ദിലീപിനോടുള്ള ആ വൈരാഗ്യമാണ് തീർത്തത്, 'ഒടുവിൽ' രഞ്ജിത്തിൻ്റെ തന്തക്ക് വിളിച്ചെന്ന്'; ശാന്തിവിള ദിനേശ്
ആറാം തമ്പുരാൻ എന്ന സിനിമയുടെ സെറ്റിൽ വെച്ച് നടൻ ഒടുവിൽ ഉണ്ണികൃഷ്ണനെ സംവിധായകൻ രഞ്ജിത്ത് തല്ലിയിരുന്നുവെന്നാണ് ആലപ്പി അഷ്റഫ് വെളിപ്പെടുത്തിയത്. ക്രൂരമായാണ് ഒടുവിലിനെ മർദിച്ചതെന്നും അന്നത്തെ ആ പ്രശ്നം വഷളാക്കേണ്ടെന്ന് കരുതിയാണ് താൻ ഇതൊന്നും അന്ന് വെളിപ്പെടുത്താതിരുന്നതെന്നും അഷ്റഫ് പറഞ്ഞു. ഇപ്പോഴിതാ ഈ ആരോപണങ്ങളിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. ഒരാൾ വീഴുമ്പോൾ അയാളുടെ മുതുകത്ത് കയറിയിരുന്ന് തേർവാഴ്ച നടത്തി അതിൽ സുഖം കണ്ടെത്തുന്ന ആളാണ് ആലപ്പി അഷ്റഫ് എന്ന് ശാന്തിവിള ആരോപിച്ചു. അദ്ദേഹത്തിൻ്റെ വാക്കുകളിലേക്ക്
' അഷ്റഫ് തൂക്കാൻ വിധിച്ച ഒരു നടൻ ഇവിടെ ഉണ്ടല്ലോ, ദിലീപ്, ദിലീപിന്റെ കാര്യം തന്നെ എടുക്കാം. ഒരു സിനിമ ചെയ്യാനായി രണ്ട് കഥകൾ അഷ്റഫ് ദിലീപിനോട് പറഞ്ഞു. കഥയിൽ മാറ്റങ്ങൾ പറഞ്ഞു ദിലീപ് അതിനെ നീട്ടി. ആ വൈരാഗ്യം അയാൾ ഒരു കേസിൽ കുരുങ്ങിയപ്പോൾ എത്ര സമർത്ഥമായാണ് അഷറഫ് ഉപയോഗിച്ചത്. അല്ലേല് ആ വിഷയത്തെ പറ്റി പറയാൻ യോഗ്യനായിരിക്കണം ഈ ചർച്ചയിൽ വന്നിരുന്നു പറയുന്ന ആള്.

എത്ര ക്രൂരമായി ചാനൽ ചർച്ചകളിൽ ദിലീപിനെ ഇദ്ദേഹം അലക്കി. എന്നിട്ട് ദിലീപ് തെറ്റുകാരൻ അല്ല എന്ന് കോടതി വിധിച്ചപ്പോൾ ഞാനിനി ദിലീപിനൊപ്പം എന്ന ലെവലിലായി പിന്നത്തെ വർത്തമാനം. ആരെങ്കിലും പറയുമോ, ഇപ്പോഴിതാ രഞ്ജിത്ത് അകത്തായപ്പോൾ രഞ്ജിത്തിനെ അലക്കാനായി ഒടുവിൽ ഉണ്ണികൃഷ്ണനെ ഉപയോഗിക്കുന്നു അഷ്റഫ്. രഞ്ജിത്ത് തിരക്കഥ എഴുതിയ ആറാം തമ്പുരാനിൽ മനോഹരമായ ഒരു വേഷമായിരുന്നല്ലോ ഒടുവിൽ അവതരിപ്പിച്ചത്. മഞ്ജു വാര്യർ അവതരിപ്പിച്ച കഥാപാത്രത്തിന്റെ അച്ഛനായിട്ട് അത് അദ്ദേഹം നന്നായി ചെയ്യുകയും ചെയ്തു .ആ സെറ്റില് വൈകുന്നേരത്ത് എന്തോ ഉള്ള ഷൂട്ടിങ് ബാക്കപ്പ് ആയതിനുശേഷമുള്ള വെള്ളമടി നേരത്ത് എന്തോ മോശമായി ഒടുവിൽ കമന്റ് അടിക്കുകയും രഞ്ജിത്ത് ഒടുവിലിന്റെ കവിളത്ത് ഒരൊറ്റ അടി വെച്ചുകൊടുക്കുകയും ചെയ്തത്രേ. അത് നടന്നതായിരിക്കാം. വൈകുന്നേരങ്ങളിൽ ഷൂട്ടിങ് കഴിഞ്ഞാൽ ആഘോഷ കമ്മിറ്റികൾ കൂടാറുണ്ട് .അങ്ങനെ ആഘോഷ കമ്മിറ്റികൾ കൂടി പരസ്പരം വഴക്കിട്ട് പിണങ്ങിപ്പോയ പലരെയും എനിക്കറിയാം.
ഞാൻ ഇക്കാര്യം ആറാം തമ്പുരാന്റെ നിർമാതാവ് സുരേഷ് കുമാറിനോട് ഒരിക്കൽ ചോദിച്ചപ്പോൾ അവൻ പറയുന്നതിന് ആരെങ്കിലും വില വയക്കുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.സുരേഷ് കുമാറിന്റെ സെറ്റിൽ രഞ്ജിത് അല്ല ദൈവം തമ്പുരാൻ പോലും വേലത്തരം കാണിക്കില്ല, കാണിച്ചാൽ വിവരം അറിയും.മോഹൻലാൽ നായകനായ സെറ്റിൽ ഒടുവിലിനെ പോലെ ഒരു സാധുവിനെ തല്ലാൻ ആരും മുതിരില്ല. തല്ലിയെങ്കിൽ തക്കതായ കാരണം കാണും എന്നാണ് എന്റെ പക്ഷം. ഇനി അഥവാ തല്ലുന്നത് ആലപ്പി അഷ്റഫ് കണ്ടെങ്കിൽ താൻ എന്താ തടയാത്തെ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. തടഞ്ഞാൽ തരാമെന്നേറ്റ വേഷം പോയാലോ എന്ന് കരുതി കാണും.
ആണാണേൽ ആ തല്ല് തടയണമായിരുന്നു, രഞ്ചിത്തെ നിങ്ങൾ ചെയ്തത് മോശമായി പോയി എന്ന് അന്ന് പറയണമായിരുന്നു .പകരം രഞ്ചിത്ത് ഒരു ആപത്തിൽ പെടുമ്പോഴല്ല എരിവ് കേറ്റാൻ ഇത്തരം ഡയലോഗുകൾ അടിക്കേണ്ടത് .ചിലർ വെള്ളം അടിച്ചാൽ കച്ചടയാകും, കൂതറയാകും അങ്ങനെയുള്ളവർ പരസ്യമായി കമ്പനി കൂടാതിരിക്കുന്നതാണ് നല്ലത് .ഒടുവിൽ അത്തരം ഒരാളായിരുന്നു വഴിയെ പോണ വയ്യാവേലി കോണി വെച്ച് പിടിക്കുമായിരുന്നു ഉണ്ണിയേട്ടൻയ
നമ്മുടെ പ്രതാപചന്ദ്രൻ തലസ്ഥാനത്തെ പ്രധാനപ്പെട്ട ഒരു ഹോട്ടലിലും അദ്ദേഹത്തിന് ഒരു മുറി നൽകില്ലായിരുന്നു. കെട്ടിറങ്ങിയാൽ ഇതുപോലെ മാന്യനായ ഒരു മനുഷ്യനെ ഞാൻ കണ്ടിട്ടുമില്ല .പ്രതാപേട്ടൻ അടിച്ച് ഫിറ്റ് ആയി കൂതറായി നിന്ന് എന്തെല്ലാം ചെയ്യാൻ പാടില്ല അതെല്ലാം ചെയ്യും. പക്ഷേ രാവിലെ എണീറ്റ് കാറിൽ കേറി പോകാനായിട്ട് വരുമ്പോൾ എന്തൊരു മാന്യനാണെന്ന് അറിയുമോ. മോനെ എന്നൊക്കെ വിളിച്ച് സംസാരിക്കും.
ഉണ്ണികൃഷ്ണനും രണ്ടടിച്ചാൽ കൺട്രോൾ പോകുന്ന ആളാണ്. രഞ്ജിത്തിന്റെ തന്തക്കോ തള്ളക്കോ പറഞ്ഞിട്ടുണ്ട് എന്നാണ് ഞാൻ അറിഞ്ഞത്. തല്ല് വാങ്ങുകയും ചെയ്തിരിക്കാം .കെട്ടിറങ്ങിയപ്പോൾ ഒടുവിൽ തന്നെ ചെന്ന് ക്ഷമയും പറഞ്ഞു. അതിനെ വക്രീകരിച്ച് രോഗിയായ .വയസ്സായ ഒടുവിലിന്റെ കവിളത്ത അടിച്ച് തള്ളിയിട്ടതിന്റെ ശാപമാണ് ഇപ്പോൾ ലോക്കപ്പിൽ ആയത് എന്നൊക്കെ വച്ച് കാച്ചുന്നത് നല്ല ശീലമല്ല. അത് പറയാൻ താങ്കൾ ഒട്ടും യോഗ്യനും അല്ല.ഒരു അഭിമുഖത്തിൽ പോലും ഉണ്ണിയേട്ടൻ രഞ്ജിത്ത് അനാവശ്യമായി എന്നെ തല്ലിയെന്നോ രഞ്ജിത്ത് ഒരു ബോറൻ ആണെന്നോ മാടമ്പി ആണെന്നോ ഒരിടത്തും പറഞ്ഞിട്ടില്ല. എന്തിനാണ് അഷ്റഫേ ഉണ്ണിയേട്ടനും രഞ്ജിത്തിനും മോഹൻലാലിനും സുരേഷ് കുമാറിനും ഷാജി കൈലാസിനും അടക്കം പരാതിയില്ലാത്ത ഒരു കഥയെടുത്ത് ഇപ്പോൾ അലക്കുന്നത് .അത് വളരെ ക്രൂരമാണ് എന്നാണ് എനിക്ക് പറയാനുള്ളത് .
-
'രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു'; ആലപ്പി അഷ്റഫ് -
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം -
സ്വർണ നാണയങ്ങളും കട്ടികളും വാങ്ങിവെച്ചവരാണോ? പണയം വെക്കാൻ പാട് പാടും. വിദഗ്ധൻ പറയുന്നു -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ക്ക് നേട്ടങ്ങൾ, അധിക വരുമാനം ലഭിക്കും, കടങ്ങളുണ്ടാക്കും, സാമ്പത്തിക വാരഫലം -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
ബെംഗളൂരു കൂട്ട ലേ ഓഫ്;പണി പോയതോടെ സകല പണിയും പാളിയോ? ഈ അനുഭവം പാഠമാക്കാം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ












Click it and Unblock the Notifications