Get Updates
Get notified of breaking news, exclusive insights, and must-see stories!

സീമ ജി നായർ ഗണേഷ് കുമാറിൻ്റെ എർത്തായിരുന്നു, വീണപ്പോൾ ചെയ്തത്'; ശാന്തിവിള ദിനേശ്

നിയമസഭ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തിരിച്ചടിയായിരുന്നു പത്തനാപുരത്ത് ഗണേഷ് കുമാർ നേരിട്ടത്. കോണ്‍ഗ്രസിലെ ജ്യോതികുമാർ ചാമക്കാലയോടാണ് ഗണേഷ് പരാജയപ്പെട്ടത്. ഗണേഷിൻ്റെ പതനം നിരവധി പേർ ആഘോഷമാക്കിയിരുന്നു. അക്കൂട്ടത്തിലൊരാളാണ് നടി സീമ ജി നായർ എന്ന് പറയുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. ഒരുക്കാലത്ത് വലിയ അടുപ്പം സൂക്ഷിച്ചവരായിരുന്നു ഇരുവരുമെന്നും ഗണേഷിൻ്റെ വീഴ്ചയിൽ സീമ കാണിച്ച പ്രതികരണം ശരിയായില്ലെന്നും ശാന്തിവിള തൻ്റെ യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു. അദ്ദേഹത്തിൻ്റെ വാക്കുകൾ ഉങ്ങനെ

ഗണേശനെ പറ്റിക്കാൻ വളരെ എളുപ്പമാണ്, അടിമ കണ്ണായിട്ട് പിറകെ നിന്നാൽ മതി. കുടികിടപ്പുകാരനെ പോലെ ഓച്ചാനിച്ചു നിന്നാൽ മതി ,ഒരു ഓച്ചാനിച്ചു നിൽപ്പുകാരൻ ഒരു പരിധിവരെ ഗണേശനെ വഴിതെറ്റിച്ചതിൽ വലിയ പങ്കും വഹിച്ചിട്ടുണ്ട് എന്നത് 100ശതമാനം ശരിയാണ് .ഗണേശന്റെ എല്ലാ കൊള്ളരുതായ്മകൾക്കും കൂട്ടുനിന്നിട്ടുണ്ട്, കുഴിയിൽ ചാടിച്ചിട്ടുണ്ട് ഈ പിറകെ നടക്കുന്ന എർത്തുകളിൽ പലരും. ആത്മയുടെയൊക്കെ ജനറൽ ബോഡിയിൽ ഗണേശേട്ട തേങ്ങ മാങ്ങ എന്നൊക്കെ വിളിച്ച് ആണും പെണ്ണും ഗണേശനെ സുഖിപ്പിച്ച് വാചകം അടിക്കും. കീഴോട്ട് രാമൻപിള്ളയുടെ ചോര ആയതിനാൽ ഈ വിളികൾ കേൾക്കുമ്പോൾ ഗണേശൻ കോൾമയർ കൊള്ളുകയും ചെയ്യും .രോമാഞ്ചം വരും ഗണേശന്.

ganeshseema-

കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പിൽ ഞാൻ പത്തനാപുരത്ത് ചെന്ന് ഗണേശിന വേണ്ടി പ്രസംഗിച്ചിട്ടുണ്ട്. ഇത്തവണ ഗണേശനും വിളിച്ചില്ല ഗണേശിന്റെ എർത്തുകളും വിളിച്ചില്ല. ഞാൻ പോയതുമില്ല. നിനച്ചിരിക്കാതെ ഗണേശൻ തോറ്റു, പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയനിലെ പ്രബല വിഭാഗത്തോട് താൻ പോരുമ കാണിക്കാൻ പോയി അവർ സഹികെട്ട് രാജിവെച്ചു, ഭൂരിപക്ഷം ഇല്ലാതായ കമ്മിറ്റിയെ സുമാരനായർ പിരിച്ചുവിട്ടു, അഡഹോക്ക് ഭരണത്തിലായി പത്തനാപുരം താലൂക്ക് കമ്മിറ്റി. ഗണേശന്റെ തോൽവി അതിൽ മാത്രമാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്.

നല്ല മന്ത്രി, നല്ല എംഎൽഎ, സാധാരണക്കാരുടെ സങ്കടം അറിയാൻ കഴിയുന്ന വലിയ മനസ്സ്, വലിയ വികസനങ്ങൾ പത്തനാപുരത്ത് ഗണേശൻ കൊണ്ടുവന്നു, എന്നിട്ടും പത്തനാപുരത്തുകാർ ഗണേശനെ തോൽപ്പിച്ചു. ഗണേശൻ വീണു എന്ന് കേൾക്കേണ്ട താമസം കീരിക്കാട് അച്ചാത്തത്ന്ന് ഹൈദ്രോസ് വിളിച്ചതുപോലെ ഒരാള് രംഗത്തെത്തി. കുറേക്കാലം ഗണേശന്റെ എർത്തായിരുന്ന സീമാ ജി നായർ. എർത്തുകൾ ആകുമ്പോൾ എപ്പോ വേണമെങ്കിലും പിണങ്ങാം ശത്രുവാകാം. ഇലക്ഷൻ റിസൾട്ട് വന്ന ഉടനെ ഉമ്മൻ ചാണ്ടിയുടെ ഒരു വലിയ പടം വെച്ച് അതിന്റെ മുന്നിൽ നിന്ന് ഒരു ഫോട്ടോ പിടിച്ച് ഫേസ്ബുക്കിൽ ഇട്ട കൂട്ടത്തിൽ ഒരു വാചകം കൂടി സീമാ ജി നായർ എഴുതി. ഇന്ന് ഇടാൻ പറ്റിയ ഏറ്റവും നല്ല ചിത്രമാണത്രേ ഉമ്മൻ ചാണ്ടിയുടെ കൂടെ ഉള്ള ചിത്രം ,പലരോടും കാലം കണക്ക് ചോദിച്ച ദിവസമായിരുന്നത്രേ റിസൾട്ട് വന്ന ദിവസം. ഈ ലോകത്തു നിന്നും കടന്നുപോയിട്ടും വാക്കുകൾ കൊണ്ട് മുറിവേൽപ്പിച്ചവർ നിരവധിയാണ് ,ആരെയും വിധി ഇന്നലെ വെറുതെ വിട്ടില്ലത്രേ. അതിന്റെ താഴെ വന്ന് കുറെ പൊട്ടന്മാർ സീമ മേഡം പറഞ്ഞത് പിണറായിയെ ആണെന്ന് വിചാരിച്ച് കുറെ തെറി അതിന്റെ താഴെ കുറിച്ചു.

ടെലിവിഷൻ ഫ്രറ്റേണിറ്റിയും ആത്മയും ഗണേശനാണ് രൂപീകരിച്ചത്. അയാളുടെ കൈപ്പിടിയിലായിരുന്നു രണ്ട് സംഘടനകളും. രണ്ടിന്റെയും അടിയന്തര എക്സിക്യൂട്ടീവ് യോഗം കൂടുമ്പോൾ ഇരിക്കാനുള്ള കസേരകളിൽ ഒരു കസേര അല്പം ഉയർന്ന കസേര ആയിരുന്നു. ഇത്തിരി പൊക്കം കൂടിയത്. അതിൽ പിടിച്ച് വേറെ ആരും ഇരിക്കാതിരിക്കാൻ ബ്ലോക്ക് ചെയ്തു ഇടവേള ബാബുവിനായി കസ്റ്റഡിയിൽ വെച്ച കക്ഷിയായിരുന്നു സീമാ ജി നായർ. അന്ന് ഗണേശന്റെ മനസാക്ഷിയായിരുന്നു. ഗണേശൻ ഇല്ലെങ്കിൽ ഇടവേള ബാബു ഇരിക്കട്ടെ എന്ന് പറഞ്ഞ ആ കസേര പിടിച്ചു വെച്ചു.

ചക്കയും ഈച്ചയും ആയിരുന്ന ഗണേശനും സീമയും എപ്പോഴോ പിണങ്ങി പിരിഞ്ഞു. ഇപ്പോൾ ആത്മയിൽ സീമയക്ക് സീമ ഇല്ല എന്നാണ് എനിക്ക് തോന്നുന്നത്. അതൊക്കെ അവരുടെ സ്വകാര്യ പ്രശ്നങ്ങൾ. ഞാൻ പറയുന്നത് അടുത്ത അഞ്ചു വർഷം ഗണേശൻ എംഎൽഎ അല്ല എന്ന് വിചാരിച്ച് കോൺഗ്രസുകാരിയാണ് ഞാൻ എന്ന് ഉറപ്പിക്കാനും ഗണേശനിട്ട് ഒരു കൊട്ടു കൊടുക്കാനും സീമാജി മേഡം കാണിച്ച വ്യഗ്രത ഒരു നല്ല കലാകാരിക്ക് ചേർന്നതല്ല എന്നാണ് എന്റെ പക്ഷം', ശാന്തിവിള പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+