ശാന്തിവിള ദിനേശിന് കണക്കിന് കൊടുത്ത് രേണു സുധി, 'നാണമുണ്ടോ തനിക്ക്, ധൈര്യമുണ്ടേല്‍ ആ വീഡിയോ ഇട്'
സംവിധായകനും യൂട്യൂബറുമായ ശാന്തിവിള ദിനേശിന് ചുട്ട മറുപടിയുമായി ബിഗ് ബോസ് താരം രേണു സുധി. രേണുവിന്റെ പേരെടുത്ത് പറയാതെ അപമാനിക്കുന്ന തരത്തിലുളള കാര്യങ്ങള്‍ തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ ശാന്തിവിള ദിനേശ് പറഞ്ഞിരുന്നു.
ഇതോടെയാണ് ശാന്തിവിളയ്ക്ക് രൂക്ഷമായ ഭാഷയില്‍ മറുപടിയുമായി രേണു സുധി രംഗത്ത് വന്നിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് രേണു വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ശാന്തിവിള ദിനേശിന് നാണമില്ലേ എന്ന് രേണു സുധി ചോദിക്കുന്നു. നിരവധി പേരാണ് രേണു സുധിയെ പിന്തുണച്ച് വീഡിയോയ്ക്ക് കമന്റ് ഇട്ടിരിക്കുന്നത്.
രേണു സുധിയുടെ വാക്കുകള്‍ ഇങ്ങനെ: എയറില്‍ തന്നെയാണ് എപ്പോഴും. എയറില്‍ നിന്ന് ഇറങ്ങിയിട്ടില്ല. എനിക്ക് അനുകൂലമായി കുറേ വ്‌ളോഗേഴ്‌സ് ഉണ്ട്. അവര്‍ക്കൊക്കെ ഒരുപാട് നന്ദി. എന്നെ അനുകൂലിച്ച് പറയുന്ന വ്‌ളോഗര്‍മാരിലൂടെയാണ് നെഗറ്റീവ് പറയുന്നവരെ കുറിച്ച് അറിയുന്നത്.

സിനിമാക്കാരോട് എനിക്ക് ബഹുമാനമുണ്ട്. എന്റെ ഭര്‍ത്താവ് ഒരു സിനിമാക്കാരനായിരുന്നു. സിനിമാക്കാരെ ബഹുമാനിക്കുന്നു. പക്ഷേ ശാന്തിവിള ദിനേശന്‍ അപ്പൂപ്പാ, കുറേ ആയല്ലോ താന്‍ എന്നേപ്പറ്റി പറയാന്‍ തുടങ്ങിയിട്ട്. തനിക്ക് നാണമില്ലേ എന്നെ തൈക്കിളവി എന്ന് വിളിക്കാന്‍.
എടോ എനിക്ക് 34 വയസ്സേ ഉളളൂ, താന്‍ എന്നെ തൈക്കിളവി എന്ന് വിളിക്കാന്‍ നാണമാകുന്നില്ലേ അപ്പൂപ്പാ താങ്കള്‍ക്ക്. താന്‍ പറഞ്ഞല്ലോ ദുബായില്‍ നിന്ന് വന്നവര്‍ തനിക്ക് അയച്ച് തന്നു, ഞാന്‍ തുണി പറിച്ച് നൃത്തം ചെയ്യുന്ന വീഡിയോ എന്ന്. ധൈര്യമുണ്ടെങ്കില്‍ ആ വീഡിയോ താന്‍ സോഷ്യല്‍ മീഡിയയില്‍ ഇടെടോ''.
ഒരു അവതാരക ഇടയ്ക്ക് ദുബായിൽ പോയി മദ്യപിച്ച് തുണിയുരിഞ്ഞ് നൃത്തം ചെയ്യാറുണ്ടെന്നും ഇപ്പോഴത് ചെയ്യുന്നത് ഇവളാണ് എന്നാണ് രേണുവിന്റെ പേര് പറയാതെ ശാന്തിവിള ദിനേശ് ആക്ഷേപിച്ചത്. ആ വീഡിയോ തനിക്ക് ഒരാൾ അയച്ച് തന്നിരുന്നുവെന്നും ശാന്തിവിള പറയുകയുണ്ടായി. നേരത്തെയും രേണു സുധിക്കെതിരെ ശാന്തിവിള ദിനേശ് രംഗത്ത് വന്നിട്ടുണ്ട്.
രേണു സുധി ആൽബങ്ങളിലൂടെയും അഭിമുഖങ്ങളിലൂടെയും വൈറലായതിന് പിന്നാലെ, രേണു വയറും പൊക്കിളും കാണിച്ച് നടക്കുകയാണെന്ന് ശാന്തിവിള ദിനേശ് അധിക്ഷേപിച്ചിരുന്നു. രേണു റാംപ് വാക്ക് നടത്തിയതിനേയും ശാന്തിവിള കുറ്റപ്പെടുത്തി. കാണിക്കാനുളളതെല്ലാം മടിയില്ലാതെ കാണിച്ചാണ് രേണുവിന്റെ പൂച്ച നടത്തം എന്നും അപാര തൊലിക്കട്ടി ആണെന്നും എന്തും ചെയ്യാൻ തയ്യാറായി ഇറങ്ങിയിരിക്കുകയാണ് എന്നുമാണ് ശാന്തിവിള ദിനേശ് പറഞ്ഞത്.












Click it and Unblock the Notifications