ജയസൂര്യ ഒരു സാധാ സ്വർണപണിക്കാരൻ്റെ മകനായിരുന്നു, ആർത്തി പണ്ടാരങ്ങൾ..ഏത് വഴിയും നോക്കും';ശാന്തിവിള ദിനേശ്
സേവ് ബോക്‌സ് ആപ്പ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ നടൻ ജയസൂര്യയെ കഴിഞ്ഞ ദിവസം ഇഡി ചോദ്യം ചെയ്തിരുന്നു.നൂറിലേറെ പേരിൽ നിന്ന് കോടികൾ തട്ടിയെടുത്ത സ്വാദിക്കുമായി ജയസൂര്യ നടത്തിയ സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് ഇഡി അന്വേഷിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് രണ്ട് തവണയായട്ടാണ് നടനെ ചോദ്യം ചെയ്തത്. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. സിനിമകാരിൽ പലർക്കും പണത്തോട് ആർത്തിയാണെന്നാണ് ശാന്തിവിള പറയുന്നത്.
'പൂജ്യത്തിൽ നിന്നും തുടങ്ങുന്നവരാണ് മിക്ക സിനിമാക്കാരും പിന്നെ ലക്ഷങ്ങളും കോടികളും സമ്പാദിക്കും. അത് ഓരോരുത്തരുടെ ഭാഗ്യമാണ് അങ്ങനെ ഭാഗ്യം വരുമ്പോൾ പല ജില്ലയിലും മണിമാളികകൾ കെട്ടിപ്പൊക്കും, വിലകൂടിയ കാറുകൾ വാങ്ങിച്ച് കാർ ഷെഡ് ഉണ്ടാക്കി അതിൽ നിരത്തിയിടും, തലമുടി അങ്ങോട്ട് നീട്ടി വളർത്തും ബാർബർക്ക് പൈസ കൊടുക്കാതിരിക്കാൻ, എന്നിട്ട് അതിനെ പെണ്ണുങ്ങളെ പോലെ കുടുമ കെട്ടും, എന്നിട്ട് തടിയൻ ഫ്രെയിം ഉള്ള ഒരു കണ്ണട വാങ്ങിക്കും ആ കണ്ണടയെ വെച്ചേ പിന്നെ നടക്കുകയുള്ളൂ, പുത്തനച്ചി പുരപ്പുറവും തൂക്കും എന്ന് പറഞ്ഞപോലെ ഇവന്മാര് കാണിക്കും. പക്ഷേ ഇതെല്ലാം സമ്പാദിച്ചാലും ജാത്ത്യാലുള്ളത് തൂത്താൽ പോകല്ല എന്ന് പറഞ്ഞ കണക്ക് റേഷനരി കഞ്ഞിയും ചുട്ട മുളകും കിട്ടി എന്നിടത്തുനിന്നും കോടികൾ സമ്പാദിച്ചു കഴിയുമ്പോൾ ആർത്തി പണ്ടാരങ്ങൾ ആകും. ഏതു വഴിയും സ്വീകരിക്കും പണം ഉണ്ടാക്കാനായിട്ട് .

ഇട്ടുമൂടാൻ കാശ് ഉണ്ടാക്കിയാലും മതിവരാത്തവർ, എനിക്ക് അവരോട് പറയാനുള്ളത് ഭക്ത കുജേല എന്ന് പറയുന്ന സിനിമയില്ലേ, അതിലെ ഈശ്വര ചിന്തയിൽ ഒന്നേ മനുഷ്യന് ശാശ്വതം ഈ ലോകം എന്ന പാട്ട് വീട്ടിലും കാറിലും സദാ കേട്ടാൽ കുറച്ചെങ്കിലും ആർത്തി മാറും എന്നാണ്. ഒരുത്തൻ പാൻ ഇന്ത്യൻ നടനായിട്ട് കന്നട തെലുങ്ക് സിനിമകൾ ആരെങ്കിലും മലയാളത്തിലേക്ക് മൊഴി മാറ്റുന്നു എന്നറിഞ്ഞാൽ അപ്പോൾ വിളിക്കും. ഞാൻ എന്റെ ടീമിനെ കൊണ്ട് ഭംഗിയായി ചെയ്തു തരാം കഴിഞ്ഞ പടം മറ്റവൻ എത്രക്കെയാ ചെയ്തത് എന്ന് ചോദിക്കും. അതിൽനിന്ന് 50,000 കുറച്ചു തന്നാൽ മതി ഞാൻ ചെയ്തു തരാം എന്ന് പറയും. കോടികൾ പ്രതിഫലം വാങ്ങുന്നവനാണ്, ഒരുത്തന്റെ കഞ്ഞിയിൽ പാറ്റയെ പിടിച്ചിട്ട് അതും കൂടെ അടിച്ചുകൊണ്ട് പോണ പണിയാണ് ഇത്.
വേറൊരുത്തനാണെങ്കിൽ ഡേറ്റ് കൊടുക്കുമ്പോഴേ പറയും എന്റെ നാല് കാറുണ്ടേ, സെറ്റിൽ ഓടിക്കണം. ലോൺ എടുത്ത് ഒരു കാർ എടുത്ത് കുടുംബം പോറ്റാം എന്ന് കരുതി സിനിമയിൽ കാർ ഓടിക്കാൻ വരുന്ന നാല് കുടുംബങ്ങളുടെ കഞ്ഞിയിലാണ് ഇവൻ പാറ്റ പിടിച്ചിടുന്നത്. വേറൊരുത്തൻ പറയുന്നത് എനിക്കൊരു നാല് ഫ്ലാറ്റ് ഉണ്ടേ, ഷൂട്ടിങ് ക്രൂവിന് വെള്ളം അടിക്കാനും വലിച്ചു കേറ്റാനും എല്ലാത്തിനും വ്യഭിചരിക്കാനും പറ്റിയ നാല് ഫ്ലാറ്റ് , അതങ്ങ് തരാമെന്ന് ഓസിനല്ല ഒരു ഫ്ലാറ്റിന് ദിവസം 10000 രൂപയോ 5000 രൂപയോ വെച്ച് വാടക വാങ്ങിച്ചുകൊണ്ട് നാല് ഫ്ലാറ്റ്. കണ്ണുടച്ചു കൊണ്ട് 10 25000 കിട്ടുമല്ലോ .നായകനായതുകൊണ്ട് നിങ്ങളുടെ ഫ്ലാറ്റ് വേണ്ട എന്ന് പറയാനും പറ്റില്ല. ഞാൻ ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ എൻറെ വില പോകുന്നു എന്നോ ഒരുത്തൻറെ അന്നം ഞാൻ മുടക്കുകയാണ് എന്നോ ചിന്തിക്കാതെ എനിക്കെങ്ങനെ 1000 രൂപ ഏറ്റവും കുറഞ്ഞത് ഒപ്പിക്കാം എന്നാണ് അവമാരെല്ലാം ചിന്തിക്കുന്നത്.
വേറെ ചിലരാണെങ്കിൽ ബ്രാൻഡ് അംബാസഡർ, പരസ്യാഭിനയം ഒക്കെയാണ്. താൻ പരസ്യം ചെയ്യുന്ന സാധനത്തിന്റെ സ്ഥാപനത്തിന്റെ ക്വാളിറ്റി ചിന്തിക്കുക പോലുമില്ല. വർഷത്തിൽ ഒരു അഞ്ചു കോടി പോരട്ടെ എന്നുള്ള ഒറ്റ ചിന്തയേ ഉള്ളൂ. ഇതൊക്കെ ഇപ്പോൾ ഓർമിപ്പിച്ചത് നടൻ ജയസൂര്യയുടെ കാര്യം പറയാനാണ്. ഒരു സാധാ സ്വർണപ്പണിക്കാരന്റെ മകനായി, 50 രൂപ കിട്ടുന്ന ജൂനിയർ ആർട്ടിസ്റ്റ് ആയി തുടങ്ങിയ ആളാണ് ജയസൂര്യ . ഇപ്പോൾ കോടികൾ പ്രതിഫലം വാങ്ങുന്ന നായകനാണ്. ഒരു ബ്രാൻഡ് അംബാസഡർ ആയി ഒരു തല്ലിപ്പൊളി പറ്റിപ്പ് സ്ഥാപനത്തിൽ ചെന്നുകൂടി, ആളുകളെ പറ്റിക്കാൻ പ്രേരിപ്പിച്ചതിന് ഇഡിയുടെ ഓഫീസിൽ രണ്ടു തവണ കയറി എന്ന് ജയസൂര്യ പറയുന്നു, അല്ല നിങ്ങളെ മൂന്നു തവണ കേറ്റി എന്ന് മറ്റുള്ളവർ പറയുന്നു. ഞാൻ വെല്ലുവിളിക്കുന്നു ഞാൻ മൂന്നു തവണ കയറിയിട്ടില്ല രണ്ടു തവണ കയറിയിട്ടുള്ളൂ എന്നാണ് ഇയാൾ പറയുന്നത്.
ഇഡിയുടെ മുന്നിലൊക്കെ ഇരിക്കുമ്പോൾ സൂക്ഷിച്ചോളൂ, കള്ളപ്പണമൊക്കെ ഉണ്ടെങ്കിൽ ചിലപ്പോൾ വെളുക്കും. അവർ അതും കൂടെ കയറി കിണ്ടും. ഒളിച്ചു വെക്കുന്ന സാധനങ്ങളൊക്കെ ഇഡി പൊക്കും. അതുകൂടി ഓർത്തോളൂ',
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications