Get Updates
Get notified of breaking news, exclusive insights, and must-see stories!

രേണുവിന്റെ ബാങ്ക് ബാലന്‍സ്, ദുബായില്‍നിന്നുള്ള ഗിഫ്റ്റുകള്‍, സിനിമ: വിമര്‍ശിക്കുന്നവര്‍ വിമര്‍ശിക്കട്ടെ

2023-ലാണ് ഒരു വാഹനാപകടത്തില്‍ ടെലിവിഷന്‍ കലാകാരനായ കൊല്ലം സുധി മരണപ്പെടുന്നത്. അന്ന് രേണു സുധിയുടെയും മക്കളുടെയും ജീവിതം വലിയ അനിശ്ചിതാവസ്ഥയിലായിരുന്നു. കൊല്ലം സുധിയുടെ വരുമാനത്തില്‍ മാത്രം ജീവിച്ചിരുന്ന രേണുവിന്റെ മുന്നോട്ടുള്ള ജീവിതം എങ്ങനെയാകും എന്ന് ആശങ്കയായിരുന്നു അന്ന് ഉയര്‍ന്നിരുന്നത്.

എന്നാല്‍ രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം രേണുവിന്റെ ജീവിതം ആകെ മാറിയിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളാണ് രേണുവിന്റെ വളര്‍ച്ചയ്ക്ക് പ്രധാന കാരണം. ഫോട്ടോ ഷൂട്ടുകളിലും ആല്‍ബങ്ങളിലും ഒക്കെ അഭിനയിക്കാന്‍ തുടങ്ങിയ രേണു സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയം ആവുകയായിരുന്നു. അന്ന് നിരവധി വിമര്‍ശനങ്ങളും കളിയാക്കലുകളും രേണു കേട്ടിട്ടുണ്ട്. പല്ലിക്ക് ലിപ്സ്റ്റിക് ഇട്ടതുപോലെ എന്നൊക്കെ വിളിച്ചാണ് രേണുവിനെ ആക്ഷേപിച്ചിരുന്നത്. ഇതിനിടെ രേണുവിന്റെ പല കാര്യങ്ങളിലുള്ള പ്രതികരണങ്ങളും വിവാദം ക്ഷണിച്ചുവരുത്തി.

renu sudhi

എന്നാല്‍ ബിഗ് ബോസില്‍ പ്രവേശനം കിട്ടിയതോടെ രേണുവിന്റെ ഗ്രാഫ് തന്നെ മാറി. ബിഗ് ബോസില്‍ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവച്ചില്ലെങ്കിലും അവിടെ നിന്ന് ഇറങ്ങിയ ശേഷം ജീവിതത്തില്‍ വലിയ ഉയര്‍ച്ചയാണ് ഉണ്ടായത്. ഇതിനകം ഗള്‍ഫ് രാജ്യങ്ങളില്‍ നിരവധി ഉദ്ഘാടനങ്ങള്‍ക്ക് രേണു പോയി. ദുബായില്‍ ഒരു വലിയ സദസിനു മുന്നില്‍ ഗാനം ആലപിക്കാനും രേണുവിനും കഴിഞ്ഞു. രേണുവിന്റെ വസീഗര എന്ന പാട്ട് സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയതിനു പിന്നാലെ നിരവധി ആല്‍ബങ്ങളിലും ഷോര്‍ട്ട് ഫിലിമുകളിലും ഒക്കെയായി സജീവമാണ് രേണു സുധി. പണ്ടത്തേതില്‍ നിന്ന് പ്രതിഫലവും രേണു ഉയര്‍ത്തിയിട്ടുണ്ട്. നേരത്തെ ആയിരം മുതല്‍ അയ്യായിരം രൂപ വരെയുള്ള തുകയ്ക്കാണ് അഭിനയിക്കാന്‍ പോയിരുന്നതെങ്കില്‍ ഇപ്പോഴത് പതിനായിരങ്ങള്‍ കടന്നു.

ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയത് പിന്നാലെ നല്ലൊരു ബാങ്ക് ബാലന്‍സ് ഉണ്ടെന്ന് അഭിമുഖങ്ങളില്‍ രേണു വ്യക്തമാക്കിയിരുന്നു. ഇളയ മകനു വേണ്ടി പുതിയ സ്വിഫ്റ്റ് കാര്‍ എടുക്കാനുള്ള തയ്യാറെടുപ്പിലാണ് രേണു. വൈകാതെ രേണുവിന്റെ കല്യാണം നടക്കുമെന്ന ചില പ്രചാരണങ്ങളും നടക്കുന്നുണ്ട്

ദുബായില്‍ ഒരു സലൂണ്‍ ഉദ്ഘാടനം ചെയ്ത ശേഷം തിരിച്ചുവന്ന രേണു തനിക്ക് കിട്ടിയ ഗിഫ്റ്റുകളെക്കുറിച്ച് ഓണ്‍ലൈന്‍ മാധ്യമങ്ങളോടു വെളിപ്പെടുത്തി. ഒരുപാട് ഗിഫ്റ്റുകള്‍ കിട്ടി. പെര്‍ഫ്യൂമിനോട് ഭ്രാന്ത് ഉണ്ട്. ഇക്കുറി നാലു ദിവസം മാത്രമേ ദുബായില്‍ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ആര്‍ക്കും വന്നു കാണാന്‍ സമയം കിട്ടിയില്ല. ഞാന്‍ താമസിച്ച സ്ഥലത്തെ സ്മിത ചേച്ചി ഒരുപാട് ഗിഫ്റ്റുകള്‍ തന്നു. കൂടുതലും സ്‌കിന്‍ കെയര്‍ പ്രോഡക്ടുകള്‍ ആണ് സമ്മാനമായി തന്നത്. മകനു വേണ്ടി പാവകള്‍ ഉണ്ട്. വൈകാതെ അബുദാബിയിലേക്ക് രേണു വീണ്ടും പോകുന്നുണ്ട്.

പുതിയ സിനിമയിലും രേണു അഭിനയിക്കുന്നുണ്ട്. സുധി ചേട്ടന്‍ അവസാനമായി അഭിനയിച്ച് റിലീസായ ചിത്രം കുരുവി പാപ്പയുടെ സംവിധായകന്റെ പുതിയ സിനിമയിലേക്കാണ് വിളിച്ചിട്ടുള്ളത്. നല്ലൊരു റോളാണ് അതിലുള്ളത്. സിനിമയുടെ പൂജ ഉടന്‍ നടക്കും. ബോച്ചേയുടെ ജുവലറി ഉദ്ഘാടനം ഉടനെ വരുന്നുണ്ടെന്നും രേണു വെളിപ്പെടുത്തി.

അതേസമയം വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയും രേണു പറഞ്ഞു. 'വിമര്‍ശിക്കുന്നവര്‍ വിമര്‍ശിക്കട്ടെ. ഞാനിപ്പോള്‍ എവിടെ എത്തി. വിമര്‍ശിക്കുന്നവരുടെ കൂടെയാണോ ഞാന്‍ ഇരിക്കുന്നത്. നല്ല നല്ല ആളുകളെ കണ്ടു, നല്ല ആളുകളെ പരിചയപ്പെട്ടു, ചെറിയൊരു പാട്ടു പാടി, ഞാനൊരു പാട്ടുകാരി പോലുമല്ല. പാട്ടുപാടി എല്ലാവര്‍ക്കും ഇഷ്ടപ്പെടണമെങ്കില്‍ അതൊരു ചെറിയ കാര്യമല്ല. അതൊരു വലിയ നേട്ടം തന്നെയാണ്. വിമര്‍ശനങ്ങള്‍ കേട്ട് ഞാന്‍ വീട്ടില്‍ കുത്തിയിരുന്ന് കരഞ്ഞാല്‍ ഇതൊന്നും എനിക്ക് നേടാന്‍ കഴിയില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+