മാരക രോഗത്തിന് അടിമയായപ്പോൾ ബന്ധുക്കൾ തിരിഞ്ഞു നോക്കിയില്ല; സഹായിച്ചത് അമൃതാനന്ദമയി അമ്മ';സലിം കുമാർ
മാരക രോഗം വന്നപ്പോൾ ജീവിതത്തിലേക്ക് മടങ്ങി വരാൻ സഹായിച്ചത് അമൃതാനന്ദമയി ആണന്ന് നടൻ സലിം കുമാർ. കുടുംബക്കാർ പോലും കൈവിട്ട സമയത്ത് തനിക്ക് 'അമ്മ മാത്രമാണ് ഉണ്ടായിരുന്നതെന്നും സലിം കുമാർ പറഞ്ഞു. നടൻ്റെ വാക്കുകളിങ്ങനെ
'വളരെ വളരെ സന്തോഷത്തിലാണ് ഞാൻ ,കാരണം, അമ്മയെ ഓരോ പ്രാവശ്യം ഞാൻ കാണാൻ വരുന്നത് എൻറെ ഡീസൽ തീരുമ്പോഴാണ്. അങ്ങനെ ഡീസൽ തീർന്ന് ഞാൻ അവിടെ നിൽക്കുമ്പോൾ നേരെ അമ്മയുടെ അടുത്ത് വരും ,ഡീസൽ അടിച്ചിട്ട് ഞാൻ പോകും. കാരണം വളരെ മാനസികമായ വ്യധ അനുഭവിക്കുന്ന സമയങ്ങളിൽ ഞാൻ ഓടിവന്ന് അമ്മ എവിടെയായിരുന്നാലും ഞാൻ അമ്മയെ കാണാൻ വന്ന് തിരിച്ചു പോകുന്നത് നിറഞ്ഞ മനസ്സോടും സന്തോഷത്തോടും കൂടിയായിരുന്നു, എന്നും. ഈ നിൽക്കുന്ന സലിം കുമാർ ഇങ്ങനെ ഞെളിഞ്ഞു നിന്ന് പ്രസംഗിക്കാൻ ഒരേ ഒരു കാരണക്കാരി ഉള്ളൂ അത് അമ്മയാണ്.

ഒരു മൂന്നും നാല വർഷങ്ങൾക്ക് മുമ്പ് ഞാൻ ഒരു മാരക രോഗത്തിന് അടിമയായപ്പോൾ എൻറെ ജീവിതകാലം കൊണ്ട് ഞാൻ സഹായിച്ച ബന്ധുക്കൾ പോലും എന്നെ കൈയൊഴിഞ്ഞ ഒരു സമയം ഉണ്ടായിരുന്നു. അന്ന് ഞാൻ അമ്മയുമായിട്ട് അത്ര ബന്ധമില്ല. അങ്ങനെ ഡോക്ടർമാർ പറഞ്ഞു അമ്മയോ ഒന്ന് കാണണമെന്ന് പറഞ്ഞു. എന്തെങ്കിലും സഹായത്തിനു വേണ്ടിയാണ് അവർ ചെന്ന് കാണണം എന്ന് പറഞ്ഞത്.
എനിക്കൊരു വല്ലാത്ത ബുദ്ധിമുട്ട് തോന്നി, എങ്ങനെയാണ് ഇതുവരെ കാണാത്തഒര ആളോട് സഹായം ചോദിക്കുകയെന്ന്. ഞാൻ പറഞ്ഞു വേണ്ട അമ്മയെ ഒന്ന് കാണാം എന്ന്. അങ്ങനെ ഞാൻ ചെന്നു , അമ്മ എന്നോട് ചോദിച്ചു എന്താ മോനെ വന്നേ എന്ന് . അന്ന് എനിക്ക് 45 വയസ്സേ ഉള്ളൂ. എനിക്ക് 45 വയസേ ഉള്ളൂ, എന്നാൽ അമൃതയിലെ രജിസ്റ്ററിൽ എഴുതിയിരിക്കുന്നത് 59 വയസാണ് അതൊന്ന് മാറ്റിത്തരണമെന്ന് പറഞ്ഞു.
ആ സമയത്ത് അമ്മ ഒരു കൊച്ചുകുട്ടിയെ പോലെ പൊട്ടിച്ചിരിച്ചു, ഞാനും ഒന്നും പറഞ്ഞില്ല. അപ്പോൾ അമ്മ പറഞ്ഞു ധൈര്യമായിട്ട് പോയി ഓപ്പറേഷൻ ചെയ്യൂ മകനെ നിന്നെ എനിക്ക് വേണം എന്ന് . അങ്ങനെ ലോകത്ത് ആരെങ്കിലും എന്നോട് പറഞ്ഞത് അമ്മ മാത്രമായിരുന്നു.
ആ ഇരുട്ടിൽ നിന്നിരുന്ന എന്നെയും എന്റെ കുടുംബത്തെയും വെളിച്ചത്തിലേക്ക് കൊണ്ടുവന്നത് അമ്മ തന്നെയാണ് . ആ ജീവിതം മുഴുവൻ ഞാൻ അമ്മയോട് കടപ്പെട്ടിരിക്കുന്നു. എന്റെ മരണം വരെ അമ്മയുടെ ഒരു മകനായിട്ട് ജീവിക്കണം എന്ന് തന്നെയാണ് എന്റെ ആഗ്രഹം .അതിന് അമ്മ എന്നെ അനുഗ്രഹിക്കും എന്ന് തന്നെ ഉറപ്പുണ്ട് .ഇപ്പോൾ തന്നെ അമ്മ എന്നോട് പറഞ്ഞു മോനെ വളരെ ശ്രദ്ധിക്കണം ഞാൻ പറഞ്ഞു ഞാൻ ശ്രദ്ധിക്കൊന്നുമില്ല കാരണം അമ്മ ഉള്ളടത്തോളം കാലം എനിക്ക് ശ്രദ്ധിക്കേണ്ട ഒരു കാര്യവുമില്ല എന്ന് '












Click it and Unblock the Notifications