Get Updates
Get notified of breaking news, exclusive insights, and must-see stories!

'17 കാരിയെ അടക്കം നിരവധി പെണ്‍കുട്ടികളെ ഉപയോഗിച്ചു'; ഫിറോസിനെതിരെ സജ്‌നയുടെ വെളിപ്പെടുത്തല്‍

ബിഗ് ബോസ് മത്സരാര്‍ത്ഥിയും മോഡലുമായ ഫിറോസ് ഖാനെതിരെ ഗുരുതര ആരോപണവുമായി നടിയും മുന്‍ഭാര്യയുമായ സജ്‌ന നൂര്‍. ഫിറോസ് തന്നെയും ആദ്യ ഭാര്യയേയും ഭീഷണിപ്പെടുത്തുകയും വഞ്ചിക്കുകയും ചെയ്തു എന്നും ലഹരി ഉപയോഗം, വിവാഹവാഗ്ദാനം നല്‍കി സ്ത്രീകളെ ചതിക്കല്‍ എന്നിവ ഫിറോസിന്റെ സ്ഥിരം തൊഴിലാണ് എന്നും സജ്‌ന ആരോപിക്കുന്നു.

പോക്‌സോ കേസ് അടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് സജ്‌ന ഫിറോസിനെതിരെ ഉന്നയിച്ചിരിക്കുന്നത്. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് സജ്‌നയുടെ വെളിപ്പെടുത്തല്‍. താനും ഫിറോസിന്റെ ആദ്യ ഭാര്യയും സമാനമായ ക്രൂരതകള്‍ക്ക് ഇരയായിട്ടുണ്ട് എന്നും നിരവധി സ്ത്രീകളുമായി ഫിറോസിന് ബന്ധമുണ്ടായിരുന്നു എന്നുമാണ് സജ്‌ന പറയുന്നത്. ഇനിയും സഹിച്ച് മിണ്ടാതിരിക്കാനാകില്ല എന്നും സജ്‌ന പറഞ്ഞു.

Sajna Noor Poli Firoz Issue

താന്‍ ഇനി നിയമപോരാട്ടത്തിന് ഇറങ്ങുകയാണ് എന്നും സജ്‌ന വ്യക്തമാക്കി. ഫിറോസിന്റെ ആദ്യ ഭാര്യയും പേടിച്ചാണ് ജീവിക്കുന്നത് എന്നും അവരുടെ 150 പവനോളം സ്വര്‍ണമാണ് ഫിറോസ് തട്ടിയെടുത്തത് എന്നും സജ്‌ന പറയുന്നു. ആദ്യ ഭാര്യയില്‍ 17 വയസുള്ള ഒരു മകളും ഫിറോസിനുണ്ട്. താനുമായുള്ള പ്രശ്‌നം തുടങ്ങാന്‍ കാരണം തനിക്കുള്ള അഞ്ച് സെന്റ് സ്ഥലവും വീടുമാണ് എന്നും സ്ജന പറയുന്നു.

'ആ സ്ഥലം അവന്റെ പേര്‍ക്ക് എഴുതിക്കൊടുത്താല്‍ എനിക്ക് വിവാഹമോചനം തരാം എന്നാണ് പറയുന്നത്. അത് പറ്റില്ല എന്ന് ഞാന്‍ പറഞ്ഞു. എനിക്കും എന്റെ കുഞ്ഞുങ്ങള്‍ക്കും വേണ്ടിയുള്ളതാണ് അത്. അത് അയാള്‍ക്ക് അടിച്ചുപൊളിക്കാന്‍ കൊടുക്കാന്‍ പറ്റില്ല. ആ വീട് ഇപ്പോള്‍ ജപ്തി ഭീഷണിയിലാണ്. എന്റെ പേരില്‍ ആ വീടിന് 15 ലക്ഷം രൂപ ലോണ്‍ എടുത്തത് ലാപ്സ് ആയി കിടക്കുകയാണ്,' സജ്‌ന പറഞ്ഞു.

ഒരു ക്രെഡിറ്റ് കാര്‍ഡും അവന് ഞാന്‍ ഗിഫ്റ്റ് ആയി കൊടുത്ത ബുള്ളറ്റിന്റെ തിരിച്ചടവും തന്റെ തലയിലായി എന്നും സിബില്‍ സ്‌കോര്‍ പോയതോടെ ഒരു പേഴ്‌സണല്‍ ലോണ്‍ പോലും എടുക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് എന്നും അവര്‍ പറഞ്ഞു. അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന തന്റെ മോനെ എല്ലാവരും കളിയാക്കുകയാണ് എന്നും സജ്‌ന പറഞ്ഞു. ഫിറോസിന്റെ ആദ്യ ഭാര്യയ്ക്ക് ഭീഷണിയുണ്ടെങ്കിലും പേടി കാരണം അവരും കുടുംബവും ഒന്നും പറയുന്നില്ല എന്നും സജ്‌ന പറഞ്ഞു.

തന്റെ ജീവിതത്തില്‍ ആരൊക്കെ വന്നാലും ഫിറോസിന് എന്താണ് എന്നും അവര്‍ ചോദിക്കുന്നു. സ്വന്തം മകളുടെ പ്രായമുള്ള, 17 വയസുള്ള ഒരു കുഞ്ഞിനെ ഹോട്ടലില്‍ കൊണ്ടുപോയി ലൈംഗികമായി ദുരുപയോഗം ചെയ്തിട്ടുള്ള ആളാണ് ഫിറോസ് എന്നും സജ്‌ന പറഞ്ഞു. ഫിറോസിന്റെ യഥാര്‍ത്ഥ സ്വഭാവം എല്ലാവരും അറിയണം എന്നും അതിനാല്‍ നിയമപരമായി നീങ്ങുകയാണ് എന്നും സജ്‌ന പറഞ്ഞു.

'ഒരു ബിഗ് ബോസ് കണ്ടസ്റ്റന്റിന്റെ കൂടെ ബെംഗളൂരില്‍ ലഹരി ഉപയോഗിച്ച് ഹോട്ടല്‍ റൂം എടുത്ത് ആര്‍മാദിച്ചിട്ടുണ്ട്. ആ പെണ്‍കുട്ടിക്ക് ഞാന്‍ മെസ്സേജ് അയച്ചിട്ടുണ്ട്. പുള്ളിക്കാരി മാപ്പ് പറയുന്നില്ലെങ്കില്‍ ആ ബിഗ് ബോസ് കണ്ടസ്റ്റന്റ് ആരാണെന്ന് ഞാന്‍ വെളിപ്പെടുത്തും. മറ്റൊരു ആയുര്‍വേദ ഡോക്ടറെ വിവാഹം ചെയ്യാം എന്ന് പറഞ്ഞ് ശാരീരികമായി ഉപയോഗിച്ച ശേഷം ചതിച്ച കാര്യവുമുണ്ട്,' സജ്‌ന പറഞ്ഞു.

ഷിയാസ് കരീമിന്റെ കേസില്‍ വന്ന ഒരു പെണ്‍കുട്ടിയുമായി ഫിറോസിന് അഫയര്‍ ഉണ്ടായിരുന്നതും താന്‍ കണ്ടുപിടിച്ചിട്ടുണ്ട് എന്നും ഒരുപാട് പെണ്‍കുട്ടികളുമായി ഇയാള്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട് എന്നും സജ്‌ന ആരോപിക്കുന്നു. വേണ്ട എന്ന് വച്ചിട്ടും ഫിറോസ് ഖാന്‍ തന്നെയാണ് ഇതെല്ലാം പറയിപ്പിച്ചത് എന്നും തന്റെ കയ്യില്‍ കള്ളത്തരമില്ലാത്തതുകൊണ്ടാണ് നിയമപരമായി മുന്നോട്ട് പോകുന്നത് എന്നും സജ്‌ന പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+