'ലിപ് ലോക്ക് ചെയ്യണം.. ഇന്റിമേറ്റ് സീനെടുത്ത് അശ്ലീലസൈറ്റിലിടാനായിരുന്നു ഉദ്ദേശ്യം'; വിപിനെതിരെ രേണു
ആല്‍ബം സംവിധായകന്‍ വിപിന്‍ലാലിനും വ്‌ളോഗര്‍ ഷെഫീന ബീവിയ്ക്കുമെതിരെ ഗുരുതര ആരോപണവുമായി രേണു സുധി രംഗത്ത്. തന്റെ ഇന്റിമേറ്റ് രംഗങ്ങള്‍ ചിത്രീകരിച്ച് പോണ്‍ സൈറ്റില്‍ ഇടാനായിരുന്നു ലക്ഷ്യമെന്ന് രേണു സുധി പറയുന്നു. ഭാഗ്യം കൊണ്ടാണ് അവിടെ നിന്ന് രക്ഷപ്പെട്ടത് എന്നും ഷെഫീന ബീവി എനിക്ക് എതിരെ ക്വട്ടേഷന്‍ കൊടുത്തിരിക്കുകയാണ് എന്നും രേണു കൂട്ടിച്ചേര്‍ത്തു.
നേരത്തെ തന്റെ ആല്‍ബം മുടങ്ങാന്‍ കാരണം രേണുവാണ് എന്ന് ആരോപിച്ച് വിപിന്‍ലാല്‍ രംഗത്തെത്തിയിരുന്നു. രേണു ലഹരി ഉപയോഗിച്ചത് ആല്‍ബം ചിത്രീകരണത്തിന് തടസമായി എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി രേണു സുധി രംഗത്തെത്തിയത്. തന്നെ കരുതിക്കൂട്ടി ചതിക്കാനാണ് വിപിനും ഷെഫീനയും ശ്രമിച്ചത് എന്നാണ് രേണു പറയുന്നത്.

ഒരു ആല്‍ബത്തിന്റെ സെറ്റില്‍ വെച്ചാണ് വിപിന്‍ലാലിനെ ആദ്യമായി കാണുന്നത് എന്ന് രേണു പറഞ്ഞു. അന്ന് കഥ പറയാതെ പുതിയൊരു ആല്‍ബമുണ്ടെന്ന് പറഞ്ഞ് അഡ്വാന്‍സ് അയച്ച് തന്നു. ദുബായിലുള്ള ഒരു സ്ത്രീയാണ് നിര്‍മാതാവ് എന്നും പറഞ്ഞു. മോഡേണ്‍ ഡ്രസ് ധരിച്ചാണ് അഭിനയിക്കേണ്ടത് എന്ന് പറഞ്ഞിരുന്നു. വസ്ത്രങ്ങള്‍ അയച്ച് തന്നാല്‍ ഇട്ട് നോക്കി കംഫര്‍ട്ടാണെങ്കില്‍ മാത്രം ധരിച്ച് അഭിനയിക്കാം എന്നാണ് താന്‍ പറഞ്ഞത് എന്നും രേണു കൂട്ടിച്ചേര്‍ത്തു.
'ആല്‍ബം ഉണ്ടെന്ന് മാത്രമെ പറഞ്ഞിരുന്നുള്ളു. സീനൊന്നും വിവരിച്ച് തന്നിരുന്നില്ല. ഇയാള്‍ വോയ്‌സ് നോട്ട് അയച്ചിടും. തിരക്കായതുകൊണ്ട്, അതൊന്നും കേട്ടിട്ടില്ല. പക്ഷെ കേട്ടന്നു വരുത്തി തീര്‍ക്കാന്‍ അതിനൊക്കെ ഞാന്‍ ലൈക്ക് ചെയ്തു,' രേണു പറഞ്ഞു. അയച്ച് തന്ന വസ്ത്രങ്ങള്‍ ട്രയല്‍ ചെയ്ത് നോക്കാന്‍ വിപിന്‍ ലാലിന്റെ വീട്ടിലാണ് പോയത്. അയാളുടെ ഭാര്യയും അപ്പോള്‍ അവിടെ ഉണ്ടായിരുന്നു.
തന്ന വസ്ത്രം കംഫര്‍ട്ട് അല്ലാതിരുന്നതിനാല്‍ അവരോട് അക്കാര്യം പറഞ്ഞു എന്നും എന്നാല്‍ സീനൊന്നും പറയാതെ പാര്‍ട്ടി നടക്കുമ്പോള്‍ ഡാന്‍സ് കളിക്കണം എന്ന് മാത്രമാണ് പറഞ്ഞത് എന്നും രേണു വെളിപ്പെടുത്തി. അവിടെ നടക്കുന്നതെല്ലാം വിപിന്റെ ഭാര്യ വീഡിയോ എടുക്കുന്നുണ്ടായിരുന്നു എന്നും ഇറക്കം കുറഞ്ഞ ഒരു വസ്ത്രം തന്ന് ധരിക്കാന്‍ ഇരുവരും ആവശ്യപ്പെട്ടു എന്നും രേണു പറഞ്ഞു.
വിപിന്‍ എന്നെ എടുക്കുന്ന ഒരു സീന്‍ ഷൂട്ട് ചെയ്യാമെന്ന് പറഞ്ഞപ്പോള്‍ തനിക്ക് കംഫേര്‍ട്ട് അല്ലാത്തതിനാല്‍ പറ്റില്ലെന്ന് പറഞ്ഞു എന്നും എന്നാല്‍ ദാസേട്ടനും മറ്റുള്ളവരെല്ലാം എടുക്കുന്നുണ്ടല്ലോ എന്താണ് വിപിന്‍ എടുത്താല്‍ പ്രശ്‌നമെന്ന് അവര്‍ ചോദിച്ചെന്നും രേണു പറയുന്നു. വയറില്‍ മുന്തിരി വച്ച് വിപിന്‍ കടിച്ചെടുക്കുന്നത് പോലൊരു സീന്‍ ഷൂട്ട് ചെയ്യാമെന്ന് പറഞ്ഞപ്പോഴും താന്‍ വഴങ്ങിയില്ല എന്നും രേണു പറഞ്ഞു.
'ലിപ് ലോക്ക് ചെയ്യാനും ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യാനും അയാളും ഭാര്യയും നിര്‍ബന്ധിച്ചു. എന്റെ വിഡിയോ എടുത്ത് പോണ്‍ സൈറ്റില്‍ ഇടാനായിരുന്നു അവരുടെ പദ്ധതി. അന്നേ ദിവസം താന്‍ മദ്യപിക്കുകയോ സിഗരറ്റ് വലിക്കുകയോ ചെയ്തിട്ടില്ല. മീഡിയയ്ക്കാരാണ്് എന്നെ രക്ഷിച്ചത്,' രേണു പറയുന്നു.












Click it and Unblock the Notifications