ഒരുപാട് പേര്‍ കടം ചോദിക്കുന്നുണ്ട്; ഇപ്പോഴത്തെ സാമ്പത്തികാവസ്ഥ തുറന്നു പറഞ്ഞ് രേണു സുധി
സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന രേണു സുധിക്കെതിരെ ഇപ്പോള്‍ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. രേണുവിന്റെ പല പ്രതികരണങ്ങളും വലിയ വിവാദം സൃഷ്ടിക്കുന്നുണ്ട്. തന്നെ സഹായിച്ചവരെ തള്ളിപ്പറഞ്ഞ് രേണു നടത്തിയ വിമര്‍ശനങ്ങളാണ് വിനയായി മാറിയത്. രേണു സുധിക്കും മക്കള്‍ക്കും വീട് വയ്ക്കാനായി സൗജന്യമായി ഭൂമി വിട്ടു നല്‍കിയ ബിഷപ് നോബിള്‍ ഫിലിപ്പിനെതിരെ രേണു വീഡിയോകളിലൂടെ അപമാനിച്ചത് വലിയ വിമര്‍ശനം ക്ഷണിച്ചു വരുത്തി. ഇപ്പോഴിതാ, സൗജന്യമായി വിട്ടു നല്‍കിയ തന്റെ ഭൂമിയുടെ ആധാരം റദ്ദ് ചെയ്യണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിരിക്കുകയാണ് ബിഷപ്പ്.
കൊല്ലം സുധിയുടെ മരണത്തിനു ശേഷം രേണുവിന്റെ വരുമാനത്തിലാണ് ഇപ്പോള്‍ കുടുംബം മുന്നോട്ട് പോകുന്നത്. ബിഗ് ബോസ് സീസണ്‍ ഏഴില്‍ മത്സരാര്‍ത്ഥിയാകുന്നത് വരെ തുച്ഛമായ വരുമാനമാണ് രേണുവിന് ഇന്റര്‍വ്യൂകളില്‍ നിന്നും ആല്‍ബങ്ങളില്‍ നിന്നുമൊക്കെ ലഭിച്ചിരുന്നത്. എന്നാല്‍ ബിഗ് ബോസില്‍ കയറിയ ശേഷം രേണുവിന്റെ തലവര മാറി. വിദേശത്ത് ഉള്‍പ്പെടെ തുടര്‍ച്ചയായി ഉദ്ഘാടനങ്ങള്‍ രേണുവിന് ലഭിക്കുന്നുണ്ട്. ദുബായിലും ബഹ്‌റൈനിലുമൊക്കെ റസ്റ്റോറന്റുകളും സലൂണുകളും ഉദ്ഘാടനം ചെയ്യാന്‍ രേണുവിന് അവസരം ലഭിച്ചു. ഇതിനു പുറമേ നാട്ടിലും ഉദ്ഘാടനങ്ങളും ആല്‍ബം ഷൂട്ടും ഫോട്ടോ ഷൂട്ടുമൊക്കെയായി തിരക്കിലാണ്. ഇതില്‍ നിന്നെല്ലാം മാന്യമായ വരുമാനവും രേണുവിന് ലഭിക്കുന്നുണ്ട്. ഇതിനിടയില്‍ വല്ലപ്പോഴുമാണ് വീട്ടില്‍ പോയി കുടുംബത്തിനൊപ്പം താമസിക്കുന്നത്.

എന്നാലിപ്പോള്‍ ബിഷപ്പിന്റെ ഭാഗത്ത് നിന്ന് വക്കീല്‍ നോട്ടീസ് ലഭിച്ചതോടെ ഇനിയുള്ള നിയമനടപടികള്‍ മുന്നോട്ട് എങ്ങനെ പോകും എന്ന സംശയം ഉയരുന്നുണ്ട്. നേരത്തെ വാടക വീട്ടിലേക്ക് മാറും എന്നൊക്കെ രേണു പറഞ്ഞിരുന്നെങ്കിലും പിന്നീട് അതിനെക്കുറിച്ച് പ്രതികരിക്കാതായി. ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെ രേണുവിന് കിട്ടിയ വലിയ പ്രേക്ഷക പിന്തുണയും ഇപ്പോള്‍ കുറഞ്ഞു വരുന്നുണ്ട്. പുതിയൊരു വാടക വീട്ടിലേക്ക് മാറുക എന്നത് സാമ്പത്തികമായി രേണുവിന് പ്രായോഗികമല്ല.
ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയതിനു പിന്നാലെ നല്ല വരുമാനം ലഭിക്കുന്നുണ്ടെന്ന് രേണു ആദ്യം അവകാശപ്പെട്ടിരുന്നെങ്കിലും സാമ്പത്തികമായി താന്‍ അത്ര മെച്ചപ്പെട്ടിട്ടില്ലെന്നാണ് രേണു ഇപ്പോള്‍ പറയുന്നത്. ഒരുപാട് പേര്‍ തന്നോട് പൈസ കടം ചോദിക്കുന്നുണ്ടെന്നും രേണു വെളിപ്പെടുത്തി. എന്നാല്‍ ഈ പ്രതികരണം സഹതാപത്തിന് വേണ്ടിയാണെന്ന വിമര്‍ശനം ഉയരുന്നുണ്ട്.
തന്റെ ഇപ്പോഴത്തെ സാമ്പത്തിക അവസ്ഥയെക്കുറിച്ച് രേണു നടത്തിയ പ്രതികരണം ഇങ്ങനെ: ഞാന്‍ ഫിനാന്‍ഷ്യലി സെറ്റില്‍ഡ് ആയിട്ടില്ല. സത്യം പറഞ്ഞാല്‍ ഒരുപാട് പേര്‍ എന്നോട് കടം ചോദിക്കുന്നുണ്ട്. ഞാന്‍ ഫിനാന്‍ഷ്യലി സെറ്റില്‍ഡ് ആകുന്നതേയുള്ളൂ. എനിക്ക് ഒരുപാട് കാശ് ഒന്നും ആയിട്ടില്ല. ഞാന്‍ ഈ കാണുന്നതു പോലെ ജാഡയെടുത്ത് വിളിച്ചു പറയുന്നത് ഒന്നുമല്ല സത്യം. കുറച്ചു ക്യാഷ് മാത്രമേ കയ്യിലുള്ളൂ. കടം കൊടുക്കാനൊന്നും എന്റെ കയ്യില്‍ ഇല്ല. എന്നാലും ആളുകള്‍ ചോദിക്കുമ്പോള്‍ വിഷമം വരും. ഞാന്‍ കൊടുക്കാറുണ്ട്. ഞാനത്ര സ്‌റ്റേബിള്‍ ആയിട്ടില്ല, ആയി വരുന്നതേയുള്ളൂ. ദൈവം സഹായിച്ച് ആകട്ടെ എന്നാണ് പ്രതീക്ഷിക്കുന്നത് - ഇതായിരുന്നു വേണുവിന്റെ വാക്കുകള്‍. ഇതൊക്കെ സഹതാപം പിടിച്ചു പറ്റാനുള്ള തന്ത്രങ്ങള്‍ ആണെന്നാണ് രേണുവിനെ വിമര്‍ശിക്കുന്നവര്‍ പറയുന്നത്.












Click it and Unblock the Notifications