'രേണു സുധി തികഞ്ഞ മദ്യപാനി, മദ്യപിച്ച് റോഡിൽ കിടന്ന് പോലീസ് പിടിച്ചു';രേണുവിൻ്റെ മറുപടി
റീച്ചിന് വേണ്ടി തൻ്റെ പേരിൽ വിവാദമുണ്ടാക്കുകയാണ് പലരെന്നും രേണു സുധി. എങ്ങനെയൊക്കെ തന്നെ അധിക്ഷേപിച്ച് റീച്ചുണ്ടാക്കാം എന്നത് മാത്രമാണ് പലരും ശ്രമിക്കുന്നത്. എന്നാൽ ഈ വിവാദങ്ങളോടൊന്നും പ്രതികരിക്കാൻ താൻ താത്പര്യപ്പെടുന്നില്ല. എന്നെ അറിയുന്നവർക്ക് ഞാനെന്താണെന്ന് കൃത്യമായി അറിയാമെന്നും രേണു സുധി പറഞ്ഞു. മെയിൻ സ്ട്രീം വണ്‍ യുട്യൂബ് ചാനലിനോടാണ് അവരുടെ പ്രതികരണം. വായിക്കാം
'ക്രിസ്തുമസിന് നാല് ദിവസം വീട്ടിൽ അടിച്ചുപൊളിച്ചു. കുറച്ച് നാളുകൾക്ക് ശേഷം ആദ്യമായിട്ടാണ് ഒരു നാല് ദിവസം തുടർച്ചയായി വീട്ടിൽ ഇരിക്കുന്നത്. വിവാദങ്ങൾ എന്ന് പറഞ്ഞാൽ റീച്ചാണല്ലോ. കേരളത്തിൽ ഒരു പുതിയ വ്ലോഗർ അല്ലെങ്കിൽ പുതിയ ഒരാൾക്ക് ഫേമസ് ആകണമെങ്കിൽ, റീച്ച് കിട്ടണമെങ്കിൽ ഒരേയൊരു വഴിയേ ഉള്ളൂ - രേണു സുധിയെ തന്തക്കും തള്ളക്കും വിളിക്കുക, ചീത്ത പറയുക, അവിഹിതം പറയുക. രേണു സുധിയെ എത്രത്തോളം തരംതാഴ്ത്താമോ, അത്രത്തോളം ചെയ്താൽ അത്രയും റീച്ചാണ്.

ദുബായിൽ പാപ്പിലോണിലാണ് ഞാൻ ഫസ്റ്റ് വിദേശയാത്ര പോയത്. ബാർ-റസ്റ്റോറന്റ് ആണ്, ഫാമിലി മെമ്പേഴ്സും വരുന്ന സ്ഥലമാണ്. ഞാൻ അവിടെ ചെന്നപ്പോൾ ഇങ്ങനെ ഒരു വിവാദം ഇവിടെ പൊട്ടിപ്പുറപ്പെട്ടിരുന്നു. 'ദുബായ് പോലീസ് അറസ്റ്റ് ചെയ്തു', 'മദ്യപിച്ച് രേണു സുധി വഴിയിൽ കിടന്നിരുന്നു' എന്നിങ്ങനെയായിരുന്നു വാർത്തകൾ. അങ്ങനെ വല്ലതും സംഭവിച്ചായിരുന്നോ?
അടുത്തിടെ ഉണ്ടായ വിവാദം - 'ക്രിസ്തുമസിന് രേണു സുധി കഴിക്കുമോ?' എന്ന് ചോദിച്ചു. എന്റെ മനസ്സിൽ കള്ളത്തരം ഒന്നും നിൽക്കാത്തതുകൊണ്ട് ഞാൻ തുറന്നുപറഞ്ഞു: ആ, ഞാൻ വല്ലപ്പോഴും കഴിക്കും, ക്രിസ്തുമസിനൊക്കെ കഴിക്കും. ഇപ്പോഴെന്നല്ല, സുധിച്ചേട്ടൻ ഉണ്ടായിരുന്നപ്പോഴും അതേ. നമ്മൾ ക്രിസ്ത്യൻസ് വല്ലപ്പോഴും കസിൻസ് ഒക്കെ കൂടുമ്പോൾ ചെറുതായി എന്തെങ്കിലും കഴിക്കും. ബിയർ ഒക്കെ കഴിക്കാറുണ്ട്. അത് ഞാൻ ഓപ്പൺ ആയി പറഞ്ഞു. പിന്നെ എനിക്ക് ഇഷ്ടമുള്ളത് മാജിക് മൊമെന്റ്സാണെന്നും പറഞ്ഞു. അങ്ങനെ പറഞ്ഞാൽ തികഞ്ഞ മദ്യപാനിയാകുമോ? എനിക്കറിയില്ല.
ആ ഒരു കണ്ടന്റ് എടുത്തിട്ട് കുറേ വ്ലോഗർമാർ ഇട്ട് അലക്കുകയാണ് - 'രേണു സുധി മദ്യപാനി' എന്ന്. പക്ഷേ രേണു സുധിയെ അറിയുന്നവർക്ക് അറിയാം, രേണു സുധി എന്താണ് കഴിക്കുന്നതെന്നും എപ്പോഴാണ് കഴിക്കുന്നതെന്നും. ക്രിസ്തുമസിനും വല്ല ഓണത്തിനുമാണ്. അല്ലെങ്കിൽ വല്ല ഫങ്ഷനോ മറ്റോ വരുമ്പോൾ. അല്ലാതെ രേണു സുധി നിരന്തരമായി കഴിക്കുന്ന ഒരാളല്ല.
ഞാൻ ജസ്റ്റ് സ്ക്രോൾ ചെയ്തപ്പോൾ ഒരു വ്ലോഗർ ഇട്ടിരിക്കുന്നു - 'രേണു സുധിയുടെ പപ്പ അടിക്കുന്നത് വേറെ കൂതറ ബ്രാൻഡാണ്, രേണു സുധി വലിയ ലക്ഷ്വറി ബ്രാൻഡാണ്' എന്ന്. ഞാൻ ചോദിക്കട്ടെ, ഇവൻ എന്തറിഞ്ഞിട്ടാണ് ഇതൊക്കെ പറയുന്നത്? ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് പപ്പ മദ്യപാനം നിർത്തിയത്. എനിക്ക് ഇപ്പോൾ 34 വയസായി. മൂന്നാം ക്ലാസ് എന്ന് പറഞ്ഞാൽ എത്ര വയസായിരിക്കും? എത്ര വർഷം മുമ്പായിരിക്കും പപ്പ അത് നിർത്തിയത്? ഇവരുടെയൊക്കെ ഉദ്ദേശം റീച്ചാണ്.
ഞാൻ ഇതിനൊന്നും റിപ്ലൈ കൊടുക്കുന്നില്ല. കാരണം പട്ടികൾ കുരക്കും. കുറെ പട്ടികൾ കുരച്ചുകഴിഞ്ഞാൽ ആദ്യം നമ്മൾ കല്ലെറിഞ്ഞ് ഓടിക്കും. അതും പോവത്തില്ലെങ്കിൽ, പിന്നെ നമ്മൾ ഓർക്കും - എന്തെങ്കിലും കാണിക്കട്ടെ, കുരച്ചുകൊണ്ട് അവിടെ ഇരിക്കട്ടെ എന്ന്. നമ്മൾ മൈൻഡ് ചെയ്യാതെ പോയാൽ പോരെ? ഒരു കൈ അടിച്ചാൽ ഒന്നും ഒച്ച കേൾക്കില്ല. രണ്ട് കൈ കൂട്ടി അടിച്ചാലേ ശബ്ദമുണ്ടാകൂ. ഞാൻ റിപ്ലൈ കൊടുക്കുമ്പോൾ അവർ വീണ്ടും വീണ്ടും സംസാരിക്കും, റീച്ച് അവർക്കു കിട്ടും. അതിന്റെ ആവശ്യമില്ലല്ലോ.
വേറൊരു വ്ലോഗർ പുള്ളിക്കാരി ഒരു താത്തയാണ്. അവരുടെ ഒരു തമ്പ്‌നെയിൽ കണ്ടു - 'മാജിക് മൊമെന്റ്സ് എന്നെ ബ്രാൻഡ് അംബാസിഡർ ആക്കും' എന്ന്. അത്രയും വലിയൊരു ബ്രാൻഡ് എന്നെ അംബാസിഡർ ആക്കുന്നതിൽ സന്തോഷമേ ഉള്ളൂ', താരം പറഞ്ഞു.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications