'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ്
സിനിമ താരങ്ങൾ പരസ്യങ്ങളിൽ അഭിനയിക്കുന്നതിനെതിരെ രൂക്ഷവിമർശനവുമായി ശാന്തിവിള ദിനേശ്. നടിനടന്മാരുടെയും പരസ്യങ്ങൾ കൊടികുത്തി വാഴുന്ന കാഴ്ചകൾ കണ്ടു കണ്ട് മടുപ്പാകുന്നുവെന്നാണ് തൻ്റെ പുതിയ വീഡിയോയിൽ ശാന്തിവിള പറയുന്നത്. മഞ്ജു വാര്യർക്കെതിരേയാണ് വീഡിയോയി കടുത്ത വിമർശനം. വായിക്കാം.
'ടിവിയിൽ കാക്കത്തൊള്ളായിരം പരസ്യമാണ്. അതില് അമിതാബ് ബച്ചൻ മുതൽ മലയാളത്തിലെ ഏതാണ്ട് എല്ലാ നടിനടന്മാരുടെയും പരസ്യങ്ങൾ കൊടികുത്തി വാഴുന്ന കാഴ്ചകൾ കണ്ടു കണ്ട് മടുപ്പാകുന്നു ഈ മുഖങ്ങളെ. പ്രത്യേകിച്ച് മഞ്ജു വാര്യരെ. എന്തെല്ലാം കോലങ്ങളിലാണ് ഈ പെണ്ണുപിള്ള പരസ്യങ്ങളിൽ വന്നു നിറയുന്നത്. ടൊവിനയും മോഹൻലാലും മമ്മൂട്ടിയും ഒക്കെ ഉണ്ട് പിന്നാലെ. 10 സെക്കന്ഡിൽ പറയാനുള്ള വാചകം ഇഴഞ്ഞെഴഴിഞ്ഞു പറഞ്ഞാൽ 30 സെക്കൻഡ് ആകും എന്നതിനാൽ ആകണം സുരേഷ് ഗോപിയെ കാണാനില്ല. . ഈ പരസ്യ പ്രകടനം കാരണം ഈ പറഞ്ഞവർ ഇനി എത്ര തലകുത്തി മറിഞ്ഞ് അഭിനയിച്ചാലും പ്രേക്ഷക മനസ്സിൽ കയറാൻ പറ്റാത്തത് അതുകൊണ്ട് മാത്രമാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. കമൽഹാസനോ രജനീകാന്തോ തല അജിത്തോ ഒക്കെ പരസ്യത്തിൽ അഭിനയിക്കാൻ പോയിരുന്നെങ്കിൽ ഇക്കാലത്തിനിടയിൽ കുറഞ്ഞത് ഒരു ആയിരം കോടി രൂപ അവർക്ക് ഉണ്ടാക്കാമായിരുന്നു. പലിശയ്ക്ക് കടം വാങ്ങി സിനിമ എടുത്തിട്ട് പോലും കമൽഹാസൻ ഒരു പരസ്യത്തിൽ അഭിനയിക്കാൻ പോയിട്ടില്ല.

ഇന്ന് കണ്ട പ്രധാന വാർത്തകളിലൊന്ന് ജയസൂര്യക്കെതിരെ ഇഡി കോടതിയിൽ എന്താ പ്രതിപട്ടിയിൽ ചേർത്ത് കേസ് സമർപ്പിച്ചു എന്നാണ്. ഇഡി നോട്ടീസ് നൽകുകയും ചോദ്യം ചെയ്യുകയും 39 ലക്ഷത്തിന്റെ ജയസൂര്യയുടെ വസ്തുവകൾ കണ്ടുകെട്ടുകയും ചെയ്തത് കുറച്ചു നാൾ മുൻപാണ്. സേവ് ബോക്സ് എന്ന ലേല ആപ്പിലൂടെ നിക്ഷേപതട്ടിപ്പ് നടത്തിയ കേസിൽ ഒരു കോടി രൂപയോളം ഭാര്യയുടെയും ഭർത്താവിന്റെയും പേരിൽ വാങ്ങിച്ചിട്ട് സാദിക് റഫീഖ് എന്ന മുഖ്യ പ്രതിയോടൊപ്പം ചേർന്ന് പൊതുജനത്തെ പറ്റിച്ചു എന്നായിരുന്നു കേസ്. ഞാൻ ചോദിക്കുന്നത് ഒരു സ്വർണപ്പണിക്കാരന്റെ മകനായി ജനിച്ച് ദാരിദ്ര്യവും അല്ലലും അറിഞ്ഞ് മിമിക്രി കളിച്ചു നടന്ന് ജൂനിയർ ആർട്ടിസ്റ്റ് ആയിട്ട് നടന്ന് കോടികൾ സമ്പാദിച്ചു കഴിഞ്ഞാൽ എന്താണ് ജയസൂര്യ നിനക്ക് ഈ ആക്രാന്തം . ഇനി എത്രകാലം നിങ്ങൾ കോടതി കയറി ഇറങ്ങേണ്ടി വരും. ഈ പൈസ വരുമ്പോൾ ഇവന്മാരുടെയൊക്കെ ആക്രാന്തമാണ്. പൊതുജനത്തിന്റെ മുന്നിൽ നാണം കെടുകയാണ് എന്നുള്ള ഒരു ബോധം ഈ പരസ്യങ്ങളിൽ അഭിനയിക്കാൻ പോകുന്ന ആണായാലും പെണ്ണായാലും തോന്നുന്നത് നല്ലതായിരിക്കും .
നാളെ ഏതെങ്കിലും ഇതുപോല ഒരു പരസ്യത്തട്ടിപ്പിൽ മഞ്ജു വാര്യരും വീഴണേ എന്നാണ് ഞാൻ പ്രാർത്ഥിക്കുന്നത്. കാരണം ഇതുപോലെ കേസിൽ പെടണം, എന്നാലെ അവർ പഠിക്കൂ. എത്ര കോടി രൂപയാണ് അവർ പരസ്യം ചെയ്ത് ഉണ്ടാക്കുന്നത്. പാണ്ടൻ നായയുടെ പല്ലിന് ശൗര്യം പണ്ടേപോലെ ഫലിക്കുന്നില്ല എന്ന് നമ്പ്യാര് പറഞ്ഞിട്ടുണ്ട് .ഇപ്പോൾ മഞ്ജു വാര്യരുടെ അഭിനയം ക്ലച്ചു പിടിക്കുന്നില്ല എന്നുള്ളതുകൊണ്ടായിരിക്കാം ഈ കാണുന്ന എല്ലാ കൂതറ പരസ്യങ്ങളിലും ഫാൻസി ഡ്രസ്സും ഇട്ട് അവർ അഭിനയിക്കുന്നത്. മടുപ്പ് തോന്നുന്നില്ലേ എന്നാണ് ചോദിക്കാനുള്ളത്. മഞ്ജു ഒറ്റക്കല്ലേ ജീവിതം, എത്ര കോടി രൂപ വേണം നിങ്ങൾക്ക് ഒരു ജന്മം ജീവിക്കാൻ. നിങ്ങൾ അതിന്റെ എത്ര ഇരട്ടി ഉണ്ടാക്കി കാണും. എന്നാലെങ്കിലും ഈ പൈസയുടെ ആക്രാന്തം ഒന്ന് അവസാനിപ്പിക്കണമായിരുന്നു', ശാന്തിവിള പറഞ്ഞു.
-
വീട്ടിൽ നിന്ന് മാറി താമസിക്കേണ്ടി വരും, ഉന്നതവ്യക്തികളുമായി ബന്ധം സ്ഥാപിക്കും, നാൾഫലം -
ബെംഗളൂരുകാരുടെ കഷ്ടപ്പാട്; 30,000 വാടക കൊടുത്താലും നല്ല 1 ബിഎച്ച്കെ പോലും കിട്ടാനില്ല,ചർച്ച -
'സ്വർണ വില ഗ്രാമിന് 20,000 രൂപയിലേക്ക്?, ആഭരണപ്രേമികളുടെ ചങ്ക് പൊട്ടും..; സ്വർണ വ്യാപാരി പറയുന്നു -
സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കും, ബാധ്യതകളില്‍നിന്നു മോചനം, ദൂരയാത്ര വേണ്ടിവരും, നാൾഫലം -
നാളെ പൊതുഅവധി;ബാങ്കുകൾ തുറക്കില്ല?കേന്ദ്രസർക്കാർ ഓഫീസുകൾക്കും അവധിയോ? വിശദമായി അറിയാം -
വരാപ്പുഴ പാലം തുറന്നതോടെ പകുതി പ്രശ്നം തീർന്നു; എന്നിട്ടും 26 കി. മീ ഇടനാഴി വൈകുന്നു, ചിലവ് 1618 കോടി..! -
തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട്; നിരവധി ജോലി ഒഴിവുകൾ..24,000 രൂപ വരെ ശമ്പളം;അപേക്ഷിക്കാം -
ഗിയര്‍ മാറ്റി സ്വര്‍ണം.. രണ്ടാഴ്ചത്തേക്കെങ്കിലും വില കുതിക്കുമെന്നുറപ്പ്..! സംഭവിച്ചത് എന്ത്? -
യുഎഇയില്‍ കാലാവസ്ഥ മാറിമറിയുന്നു.. നാളെ മുതല്‍ അഞ്ച് ദിവസത്തേക്ക് ഇനി മഴക്കാലം -
സൗദി അറേബ്യ ആ നീക്കം നടത്തും? എന്നാൽ സ്വർണം പിടിവിട്ട് പറക്കും..ചൈന വഴിയും എട്ടിൻ്റെ പണി -
സ്വർണം കുറഞ്ഞ വിലക്ക് വാങ്ങാൻ ദുബായിലൊന്നും പോകേണ്ട; ഏറ്റവും വിലക്കുറവിൽ സ്വർണം ലഭിക്കുന്ന 5 സംസ്ഥാനങ്ങൾ ഇതാ -
ഗള്‍ഫ് മൊത്തം ഇടഞ്ഞു, ചൈനയ്ക്കും അതൃപ്തി.. ആഗോള നേതാവാകാന്‍ പോയ പാകിസ്ഥാന് പണികിട്ടി!












Click it and Unblock the Notifications