സബ്‌സ്‌ക്രിപ്ഷന്‍ വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി
സമൂഹ മാധ്യമങ്ങളിലെ വിവാദ നായികയാണ് രേണു സുധി. പ്രശസ്തിക്കൊപ്പം തന്നെ അടുത്തകാലത്തായി വിവാദങ്ങളും രേണുവിനെ തുടര്‍ച്ചയായി വേട്ടയാടുകയാണ്. പലപ്പോഴും രേണുവിന്റെ വായില്‍ നിന്ന് വരുന്ന പ്രതികരണങ്ങളാണ് രേണുവിന് തന്നെ വിനയാകുന്നത്. കൊല്ലം സുധി വാഹനാപകടത്തില്‍ മരണപ്പെട്ടതിനു ശേഷമാണ് രേണു സമൂഹ മാധ്യമങ്ങളില്‍ സജീവമായി തുടങ്ങിയത്. നിരവധി ആല്‍ബങ്ങളും റീല്‍സുകളും രേണു ഇതിനകം ചെയ്തു. ഇതിനിടെ ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയായത് രേണുവിനു വലിയ പ്രശസ്തി നേടിക്കൊടുത്തു. പ്രതിഫലവും കുത്തനെ ഉയര്‍ത്തി
എന്നാല്‍ ഇതിന് പിന്നാല വലിയ വിമര്‍ശനങ്ങളാണ് രേണു നേരിടുന്നത്. പലപ്പോഴും റീച്ചിനു വേണ്ടി രേണു നടത്തുന്ന പ്രതികരണങ്ങളും പ്രവര്‍ത്തികളുമാണ് വിമര്‍ശനത്തിന് കാരണം. ആല്‍ബങ്ങളില്‍ സഹനടന്മാരുമായി ഇഴുകി ചേര്‍ന്നുള്ള രേണുവിന്റെ അഭിനയവും മുന്‍പ് തന്നെ സഹായിച്ചവരെ തള്ളിപ്പറഞ്ഞുകൊണ്ടുള്ള പ്രതികരണങ്ങളുമാണ് രേണുവിനെതിരെ പലരും ചൂണ്ടിക്കാട്ടുന്നത്. റീച്ചിനു വേണ്ടി ഏതറ്റം വരെയും പോകാനും രേണുവിനും മടിയില്ലെന്നാണ് പലരും കമന്റ് ബോക്‌സുകളില്‍ കുറിക്കുന്നത്.

ഇതിനിടെ, ഇപ്പോഴുള്ള പ്രശസ്തി മുതലാക്കി രേണു ഇന്‍സ്റ്റഗ്രാമില്‍ സബ്‌സ്‌ക്രിപ്ഷനും തുടങ്ങി. രണ്ടു ദിവസം കൊണ്ട് 500 ലേറെ സബ്‌സ്‌ക്രൈബര്‍മാരാണ് രേണുവിന്റെ ഇന്‍സ്റ്റഗ്രാം പേജിന് ലഭിച്ചത്. വളരെ എക്‌സ്‌ക്ലൂസീവായ കണ്ടന്റുകളാണ് താന്‍ നല്‍കുന്നതെന്ന് രേണു അവകാശപ്പെട്ടിരുന്നു. രേണുവിന് വലിയ പ്രതിഫലമാണ് ഇതിലൂടെ ലഭിക്കുന്നതെന്നും പല യൂട്യൂബര്‍മാരും പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ പുതിയൊരു വിവാദമാണ് ഉയര്‍ന്നിരിക്കുന്നത്.
രേണു സബ്‌സ്‌ക്രൈബര്‍മാര്‍ക്കു വേണ്ടി മാത്രമായി നല്‍കുന്ന ഉള്ളടക്കങ്ങള്‍ പല യൂട്യൂബര്‍മാരും സോഷ്യല്‍ മീഡിയയില്‍ ലീക്ക് ആക്കി. പണം വാങ്ങി ചെയ്യുന്ന കണ്ടന്റുകളാണ് ഇവര്‍ സ്‌ക്രീന്‍ഷോട്ട് എടുത്തു പ്രചരിപ്പിക്കുന്നത്. ഇപ്പോള്‍ ഇവര്‍ക്കെതിരെ നിയമനടപടി എടുക്കുമെന്ന ഭീഷണിയുമായി രേണു രംഗത്ത് വന്നിരിക്കുകയാണ്.
രേണുവിന്റെ വാക്കുകള്‍: ഞാന്‍ പെയ്ഡ് സബ്‌സ്‌ക്രിപ്ഷന്‍ ചെയ്യുന്നുണ്ട്. എന്നെ സ്‌നേഹിക്കുന്ന ഒരുപാട് പേര്‍ സബ്‌സ്‌ക്രിപ്ഷന്‍ ചെയ്തിട്ടുണ്ട്. വലിയ വലിയ സെലിബ്രിറ്റികളും സബ്‌സ്‌ക്രിപ്ഷന്‍ ചെയ്യുന്നുണ്ട്. ഈ റിയാക്ഷന്‍ വീഡിയോ ചെയ്യുന്നവര്‍ അവരുടെ സബ്‌സ്‌ക്രിപ്ഷന്‍ വീഡിയോകള്‍ എടുത്ത് പുറത്തുവിട്ടാലുള്ള അവസ്ഥ എന്തായിരിക്കും.
എന്തിനാണ് എന്നോട് ഇങ്ങനെ ചെയ്യുന്നതെന്ന് മനസിലാകുന്നില്ല. ഇനി ചെയ്തിട്ടുണ്ടെങ്കില്‍ ഞാന്‍ നിയമപരമായി മുന്നോട്ടുപോകും. മെറ്റ എന്ന പ്ലാറ്റ്‌ഫോം എനിക്കുകൂടി തന്നിട്ടുള്ളതാണ് സബ്‌സ്‌ക്രിപ്ഷന്‍. അത് സ്‌ക്രീന്‍ഷോട്ട് എടുത്ത് പബ്ലിക് ആക്കുക. കണ്ടന്റിനു വേണ്ടിയാണോ നിങ്ങള്‍ ഇങ്ങനെ ചെയ്യുന്നത്? ഒരുപാട് കണ്ടന്റ് ഞാന്‍ നിങ്ങള്‍ക്ക് തരുന്നില്ലേ. അതെടുത്തു കൂടെ.
വലിയ വലിയ സെലിബ്രിറ്റികള്‍ ചെയ്യുന്നുണ്ടല്ലോ സബ്‌സ്‌ക്രിപ്ഷന്‍. അവരുടെയൊക്കെ സ്‌ക്രീന്‍ഷോട്ട് എടുത്ത് പബ്ലിക് ആക്കിക്കേ. അപ്പോള്‍ വിവരമറിയും. എന്റെ മെക്കിട്ടു കയറാന്‍ മാത്രമേ നിങ്ങള്‍ക്കൊക്കെ അറിയൂ. സ്‌ക്രീന്‍ഷോട്ട് എടുത്ത് ഫോണില്‍ സൂക്ഷിച്ചോ. എന്തിനാണ് പബ്ലിക് ആക്കുന്നത്. ഞാന്‍ കേസ് ഫയല്‍ ചെയ്യാന്‍ തീരുമാനിച്ചു - രേണു കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications