renu sudhi: രേണുവുമായുള്ള ചാറ്റ് വെളിപ്പെടുത്തി ഫിറോസ്; നിങ്ങള്‍ കരുതുന്നതു പോലെയല്ല: ഇനി നിര്‍ത്തിക്കൂടെ?
കൊല്ലം സുധിയുടെ മരണത്തിന് പിന്നാലെ ജീവിതം വഴിമുട്ടിയ രേണു സുധിക്കും മക്കള്‍ക്കും വീട് നിര്‍മ്മിക്കാന്‍ നേതൃത്വം നല്‍കിയ കെഎച്ച്ഡിഇസി ഫിറോസിനെതിരെ വിമര്‍ശനവുമായി രേണു സുധി കഴിഞ്ഞ ദിവസം രംഗത്തു വന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വീട് നിര്‍മ്മിച്ചു നല്‍കി ഒരു വര്‍ഷം കഴിയുന്നതിനു മുന്‍പ് തന്നെ രേണുവും ഫിറോസും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ ആരംഭിച്ചിരുന്നു. വീട് ചോരുന്നുവെന്ന് രേണു പരസ്യമായി പറഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ഇതിന് പിന്നാലെ ഇരുവരും പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് നിരവധി വീഡിയോകള്‍ ചെയ്തിരുന്നു. ഇരുവരുടെയും തര്‍ക്കം സമൂഹ മാധ്യമങ്ങളിലും വലിയ ചര്‍ച്ചയായി.
ഏറ്റവും ഒടുവിലായി ഫിറോസിനെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് രേണു സുധി കഴിഞ്ഞ ദിവസം ഒരു വീഡിയോയിലൂടെ രംഗത്ത് വന്നത്. തന്നെയും പിതാവിനെയും ഫിറോസ് ചീത്ത വാക്കുകള്‍ വിളിച്ച് ആക്ഷേപിച്ചതായി രേണു ആരോപിച്ചു.

ഒരു കാലത്ത് തങ്ങള്‍ വലിയ സൗഹൃദത്തില്‍ ആയിരുന്നുവെന്നും അന്ന് നമ്മള്‍ പരസ്പരം ഫോണില്‍ അയച്ച മെസേജുകള്‍ ഫിറോസിക്ക മറന്നാലും രേണു സുധി മറക്കില്ലെന്നുമൊക്കെയാണ് രേണു സുധി വീഡിയോയിലൂടെ വിളിച്ചു പറഞ്ഞത്. ഇക്കയും ഒന്നും മറക്കാതിരുന്നാല്‍ കൊള്ളാം എന്ന ഭീഷണിയുടെ സ്വരവും രേണു സുധി ഉയര്‍ത്തുന്നുണ്ട്. രേണുവിന്റെ ഈ വീഡിയോ നിമിഷങ്ങള്‍ക്കകം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഇതോടെ ഇരുവരുടെയും ബന്ധത്തെക്കുറിച്ച് വലിയ അഭ്യൂഹങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.
രേണു സുധിയും ഫിറോസും അയച്ച മെസേജുകളുടെ ഉള്ളടക്കം എന്താണെന്ന സംശയങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു. ഇപ്പോഴിതാ തങ്ങളുടെ സൗഹൃദത്തെക്കുറിച്ച് വ്യക്തത വരുത്തി ഫിറോസ് രംഗത്ത് വന്നിരിക്കുകയാണ്.
സോഷ്യല്‍ മീഡിയയില്‍ പലരും ഉദ്ദേശിക്കുന്നത് പോലെ മോശമായ രീതിയിലുള്ള ഒരു സംഭാഷണവും രേണു സുധിയുമായി ഉണ്ടായിട്ടില്ല. അവരുമായി നല്ല സൗഹൃദത്തില്‍ ആയിരുന്നു അതുകൊണ്ടാണ് രേണുവിനെ മോശമാക്കി ഇതുവരെ സംസാരിക്കാത്തത്. രേണു സുധിയുമായി സൗഹൃദമുള്ള സമയത്ത് ചാറ്റ് ചെയ്തിട്ടുണ്ട്. രേണുവുമായി ഫോണില്‍ രണ്ട് തവണയാണ് സംസാരിച്ചിട്ടുള്ളത്. കൂടുതലും വാട്‌സ്ആപ്പ് സന്ദേശങ്ങളിലൂടെയാണ് കോണ്‍ടാക്ട് ചെയ്തിട്ടുള്ളത്.
വീട് നിര്‍മ്മാണത്തിന്റെ സമയത്ത് പല സജഷന്‍സും അവരോട് ചോദിച്ചിരുന്നു. വീടിന്റെ പേരിടുന്ന സമയത്ത് അവരോട് അഭിപ്രായം തേടിയിരുന്നു. സുധിലയം എന്ന പേരിടാനും അവര്‍ സമ്മതിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ പലരും ഉദ്ദേശിക്കുന്നതു പോലെ ഡബിള്‍ മീനിങ് ടോപ്പിക്കുകള്‍ ഒന്നും ഞങ്ങള്‍ സംസാരിച്ചിട്ടില്ല. അങ്ങനെ ഡിസ്‌കസ് ചെയ്യുന്ന ആളല്ല ഞാന്‍. വീഡിയോയില്‍ രേണു സുധിയുടെ ശബ്ദത്തിന്റെ ടോണ്‍ മാറുന്നത് കൊണ്ടാണ് ആളുകള്‍ സംശയിക്കുന്നത്.
എന്റെ ഒരു വീഡിയോയില്‍ തങ്കച്ചനെ ഞാന്‍ ഒരു തെറി വാക്ക് വിളിച്ചിരുന്നു. ഇത് അത്ര വലിയ ചീത്തവാക്കാണോ? എനിക്ക് തോന്നുന്നില്ല. അതിലും വലിയ ചീത്ത വാക്കുകള്‍ ഇഷ്ടം പോലെയുണ്ട്. പലരും എന്നെ വിളിച്ചിട്ടുണ്ടായിരുന്നു. നിങ്ങളുടെ വായില്‍ നിന്ന് അത് പ്രതീക്ഷിച്ചില്ല എന്നൊക്കെ പറഞ്ഞു. എന്നെ സ്‌നേഹിക്കുന്നവരോട് സോറി പറയുന്നു. സ്‌കൂളിന്റെ പടി കാണാത്തവര്‍ പോലും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നുണ്ട്. ഇവര്‍ക്ക് എന്താണ് ശരി, എന്താണ് ഇവിടെ നടക്കുന്നത് എന്നൊന്നുമറിയാതെ അവരുടെ ഭാവനയില്‍ ചുമ്മാ കുറേ കമന്റുകള്‍ കുറിക്കുകയാണ്. ഇനിയെങ്കിലും നിര്‍ത്തിക്കൂടെ.. സൗഹൃദപരമായ ചാറ്റുകള്‍ മാത്രമാണ് ഞങ്ങള്‍ പരസ്പരം അയച്ചിട്ടുള്ളത് - ഫിറോസ് കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications