എയര്‍ ഇന്ത്യയ്ക്കു നന്ദി; സന്തോഷം പങ്കുവെച്ച് റിയാസ് നര്‍മകല; വിമാനത്തില്‍ പിണറായി സഖാവും ഉണ്ടായിരുന്നു
മലയാള ടെലിവിഷനിലെ മറിമായം എന്ന ഹിറ്റ്, ആക്ഷേപ ഹാസ്യ പരമ്പരയിലൂടെ ശ്രദ്ധ നേടിയ താരമാണ് റിയാസ് നര്‍മകല. ഇദ്ദേഹത്തിന്റെ മന്മഥന്‍ എന്ന കഥാപാത്രം പ്രേക്ഷകരുടെ വലിയ പ്രീതി സമ്പാദിച്ചിരുന്നു. മിമിക്രിയിലൂടെയാണ് റിയാസ് അഭിനയ രംഗത്ത് എത്തിയത്. തിരുവനന്തപുരം സ്വദേശിയായ റിയാസിന് സ്വന്തമായി മിമിക്രി ട്രൂപ്പും ഉണ്ടായിരുന്നു. നര്‍മകല എന്നാണ് ഈ ട്രൂപ്പിന്റെ പേര്. ഈ ട്രൂപ്പിന്റെ പേരാണ് പില്‍കാലത്ത് അദ്ദേഹം തന്റെ പേരിനൊപ്പം ചേര്‍ത്തത്. നിരവധി ടെലിവിഷന്‍ പരിപാടികള്‍ ചെയ്തിട്ടുണ്ടെങ്കിലും മറിമായം എന്ന സീരിയലാണ് റിയാസിനെ പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിച്ചത്. തുടര്‍ന്ന് അളിയന്‍സ് എന്ന പരമ്പരയിലെ ക്ലീറ്റസ് എന്ന കഥാപാത്രവും കയ്യടി നേടിയിരുന്നു.
റോഷാക്, കൂമന്‍ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളും നിരൂപകരുടെ പ്രശംസ നേടിക്കൊടുത്തു. സോഷ്യല്‍ മീഡിയയില്‍ റിയാസ് പങ്കുവെക്കുന്ന നര്‍മ്മരസമുള്ള കുറിപ്പുകളും വൈറലാകാറുണ്ട്. അടുത്തിടെ, ഭക്ഷ്യ വിഷബാധ മൂലം ആശുപത്രി കിടക്കയില്‍ കഴിയേണ്ട അനുഭവം പങ്കിട്ടത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഇപ്പോഴിതാ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ തനിക്ക് ലഭിച്ച ഒരു ഹൃദ്യമായ അനുഭവം പങ്കുവെക്കുകയാണ് റിയാസ് നര്‍മകല. തിരുവനന്തപുരത്ത് വിമാനം ഇറങ്ങിയപ്പോള്‍ അപ്രതീക്ഷിതമായി രണ്ട് എയര്‍ഹോസ്റ്റസുമാര്‍ വന്ന് ഒരു താങ്‌സ് കാര്‍ഡ് സമ്മാനിച്ചതിനെ കുറിച്ചാണ് റിയാസ് കുറിച്ചത്.

കാര്‍ഡ് സമ്മാനിച്ചത് മണിപ്പൂരി പെണ്‍കുട്ടിയാണ്. കണ്ണൂരുകാരിയായ അനുമോള്‍ എന്ന എയര്‍ഹോസ്റ്റസ് ആണ് മണിപ്പൂരി എയര്‍ഹോസ്റ്റസിനെ കൊണ്ട് കാര്‍ഡ് സമ്മാനിച്ചത്. വായിച്ചു നോക്കിയപ്പോഴാണ് അനുമോള്‍ മന്മഥന്റെയും ക്ലീറ്റയുടെയും വലിയ ഫാനാണെന്ന് തിരിച്ചറിഞ്ഞത്. അതുപോലെ സാധാരണ എല്ലാ യാത്രകളിലും വൈകി പുറപ്പെടുന്ന എയര്‍ ഇന്ത്യ വിമാനം ഇന്ന് കൃത്യസമയത്ത് പുറപ്പെട്ടത് കൊണ്ട് അഞ്ചു മിനിറ്റ് നേരത്തെ തിരുവനന്തപുരത്ത് എത്താന്‍ കഴിഞ്ഞതില്‍ വിമാന കമ്പനിക്ക് നന്ദിയും അറിയിക്കുന്നുണ്ട്. ഇതു കൂടാതെ വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ യാത്ര ചെയ്ത സന്തോഷവും റിയാസ് പങ്കുവെക്കുന്നുണ്ട്. റിയാസ് നര്‍മ്മകഥയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം.
ഇന്ന് രാവിലെ 6 മണിക്ക് കണ്ണൂര് നിന്നും തിരുവനന്തപുരത്തേക്കുള്ള Air India Express ൽ Tvm ഇറങ്ങാൻ നേരം എയർ ഹോസ്റ്റ്സ് മാരായ Anumol എന്ന കണ്ണൂക്കാരി പെൺകുട്ടി Amom എന്ന മണിപ്പൂരികുട്ടിയെ കൊണ്ട് ഒരു thanks കാർഡ് സമ്മാനിച്ചു, വായിച്ചു നോക്കിയപ്പോൾ Anumol മൻമഥന്റെയും ക്ലീറ്റോയുടെയുംഒരു big fan ആണെന്നും നേരിൽ കാണാൻ കഴിഞ്ഞതിലും Air India Express ൽ യാത്ര ചെയ്തതിനുള്ള നന്ദിയും ഇനിയും യാത്ര ചെയ്യാനും കണ്ടുമുട്ടാനും കഴിയട്ടെ എന്ന ആശംസകളും നേർന്നു കൊണ്ടായിരുന്നു.
പക്ഷെ ഇന്ന് ശരിക്കും Air India യ്ക്കു നന്ദി പറയേണ്ടത് ഞാനാണ് കാരണം നാളിതു വരെയുള്ള യാത്രകളിലെല്ലാം തന്നെ ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും വൈകാതെ വിമാനം പുറപ്പെട്ടിട്ടില്ല, പക്ഷെ ഇന്ന് പറഞ്ഞതിൽ നിന്നും 5 മിനിറ്റ് മുമ്പേ തന്നെ എത്തുകയും 9 മണിയോടുകൂടി എനിക്ക് അളിയൻസിന്റെ ലൊക്കേഷനിൽ എത്താൻ കഴിഞ്ഞു, Thanks alot to Air India Express and Anumol. പിന്നെ ഒരു കാര്യം പറയാൻ വിട്ടു പോയി ഇന്ന് വിമാനത്തിൽ നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി സഖാവും ഉണ്ടായിരുന്നു












Click it and Unblock the Notifications