Get Updates
Get notified of breaking news, exclusive insights, and must-see stories!

സജ്ന-ഫിറോസ് ഖാൻ ബന്ധം തകർത്തുവെന്ന് ആരോപണം..തുറന്നടിച്ച് സൂര്യ ജെ മേനോൻ

ഫിറോസ് ഖാൻ-സജ്‌ന വിവാഹമോചനവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളാണ് സോഷ്യൽ മീഡിയ നിറയെ. കഴിഞ്ഞ ദിവസം സജ്നയ്ക്ക് മറ്റൊരു ബന്ധം ഉണ്ടെന്ന് ആരോപിച്ച് ഫിറോസ് രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെ സജ്നയും ഫിറോസിനെതിരെ തുറന്നടിച്ചു. വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു ടെലിവിഷൻ പരിപാടി കഴിഞ്ഞുള്ള പാർട്ടിക്കിടയിൽ ഫിറോസ് ഖാൻ മറ്റൊരു നടിയെ പരസ്യമായി ചുംബിച്ചു എന്നാണ് സജ്ന വെളിപ്പെടുത്തിയത്.

ഏഴെട്ട് വർഷങ്ങൾക്ക് മുൻപ് സംപ്രേഷണം ചെയ്ത ടെലിവിഷൻ ഷോയുടെ ഷൂട്ടിങ്ങിന് ശേഷം നടന്ന പാർട്ടിക്കിടയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നതെന്നും സഹപ്രവർത്തകരായ ജിഷിൻ, പ്രമോദ് തുടങ്ങിയ ആർട്ടിസ്റ്റുകൾ ആ സമയത്തം സാക്ഷികളായി ഉണ്ടായിരുന്നുവെന്നും അവർ സ്തഭ്തരായി നോക്കി നിന്നുവെന്നും സജ്‌ന വെളിപ്പെടുത്തി. ആകെ ഉലഞ്ഞുപോയ താൻ ആ രാത്രി നടി മൃദുലയുടെ മുറിയിലാണ് കിടന്നതെന്നും ആ നടി ആരാണെന്ന് ആ ടീമിലുള്ള എല്ലാവർക്കും അറിയാമെന്നും സജ്‌ന വീഡിയോയിൽ പറഞ്ഞു.

sajnasurya

ഈ വെളിപ്പെടുത്തലിന് പിന്നാലെപിന്നാലെ ഈ വ്യക്തി ആരെന്ന അന്വേഷണവുമായി സോഷ്യല്‍ മീഡിയ ഇറങ്ങിത്തിരിച്ചു. നടി സൂര്യ ജെ മേനോന്‍ ആണെന്നായിരുന്നു ഒരു വിഭാഗത്തിൻ്റെ ആരോപണം. ഇപ്പോഴിതാ ഈ ആരോപണങ്ങൾക്ക് മറുപടിയുമായി സൂര്യ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.. തൻ്റെ ഇൻസ്റ്റ പേജിലൂടെയാണ് പ്രതികരണം. വായിക്കാം

'ഞാനിപ്പോൾ ഇങ്ങനെ ഒരു വിഡിയോ ചെയ്യാൻ കാരണം നമ്മുടെ സീസണിൽ ഉണ്ടായിരുന്ന സജ്ന ഫിറോസിന്റെ വിവാഹമോചനവുമായി ബന്ധപ്പെട്ട ഒരു കേസ് ഇപ്പോ സോഷ്യൽ മീഡിയയിൽ കിടന്ന് കറങ്ങുന്നുണ്ട്. അപ്പോൾ അതിൽ സജ്ന ഒരു സ്റ്റേറ്റ്മെന്റ് പറയുന്നുണ്ട്, മൂന്നാമത് ഒരു വനിതാ മത്സരാർഥി അവരുടെ ജീവിതത്തിലേക്ക് ഇൻവോൾവഡ് ആയി എന്നുള്ള ഒരു കാര്യം.

അപ്പോൾ ആട്ടിൻതോലിട്ട കുറച്ച് ചെന്നായിക്കൾ അതായത് ബിഗ് ബോസ് മുതലേ എന്നെ ഹേറ്റ് ചെയ്തു നടക്കുന്ന കുറച്ചു പേര്‍ അതിന്റെ ഇടയിൽ കൂടെ എന്റെ പേര് നശിപ്പിക്കാൻ വേണ്ടി കമന്റ്സ് ഇടുന്നതായിട്ട് ഞാൻ അറിഞ്ഞു. ആ ആട്ടിൻ തോലിട്ട ചെന്നായ്ക്കളോടാണ് പറയുന്നത് ആ വ്യക്തി ഞാനല്ല കേട്ടോ. നിങ്ങളെ വിഷമിപ്പിക്കുന്നതിൽ സങ്കടമുണ്ട്, പക്ഷേ ഞാനല്ല ആ വ്യക്തി.

അവരുടെ കുടുംബ ജീവിതത്തിൽ, അവരുടെ ആ ഒരു ജീവിതം ഉണ്ടല്ലോ, അതിനടുത്ത് ഒരു ഗസ്റ്റ് അപ്പിയറൻസ് പോലും ഞാൻ ചെയ്തിട്ടില്ല. സജ്ന ഇപ്പോഴും എന്റെ നല്ലൊരു സുഹൃത്ത് മാത്രമാണ്. ഒരിക്കലും അവരുടെ ജീവിതം നശിപ്പിക്കാൻ വേണ്ടിയിട്ടൊന്നും ഞാൻ അത്രയും ലോക്കൽ അല്ല. നിങ്ങൾ അങ്ങനെ ആഗ്രഹിക്കുന്നുണ്ടാവും, കമന്റ്സ് ഇട്ട ആളുകൾ, പക്ഷേ നിങ്ങളുടെ സ്വഭാവം അല്ല എനിക്ക്. അത് ആദ്യം മനസ്സിലാക്കുക അതുകൊണ്ട് ഇപ്പോഴേ പറയുകയാണ് ആ വ്യക്തി ഞാനല്ല', സൂര്യ വീഡിയോയിൽ പറഞ്ഞു. മാനസികമായി ഇത്രേം അധഃപതിച്ച ആളുകൾ എന്നും സൂര്യ പോസ്റ്റിട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+