്തിട്ടില്ല എന്നാണ് രേണു പറയുന്നത്. ജീവിതം വഴിമുട്ടി നിന്ന് സമയത്ത് മക്കളെ പോറ്റാന്‍ വേണ്ടിയാണ് കൊല്ലം സുധിയുടെ വരുമാന മാര്‍ഗം തന്നെ തിരഞ്ഞെടുത്തതെന്നും രേണു അടുത്തിടെ വ്യക്തമാക്കിയിരുന്നു. തന്നെ നിരന്തരം വിമര്‍ശിക്കുന്ന സഫീന ബീവി എന്ന യൂട്യൂബര്‍ക്ക് എതിരെയും ശാന്തിവിള ദിനേശന് എതിരെയും രേണു രംഗത്തു വന്നിരുന്നു.
ഇപ്പോഴിതാ രേണുവിനെ ശക്തമായി പിന്തുണച്ചുകൊണ്ട് നടി പ്രിയങ്ക അനൂപ് രംഗത്ത് വന്നിരിക്കുകയാണ്. രേണു തെറ്റായ രീതിയിലല്ല പണം ഉണ്ടാക്കുന്നതെന്നും ആരുടെ മുമ്പിലും കൈ നീട്ടാതെയാണ് അവര്‍ ജീവിക്കുന്നതെന്നും പ്രിയങ്ക ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. അവരെ അവരുടെ പാട്ടിന് വിടണമെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
പ്രിയങ്കയുടെ വാക്കുകള്‍: ആവശ്യമില്ലാത്ത ഒരു രീതിയിലും അവര്‍ കാശുണ്ടാക്കുന്നില്ല, ഭര്‍ത്താവ് മരിച്ചു എന്ന് കരുതി വീട്ടില്‍ കയറി കരഞ്ഞോണ്ട് ഇരിക്കണമെന്നാണോ നിങ്ങള്‍ പറയുന്നത്. എന്തിനാണ് അവരെ ഇങ്ങനെ ട്രോളുന്നത്, നെഗറ്റീവ് കമന്റുകള്‍ കൊണ്ട് ഫേസ്ബുക്ക് തുറക്കാന്‍ കഴിയുന്നില്ല. അധ്വാനിച്ചാണ് അവര്‍ കാശുണ്ടാക്കുന്നത്, അതിന് ആരും കുശുമ്പിച്ചിട്ട് കാര്യവുമില്ല. നമ്മുടെ സമൂഹം കുറെയൊക്കെ മാറണം, ഒരു ഭര്‍ത്താവ് മരിച്ച സ്ത്രീയാണവര്.
ഈ നെഗറ്റീവ് കമന്റുകള്‍ ഇടുന്നവരോട് ഒരു ചോദ്യം, എല്ലാ മാസവും ഒരു എമൗണ്ട് മാസ ചിലവിനായി രേണു സുധിക്ക് കൊടുക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ? ഇല്ലാത്തപക്ഷം അവരെ വിമര്‍ശിക്കരുത്. വേറൊരു രീതിയിലും അവര്‍ കാശുണ്ടാക്കുന്നില്ല, റീല്‍സ് ചെയ്തും ഉദ്ഘാടനം ചെയ്തും വീഡിയോ ചെയ്തുമാണ് അവര്‍ പൈസ ഉണ്ടാക്കുന്നത്. അതിനെ അഭിനന്ദിക്കുകയാണ് ചെയ്യേണ്ടത്, ഭര്‍ത്താവ് മരിച്ചു എന്ന് കരുതി വീടിനുള്ളില്‍ കരഞ്ഞുകൊണ്ട് എന്നും ജീവിക്കാന്‍ കഴിയില്ല. കാരണം അവരും ഒരു സ്ത്രീയാണ്, എല്ലാ വികാരവും വിചാരവും ഉള്ള ഒരു പെണ്‍കുട്ടിയാണ്. അധികം പ്രായമില്ലാത്ത ആ പെണ്‍കുട്ടിക്ക് നമ്മള് സപ്പോര്‍ട്ട് ആണ് ചെയ്യേണ്ടത്. സമൂഹം അവളെ ഒരു തെറ്റായ രീതിയില്‍ കാണുമ്പോള്‍ അവളുടെ മുന്പോട്ടുള്ള ജീവിതത്തെയും അത് ബാധിക്കുമെന്നുള്ള സത്യം നിങ്ങള്‍ മനസിലാക്കണം - പ്രിയങ്കയുടെ വാക്കുകള്‍.
-
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ!











Click it and Unblock the Notifications