Get Updates
Get notified of breaking news, exclusive insights, and must-see stories!

'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ്

പീഡന കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ രൂക്ഷമായി വിമർശിച്ച് ശാന്തിവിള ദിനേശ്. രഞ്ജിത്തിൻ്റെ സ്വഭാവദൂഷ്യത്തിന് താൻ മുൻപ് സാക്ഷിയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തൻ്റെ ചാനലായ ലൈറ്റ് കാമറ ആക്ഷനിലൂടെയാണ് പ്രതികരണം. ശാന്തിവിളയുടെ വാക്കുകൾ ഇങ്ങനെ

'ഇയാൾ ഒരു പെണ്ണുവിടിയൻ മാത്രമല്ല എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അങ്ങനെയൊരു സംഭവത്തിന് ഞാൻ ഒരിക്കൽ ഞാൻ സാക്ഷിയായിരുന്നു. ഫിലിം ഫെസ്റ്റിവലിന്റെ ഒരു എഡിഷൻ തിരുവനന്തപുരത്ത് നടക്കുകയാണ്.ഫെഫ്ക ഉണ്ടായിട്ടില്ല, മാക്ട ശക്തമായി നിൽക്കുന്ന സമയമാണ്. ഫെസ്റ്റിവലിന്റെ ഭാഗമായി ഒരു ദിവസം മാക്ട നടത്തുന്ന ഡിന്നർ ഉണ്ടാകും .ആ വർഷത്തെ ഡിന്നറിന്റെ ചുമതല എനിക്കായിരുന്നു. വലിയ സ്റ്റാർ ഹോട്ടലിലാണ് ,ഭംഗിയായി വെള്ളം അടിക്കാനും ശാപ്പാട് അടിക്കാനമുള്ള സംവിധാനം ഉണ്ടാക്കിയിട്ടുണ്ട്. പാർട്ടി നടന്ന ഹോട്ടലിന്റെ കോറിഡോറിൽ കുശലം പറഞ്ഞും പൊട്ടിച്ചിരിച്ചും കണ്ട സിനിമകളെ കുറിച്ച് വിലയിരുത്തിയും മലയാള സിനിമ നിറഞ്ഞു നിൽക്കുകയാണ്. ആ ഹോട്ടലിലെ ഓരോ കോറിഡോറിലും അത്രയും ആൾക്കാരുണ്ട്. അവിടേക്ക് സ്വപ്നസുന്ദരിയെ പോലെ ഒരു മാതക തിടമ്പ് നടന്നു വരികയാണ്. എന്തോ അടിച്ചിട്ടുണ്ടെന്നുള്ള കാര്യം ഉറപ്പാണ് .നന്നായി സാരി ധരിച്ചിട്ടുള്ളതിനാൽ സൗന്ദര്യം കുറ കുറേകൂടി വഴിഞ്ഞൊഴുകുന്ന പോലെ എനിക്ക് തോന്നി. അവർ തിരക്കി വരുന്നത് ഈ മഹാനെ തേടിയാണ് എന്ന് വ്യക്തം. ചിലപ്പോൾ വെള്ളവടി നടക്കുന്നിടത്ത് വെച്ചോ ആഹാരം കഴിക്കുന്നിടത്തോ വെച്ച് ഡീല് പറഞ്ഞുറപ്പിച്ചതാകണം ഡിന്നർ നടക്കുമ്പോൾ നമുക്ക് ഡിന്നർ കഴിയട്ടെ നമുക്ക് ഒന്നിച്ച് ഇന്നത്തെ രാത്രി എന്ന് പറഞ്ഞു കാണും.

ranjitj-177

ഇട്ടുമൂടാൻ പണമുള്ള ഭർത്താവാണത്രേ അവരുടേത്. അദ്ദേഹം അങ്ങ് ശിവസേനയുടെ നാട്ടിൽ കാശുണ്ടാക്കുന്ന തിരക്കിലാണ് .ആ കാശിൽ കഥയെഴുതി തിരക്കഥ എഴുതി ഒരു പടം പിടിച്ചു അതിന് ഫെസ്റ്റിവലിൽ ആരുടെയോ ആരെയൊക്കെയാണോ പിടിക്കേണ്ടത് അവരെ വളരെ കൃത്യമായ രീതിയിൽ പിടിച്ച് ഇടംനേടി അങ്ങനെയായിരിക്കണം ആ പടം കേറിയത്. അല്ലാതെ കയറാൻ യാതൊരു വഴിയില്ല. അത്ര ഉദാത്തമായ സിനിമ ഒന്നുമല്ല . ദൂരെ നിന്ന് ആ ഭവതി വരുന്നത് കണ്ടപ്പോൾ ഫിറ്റ് ആയി നിൽക്കുന്ന ഭവാൻ ഒന്ന് ഇളകി. അയാൾ പറഞ്ഞ ഡയലോഗ് എനിക്ക് ഇന്നത്തേക്കുള്ള ഭക്ഷണം അതാ വരുന്നുവെന്നാണ്. പര പരസ്യമായിട്ടാണ് അയാളത് പറഞ്ഞത്. വാസ്തവത്തിൽ എനിക്ക് ആ സമയത്ത് അതിന്റെ അർത്ഥം പിടി കിട്ടിയില്ല.

ഞാൻ അടക്കമുള്ളവരുടെ മുന്നിൽ വെച്ച് അയാൾ അവൾക്ക് ഒരു ഒന്നൊന്നര കിസ് കൊടുത്തു .എന്നിട്ട് വാരി ചുറ്റി മുറിയിലേക്ക് നടന്നു. മുറിയിലേക്ക് നടക്കുമ്പോഴൊക്കെ അയാളുടെ പടത്തിലൊക്കെ മോഹൻലാൽ ചെയ്തിരുന്ന പോലത്തെ ആക്ഷൻ ഒക്കെയാണ് അയാൾ കാണിച്ചിരുന്നത്. മുറിക്കകത്തേക്ക് കയറിയിട്ട് ഇയാൾ പുറത്തേക്ക് തല നീട്ടി നാക്കുകൊണ്ട് ഒരു ആക്ഷനും കൈകൊണ്ട് ഒരു അടയാളവും കാണിച്ചു. അതും മോഹൻലാൽ ഏതൊക്കെയോ സിനിമകളിൽ കാണിച്ചതാണ്. എന്തൊരു നാണം കെട്ടവൻ എന്ന് ആലോചിച്ചു. നോക്കൂ വാതിൽ ശക്തമായ ശബ്ദത്തോടെ അടഞ്ഞു കൂടെയുള്ള എർത്തുകൾ കൊതിയുറിഞ്ഞ് അവിടെ കാവൽ നിൽക്കുന്നത് പോലെ എനിക്ക് തോന്നി. അന്ന് ഞാൻ ഉറപ്പിച്ചു ഇയാൾ ഒരു വ്യഭിചാര കാമഭ്രാന്തനാണെന്ന്. പലനാൾ കള്ളൻ ഒരുനാൾ വീഴും എന്നത് പ്രകൃതിയുടെ നിയമമാണ്', വീഡിയോയിൽ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+