സലീമയെ മനസിലായോ? കുറച്ചുനാള്‍ മുമ്പ് ഓറല്‍ ക്യാന്‍സര്‍ വന്നു... സീമ ജി നായര്‍ പറയുന്നു
ചുരുക്കം ചില മലയാള സിനിമകളിലേ വേഷമിട്ടിട്ടുള്ളൂ എങ്കിലും നടി സലീമയെ 90കളിലെ പ്രേക്ഷകര്‍ മറന്നുകാണില്ല. ആരണ്യകത്തിലും നഖക്ഷതകങ്ങളിലുമെല്ലാം അവരുടെ അഭിനയം വലിയ ജനപ്രീതി പിടിച്ചുപറ്റിയിരുന്നു. എന്നാല്‍ അടുത്ത കാലത്ത് ചില ആരോഗ്യ പ്രശ്‌നങ്ങളുണ്ടായി. ഇപ്പോള്‍ ചികില്‍സിച്ച് ഭേദമാകുകയും ചെയ്തു. എങ്കിലും സലീമ ചില പ്രതിസന്ധികള്‍ നേരിടുന്നുണ്ട്.
നടി സീമ ജി നായര്‍ ഇക്കാര്യം ഫേസ്ബുക്കില്‍ പങ്കുവച്ചു. ചെന്നെയില്‍ ഷൂട്ടിന് എത്തിയപ്പോള്‍ സലീമയെ കണ്ടതും അവരുടെ ആരോഗ്യ വിവരങ്ങളും ഇപ്പോഴത്തെ അവസ്ഥയുമെല്ലാം സീമ വിശദീകരിച്ചു. പ്രതിസന്ധി വേളയില്‍ ചില താരങ്ങള്‍ സലീമയെ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ പലരും ഗൗനിച്ചതുമില്ല. ഇപ്പോള്‍ സലീമയ്ക്ക് മലയാള പ്രേക്ഷകര്‍ക്ക് മുമ്പില്‍ വീണ്ടും എത്തണമെന്ന് ആഗ്രഹമുണ്ട്.

Image From Seema G Nair FB
സീമ ജി നായര്‍ പങ്കുവച്ച കുറിപ്പ് വായിക്കാം: ''ശുഭദിനം, ഇപ്പോൾ ഞാൻ ചെന്നൈയിൽ ആണ്.. ഷൂട്ടിന് വന്നതാണ്, കുറെ നാളുകൾക്കു മുന്നേ സലീമ എന്നെ വിളിച്ചിരുന്നു.. മുൻ പരിചയമില്ല ,കണ്ടിട്ടുമില്ല, ചെന്നൈയിലേക്കുള്ള വരവിൽ എനിക്കു കഴിഞ്ഞ രണ്ടു പ്രാവശ്യവും കാണാൻ പറ്റിയിരുന്നില്ല, ഇന്നലെയാണ് ആദ്യമായി കണ്ടത്.. എന്റെ കൂടെയുള്ളത് ആരാണെന്നു നിങ്ങൾക്ക് മനസ്സിലായോ എന്ന് അറിയില്ല.. ഇത് നഖക്ഷതങ്ങളിലെയും ആരണ്യകത്തിലേയുമൊക്കെ നായികയായിരുന്ന സലീമ.
ഒളിച്ചിരിക്കാൻ വള്ളികുടിലൊന്നൊരുക്കി വെച്ചില്ലേ.. ആ പാട്ടൊക്കെ ഓർമ്മ വരുന്നില്ലേ.. കുറച്ചു നാളുകൾക്കു മുന്നേ സലീമക്ക് ഓറൽ കാൻസർ വന്നു.. ഇപ്പോൾ ട്രീറ്റ്മെന്റിൽ അതെല്ലാം മാറി, ഇപ്പോൾ തമിഴിൽ അഭിനയിക്കുന്നുണ്ട്.. അവരുടെ മനസ്സ് നിറയെ മലയാളികളും മലയാള സിനിമകളും ഇവിടുത്തെ ഓർമകളും ആണ്.. ഇവിടെ വർക്ക് ചെയ്യണമെന്ന് ആഗ്രഹവും ഉണ്ട്...
അവർക്കു അസുഖം ആണെന്നറിഞ്ഞപ്പോൾ കുറച്ചു പേരോട് ഞാൻ സഹായം ചോദിച്ചിരുന്നു.. തിരക്കുകൾ കൊണ്ടാവാം പലർക്കും സഹായിക്കാൻ കഴിഞ്ഞിരുന്നില്ല.. നടൻ വിനീത് അവരെ പോയികൊണ്ടിരുന്നു, ശ്വേത മേനോൻ വിളിച്ചിരുന്നു, അങ്ങനെ ചിലർ മാത്രം.. ലൈംലൈറ്റിന്റെ വെള്ളി വെളിച്ചത്തിൽ നിൽക്കുമ്പോൾ എല്ലാർക്കും എല്ലാരേയും അറിയാം, അത് കഴിഞ്ഞാൽ ആർക്കും ആരെയും അറിയില്ല..
മലയാളത്തെയും മലയാളിയെയും സ്നേഹിക്കുന്ന സലീമക്ക് മലയാളത്തിലേക്ക് തിരിച്ചു വരാൻ കഴിയട്ടെയെന്നു പ്രാർത്ഥിക്കുന്നു.. അവർ കിടപ്പിലായി പോയിയെന്നു പ്രചാരണം ഉണ്ട്, ഇപ്പോൾ അങ്ങനെ അല്ല.. മുന്നോട്ടുള്ള യാത്രയിൽ അവർക്ക് കാശിനു അത്യാവശ്യം ഉണ്ട്, അവർക്കു വർക്കാണ് ഇപ്പോൾ വേണ്ടത്, അത് സിനിമയിലായാലും, സീരിയലിൽ ആയാലും.''














Click it and Unblock the Notifications