ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ്
കെബി ഗണേഷ് കുമാറിനെതിരെ ഭാര്യ ബിന്ദു ഉയർത്തിയ ആരോപണങ്ങൾ വലിയ വിവാദങ്ങൾക്കാണ് കാരണമായത്. മന്ത്രിയെ വാളകത്തെ വീട്ടിൽ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്നായിരുന്നു ആരോപണം. എന്നാൽ പിന്നീട് അവർ തനിക്ക് പരാതിയില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. ഗണേഷ് തന്നോട് ക്ഷമാപണം നടത്തിയെന്നാണ് അവർ പറഞ്ഞത്. ഇപ്പോഴിതാ വിവാദ സംഭവത്തിൽ പ്രതികരിച്ചെത്തിയിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. അദ്ദേഹം ചാനലിൽ പങ്കുവെച്ച വാക്കുകൾ ഇങ്ങനെ
'ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും എന്നാണ് പണ്ടുള്ളവർ പറയാറ്. പക്ഷേ ഗണേശൻ അങ്ങനെ പേടിക്കുന്നില്ല എന്നാണ് \ ഈ പുതിയ കേസിലൂടെ തെളിഞ്ഞത്. ആദ്യ സിനിമ കെജി ജോർജിന്റെ ഇരകൾ സുകുമാരൻ നിർമ്മിച്ചത്. അത് കഴിഞ്ഞ ശേഷം ഒരു പൊല്ലാപ്പ് ഗണേശന്റെ പേരിൽ പൊട്ടി മുളച്ചെങ്കിലും അന്ന് ബാലകൃഷ്ണ പിള്ള സാറിനെ ഗണേശന് നല്ല പേടി ഉണ്ടായിരുന്നതിനാൽ അത് പിന്നെ വളർന്നില്ല .അതിനുശേഷം അധികം ഗോസിപ്പുകളിൽ ഒന്നും ഗണേശൻ ചെന്ന് വീണിട്ടില്ല.
നല്ല സൂപ്പർ ഹിറ്റ് ആയി പോയ്ക്കൊണ്ടിരുന്ന ശ്രീകുമാരൻ തമ്പിയുടെ അക്ഷയപാത്രം എന്ന് പറഞ്ഞ സെറ്റിൽ ഗണേശന്റെ പൊല്ലാപ്പ് കാരണം റേറ്റിങ്ങിൽ ഒന്നാമത് പോയിക്കൊണ്ടിരുന്ന അക്ഷയപാത്രം തമ്പിസാർ വെള്ളിയാഴ്ച പിടിച്ചങ്ങ് നിർത്തി. ഏഷ്യാറ്റിന്റെ ഹെഡ് ആയ മാധവൻ തിരിച്ച് തമ്പിസാറിനെ വിളിച്ചു, നന്നായി പോകുന്ന പരമ്പര നിർത്തി ഞങ്ങളെ ദുരിതത്തിൽ ആക്കരുതെന്ന് പറഞ്ഞു. നായകനെ മാറ്റിയിട്ട് ആ സീരിയൽ തുടങ്ങു സാറെ എന്ന് മാധവൻ അവൻ പറഞ്ഞിട്ടും തമ്പിസാർ അക്ഷയപാത്രം നിർത്തിക്കളഞ്ഞു. അന്ന് മുതൽ ഇന്നുവരെ തമ്പിസാറിന്റെ കണ്ണിലെ കരടാണ് ഗണേശൻ.

സംഘടനാ വൈഭവത്തിൽ ഉണ്ണികൃഷ്ണനോ ഇന്നസെന്റോ ഒന്നും ഗണേശന്റെ ഏഴ ഏയലത്ത് വരില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. പ്രായം കൊണ്ടാണെങ്കിൽ ഗണേശൻ ഇവരെക്കാൾ ഇളയതുമാണ്. ഏതു കാര്യവും പരിഹരിക്കാൻ ഗണേശനെ കൊണ്ട് കഴിയും. പക്ഷം ജീവിതത്തിൽ അച്ഛനുമായി അമ്മയുമായി സഹോദരിയുമായി ഭാര്യമാരുമായി എന്നും വിഡി സതീശനെക്കാൾ മോശപ്പെട്ട പ്രതിപക്ഷ നേതാവായിരുന്നു ഗണേശൻ. ഇവരോടൊക്കെ ഒരുതരം സാഡിസം ണിക്കുന്നതുപോലെ പെരുമാറും.
ഇപ്പോൾ ഗണേശനും രണ്ടാം ഭാര്യയുമായി തെറ്റി. അവർ ആരോ ഒറ്റികൊടുത്ത വാർത്ത അറിഞ്ഞ് ഗണേശന് അച്ഛൻ കൊടുത്ത വാളകത്തെ തറവാട്ട് വീട്ടിൽ ചെല്ലുന്നു. കാണാൻ പാടില്ലാത്തത് എന്തോ നേരിൽ കണ്ടു. അത് ഫോർകെ റെസല്യൂഷൻ ഉള്ള ഫോണിൽ അങ്ങ് പകർത്തി. അതൊരു ലേഡി ഡോക്ടർ ആയിരുന്നു എന്ന് പറയുന്നു. അതൊരു മന്ത്രിമന്ദിരം അല്ല, ബലാത്സംഗമല്ല, പീഡനമല്ല, കാശ് കൊടുത്തിട്ടുള്ള വ്യഭിചാരമല്ല, അയാളുടെ അച്ഛൻ അയാൾക്ക് കൊടുത്ത വീട്ടിൽ അയാൾ ഉണ്ടെന്ന് അറിഞ്ഞുവന്ന ഒരുവളുമായി എന്തോ ബന്ധം. സുപ്രീം കോടതി തന്നെ പറയുന്നു പ്രായപൂർത്തിയായ രണ്ടുപേർപരസ്പര സമ്മതപ്രകാരം ഒരു മുറിയിൽ ഒന്നിച്ച് ശയിച്ചാൽ തെറ്റില്ലെന്ന്. കല്യാണം കഴിച്ചവൻ ആണെങ്കിലും കല്യാണം കഴിച്ചവൾ ആണെങ്കിലും നിയമം പാടില്ല എന്ന് പറയുന്നില്ല എന്നും സുപ്രീം കോടതി പറയുന്നു.
ഡോക്ടർ അല്ല ഏതവളായാലും കൂടെയുള്ളപ്പോൾ അയാൾ ഒരു ജനപ്രിയ നേതാവും ജനപ്രിയ മന്ത്രിയും ആകുമ്പോൾ തിരഞ്ഞെടുപ്പ് ആസന്നമാകുന്ന വേള കൂടിയാകുമ്പോൾ ഗണേശന്റെ പുക കാണാൻ കൊതിക്കുന്ന ചാമക്കാലന്മാർ ആയിരം കണ്ണുകളുമായി നടക്കുമ്പോൾ പൊതു പൊതുവേ മദ്യപിക്കാത്ത ,പുകവലിക്കാത്ത, എന്നാൽ ഒരു വിഷയത്തിൽ മാസ്റ്റർ ഡിഗ്രി ഉണ്ടെന്ന് ശത്രുക്കൾ മാത്രമല്ല അടുത്ത മിത്രങ്ങൾ പോലും പറയുന്ന ഗണേശൻ ഗേറ്റ് അടയ്ക്കാതെ മുൻവാതിൽ അടയ്ക്കാതെ ബെഡ്റൂം കുറ്റിയിടാതെ ഒരുവളുമായി സഹശയനം നടത്തും എന്നാണ് പറയുന്നതെങ്കിൽ എന്നാണ് ചെയ്തതെങ്കിൽ ഇയാൾക്ക് എന്തോ നല്ല പ്രശ്നമുണ്ട് എന്ന് ഞാൻ പറയും.
ന്നേ ഇയാൾ മന്ത്രിയായതുകൊണ്ട് പോലീസുകാർ വെളിയിലുണ്ട് ,ഗൺമാൻമാര്, ഇയാളുടെ ഡ്രൈവർ, പിഎ ഇങ്ങനെ എല്ലാവരും പുറത്തിരിക്കുമ്പോൾ ഗേറ്റ് അടക്കാതിരിക്കുമോ .ഇയാളുടെ വീടിന്റെ മുൻവശത്തെ വാതിൽ അടയക്കാതിരിക്കുമോ, ഇയാളുടെ ബെഡ്റൂമിൽ കുറ്റിയിടാതിരിക്കുമോ.
പത്തനാപുരത്തെ വീട്ടിലോ രണ്ടാം ഭാര്യയുടെ വീട്ടിലോ നിന്ന് മന്ത്രിയുടെ യാത്രകൾ റൂട്ട്, സമയം,ഒക്കെ എങ്ങനെ ഭാര്യക്ക് ലഭിക്കുന്നു, തന്റെ ഇത്തരം വിവരങ്ങൾ തന്റെ കൂടെയുള്ള വിശ്വസ്തരിൽ നിന്നും ചോർക്കുന്നു എങ്കിൽ ഗണേശൻ സൂക്ഷിക്കണം.
പരാതിയൊന്നും ഞാൻ കൊടുക്കില്ല, കൊടുത്തിട്ടുമില്ല, വിഷ്വൽ എല്ലാം മുഖ്യമന്ത്രിയുടെ മകൾക്ക് അയച്ചു കൊടുത്തു എന്നാണ് ബിന്ദു പറയുന്നത്.എന്തിനാണ് ബിന്ദു ആ വഴിക്ക് പോയതെന്ന് മനസിലാകുന്നില്ല. ഡിജിപി ആർ ശ്രീലേഖയും അവരുടെ പാർട്ടിയും അത് രാഷ്ട്രീയമായി ഗണേശനെതിരെ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്നുള്ള കോമൺ സെൻസ് ഇല്ലാതായോ ബിന്ദുവിന്',ശാന്തിവിള ചോദിച്ചു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications