renu sudhi: മൂന്നാം വിവാഹം? പേരിലെ സുധി മാറ്റുമെന്ന് രേണു സുധി: ഇനി ഒന്നര വര്‍ഷം കൂടിയുണ്ട്
കൊല്ലം സുധി വാഹനാപകടത്തില്‍ മരണപ്പെട്ടതിനു പിന്നാലെയാണ് രേണു സുധി സമൂഹ മാധ്യമങ്ങളില്‍ സജീവമായി തുടങ്ങിയത്. ആദ്യം റീല്‍സുകളില്‍ മാത്രം പ്രത്യക്ഷപ്പെട്ടു തുടങ്ങിയ രേണുവിനെ തേടി പതിയെ പതിയെ അവസരങ്ങള്‍ എത്താന്‍ തുടങ്ങി. വൈകാതെ ആല്‍ബം ഷൂട്ടുകളിലും ഉദ്ഘാടന ചടങ്ങുകളിലും ഒക്കെ രേണുവായി താരം. ആദ്യം ചെറിയ തുകയ്ക്കാണ് രേണു ഫോട്ടോ ഷൂട്ടുകളിലും ഉദ്ഘാടന ചടങ്ങുകളിലും അഭിമുഖങ്ങളിലും ഒക്കെ പങ്കെടുത്തിരുന്നത്. അന്നൊക്കെ കൊല്ലം സുധി എന്ന കലാകാരന്റെ പേരിലായിരുന്നു രേണു അറിയപ്പെട്ടിരുന്നത്.
അധികം വൈകാതെ ബിഗ് ബോസില്‍ എത്തിപ്പെട്ടതോടെ രേണുവിന്റെ തലവര മാറി. ബിഗ് ബോസില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ആയില്ലെങ്കിലും അതില്‍ നിന്നിറങ്ങിയ ശേഷം രേണുവിന് തിരക്കോട് തിരക്കാണ്. ഉദ്ഘാടന ചടങ്ങുകളിലും അഭിമുഖങ്ങളിലും പങ്കെടുക്കാനുള്ള പ്രതിഫലവും വര്‍ദ്ധിപ്പിച്ചു. ഗള്‍ഫില്‍ നിരവധി ഉദ്ഘാടനം ചടങ്ങുകളില്‍ രേണു പങ്കെടുത്ത കഴിഞ്ഞു. നാട്ടിലും റസ്റ്റോറന്റുകളും ബ്യൂട്ടിപാര്‍ലറുകളും ഉദ്ഘാടനം ചെയ്തു ജീവിതം മുന്നോട്ടു കൊണ്ടുപോവുകയാണ് രേണു.

അതിവിടെ വലിയ വിമര്‍ശനങ്ങളാണ് രേണു ഇപ്പോള്‍ നേരിടുന്നത്. കൊല്ലം സുധിയുടെ മരണത്തിനു പിന്നാലെ രേണു സുധിക്കും മക്കള്‍ക്കും താമസിക്കാന്‍ ഭൂമി സൗജന്യമായി നല്കിയ ബിഷപ്പിനെതിരെ തിരിഞ്ഞതാണ് രേണുവിന് വിനയായി മാറിയത്. ഇതു കൂടാതെ വീട് നിര്‍മാണത്തിന് നേതൃത്വം നല്കിയ ഫിറോസ് എന്ന വ്യക്തിയെ അപമാനിച്ചതും വിമര്‍ശനങ്ങളുടെ ശക്തികൂട്ടി. ബിഷപ്പിനെ തുടര്‍ച്ചയായി സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതോടെ സൗജന്യമായി വിട്ടു നല്കിയ ഭൂമിയുടെ ആധാരം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പ് കോടതിയെ സമീപിച്ചിരിക്കുകയാണ്. അതേസമയം രേണു സുധിയാകട്ടെ ആ വീട്ടില്‍ നിന്ന് ഇറങ്ങില്ലെന്ന നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ രേണുവിന്റെ വിവാഹത്തെക്കുറിച്ചുള്ള അഭ്യുഹങ്ങളും പരക്കുന്നുണ്ട്. രേണു ഒരു മുസ്ലിം യുവാവുമായി പ്രണയത്തില്‍ ആണെന്നുള്ള പ്രചാരണങ്ങള്‍ രേണു തള്ളിക്കളഞ്ഞിട്ടില്ല. ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ച് മനസ് തുറക്കുകയാണ് രേണു.
ഇന്ന് ഞാന്‍ കൊല്ലം സുധിയുടെ ഭാര്യ തന്നെയാണ്. അടുത്തവര്‍ഷം വേറെ ഒരാളുടെ ഭാര്യയായാല്‍, എന്റെ കഴുത്തില്‍ ആരെങ്കിലും താലിയോ മിന്നോ ചാര്ത്തിയാല് ഞാന്‍ ഇപ്പോഴുള്ള പേരു മാറ്റും. ഇന്നും ഞാന്‍ കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയാണ്. കല്യാണത്തിന് രണ്ടു വര്‍ഷത്തെ സമയം തന്നിട്ടുണ്ട്. ഇനി ഒന്നര വര്‍ഷം കൂടിയേ ഉള്ളൂ.
മൂന്നാമത്തെ കല്യാണം എന്നാണ് ആളുകള്‍ പറയുന്നത്. ഈ ഇരിക്കുന്ന സമയം വരെയും ഞാന്‍ രേണു സുധി എന്ന അതുല്യ കഥാകാരന്റെ ഭാര്യയാണ്. അദ്ദേഹം അസാധ്യ ആര്‍ട്ടിസ്റ്റ് ആയിരുന്നു. അദ്ദേഹത്തിന്റെ നിയമപരമായിട്ടുള്ള ഭാര്യയാണ് ഞാന്‍ - രേണു കൂട്ടിച്ചേര്‍ത്തു.
-
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ












Click it and Unblock the Notifications