ബാദുഷ കോടീശ്വരനായത് ശരിയായ വഴിയിലല്ല;മമ്മൂട്ടിയുടെ മുന്നിലും കണ്ണട വെച്ച് നടക്കുന്നയാൾ;ശാന്തിവിള ദിനേശ്
പ്രൊഡക്ഷൻ കണ്‍ട്രോളർ ബാദുഷയ്ക്കെതിരെ സംവിധായകൻ ശാന്തിവിള ദിനേശ്. വളരെ പെട്ടെന്നായിരുന്നു ബാദുഷയുടെ സിനിമയിലെ വളർച്ചയെന്നും ശരിയായ വഴിയിലായിരുന്നില്ല അയാൾ സമ്പാദിച്ചതെന്നും ശാന്തിവിള ആരോപിച്ചു. തൻ്റെ യുട്യൂബ ്ചാനലായ ലൈറ്റ് ആക്ഷൻ ക്യാമറയിലൂടെയാണ് സംംവിധായകൻ്റെ പ്രതികരണം. വായിക്കാം
'പ്രൊഡഷൻ സൈഡിലുള്ള പുതിയ തലമുറയിലെ കുഴപ്പമില്ല എന്ന് പറയാവുന്ന ചുരുക്കം പേരിൽ ഒരാളായിരുന്നു ബാദുഷ. വേഗത്തിൽ തന്നെ ബാദുഷ വളർന്നു കയറി.ആളുകളോട് അയാൾ പെരുമാറുന്ന രീതി അഭിനന്ദനീയമായിരുന്നു. കൊറോണയുടെ കാലത്ത് തിരുവനന്തപുരത്തെ ഒരു സിനിമ പ്രൊഡക്ഷൻ മാനേജർ എന്നെ വിളിച്ചു, ഞാനിപ്പോ വാഴക്കാട് കലാഭവന്റെ മുന്നിൽ നിൽക്കുകയാണ് ,ഇപ്പോൾ ഇങ്ങോട്ട് വന്നാൽ ഒരു കാഴ്ച കാണിച്ചുതരാം ,ബാദുഷ കേരളത്തിലെ എല്ലാ പ്രൊഡക്ഷ എക്സിക്യൂട്ടീവമാർക്കും കൺട്രോൾമാർക്കും മാനേജർമാർക്കും ഒക്കെ സൗജന്യമായി ഒരു വലിയ കിറ്റ് കൊടുക്കുന്നു ,തികച്ച സൗജന്യമാണ്. അതിൽ അരി മുതൽ ഉപ്പു വരെയുള്ള എല്ലാ സാധനങ്ങളും ഒരു നാലു പേരുള്ള ഒരു കുടുംബത്തിന് ഒരാഴ്ച സൂക്ഷമായി എന്തായാലും കഴിക്കാനുള്ള എല്ലാമുള്ള കിറ്റാണ് കൊടുക്കുന്നത്.

വൈകീട്ട് ഈ മാനേജർ ബാദുഷയുടെ പടമടിച്ച തുണിസഞ്ചിയിൽ കുറേ പലവഞ്ജനങ്ങളൊക്കെ നിറച്ച കിറ്റുമായി എന്റെ വീട്ടിൽ വന്നു. അതിന്റെ ഒരു പടം എടുക്കാൻ ഞാൻ തുടങ്ങുമ്പോൾ അയാൾ പറഞ്ഞു ധൃതി വെക്കണ്ട ഈ കിറ്റ് നിങ്ങൾക്കാണ് എന്ന്. സന്തോഷപൂർവ്വം ഞാനത് വാങ്ങി. എനിക്ക് അതോടുകൂടി വീണ്ടും ബാദുഷയുടെ മതുപ്പ് കൂടി.
പതിയെ പതിയെ ബാദുഷയുടെ കൈകളിലായി മലയാള സിനിമ. മമ്മൂട്ടിയുടെ മുന്നിൽ പോലും തലയിൽ കണ്ണട വെച്ച് കൂളിങ് ഗ്ലാസും വെച്ചുകൊണ്ട് നടക്കാൻ ആകുന്ന വിധത്തിൽ ബാദുഷ വളർന്നു.ഒരേ സമയം പത്തും പന്ത്രണ്ടും സിനിമകൾ അയാളുടെ കയ്യിലായി. എല്ലായിടത്തും ഓരോ എക്സിക്യൂട്ടീവിനെയും കുറെ മാനേജർമാരെയും വെച്ച് അയാൾ സിനിമകൾ ചെയ്തു. അയാളുടെ വലയിൽ വീണവർക്കൊക്കെ എട്ടും പത്തും പടങ്ങളും വാങ്ങിയിരുന്നതിന്റെ ശമ്പളം ഇരട്ടിയും വാങ്ങികൊടുത്തു. ഇയാൾക്ക് പ്രിയപ്പെട്ട നടനോ നടിയോ ആണെങ്കിൽ അവർക്ക് വർഷം ഒരു 10- 20 പടം കിട്ടുമായിരുന്നു. ക്രമേണ അയാൾ നിർമ്മാതാവായി മാറി. ഞൊടിയിടയിലാണ് ബാദുഷ കോടീശ്വരനായി മാറിയത്. പ്രോപ്പർ വേയിലെ പൈസയല്ല.ഒരു പടത്തിൽ അഭിനയിക്കണമെങ്കിൽ 3500 രൂപയോ 6000 രൂപ എന്തോ അടച്ച് രജിസ്റ്റർ ചെയ്യണം. ആരെയൊക്കെ അഭിനയിപ്പിക്കണമെന്ന് ബാദുഷ തീരുമാനിക്കും. 50,000 കിട്ടാൻ യോഗ്യതയില്ലാത്തവർക്ക് ഒരു ലക്ഷം വെച്ചോ ഒന്നര ലക്ഷം വെച്ചോ കൊടുത്താലും ഒന്നും ചെയ്യാതെ ലക്ഷങ്ങൾ മറിയും ഈ ഇനത്തിൽ.
ബാദുഷ നിർമ്മിച്ച ഇപ്പോ റിലീസ് ചെയ്യാനുള്ള റേച്ചലിലാണ് മലയാള സിനിമയിലെ പല നടിനടന്മാരുടെയും ടെക്നീഷ്യന്മാരുടെയും നിലനിൽപ്പ് എന്ന് പറഞ്ഞാൽ അതിശയോക്തിയില്ല. ഈ പടം ഓടിയാൽ വാങ്ങിയവരുടെയൊക്കെ കടം തീർത്തെടുക്കാനാകും ബാദുഷ്ക്ക്. റേച്ചൽ വീണാൽ ബാദുഷ എന്ന സിനിമാക്കാരന്റെ നിലനിൽപ്പ് അവതാളത്തിലും ആകാം എന്നാണ് മുൻകൂട്ടി തന്നെ ഞാൻ പറയുന്നത്. കാരണം വലിയ താരങ്ങൾ ഒന്നുമില്ല ഹണിറോസ് ഒക്കെയാണ് അഭിനയിച്ചിരിക്കുന്നത്. പക്ഷെ അതില ഹണിറോസിന്റെ റേച്ചൽ എന്ന ക്യാരക്ടറിനെ കുറിച്ച് എന്നോട് പലരും പറഞ്ഞത് അടുത്ത വർഷത്തെ സംസ്ഥാന അവാർഡ് വരെ നേടാം അത്ര ശക്തമായ വേഷം എന്നാണ് പറഞ്ഞത്. ഇറച്ചി കച്ചവടക്കാരി എന്തോ ആണ്. ആ പടം ഇപ്പ പെട്ടിയിൽ ഇരിക്കുകയാണ് കുറെ കാലമായിട്ട്
പൈസയില്ലാതെ. കാശ് കൊടുക്കാനുള്ളവരോടൊക്കെ ബാധുക്ക പറഞ്ഞിരിക്കുന്നത് റേച്ചൽ ഒന്ന് ഇറങ്ങിക്കോട്ടെയെന്നാണ്. പടം ഓടിയില്ലെങ്കിൽ ഈ കടം കൊടുക്കാനുള്ളവർ എല്ലാവരും കൂടെ വളഞ്ഞിട്ട് കൊത്തും ബാദുഷയെ',ശാന്തിവിള ദിനേശ് പറഞ്ഞു.












Click it and Unblock the Notifications