Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിനെ വെളുപ്പിച്ചതിനാണോ ഇത്? നാദിർഷയുടെ സിനിമയിൽ ശാന്തിവിള ദിനേശ്, 'സുഹൃത്തിനെ വഞ്ചിക്കാത്തയാൾ'

നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായിരുന്ന ദിലീപിനെ പിന്തുണച്ച് ചാനല്‍ ചര്‍ച്ചകളിലും സോഷ്യല്‍ മീഡിയയിലും നിരന്തരം പ്രത്യക്ഷപ്പെട്ടിരുന്നവരില്‍ ഒരാളാണ് ശാന്തിവിള ദിനേശ്. ഇപ്പോള്‍ ദിലീപിന്റെ അടുത്ത സുഹൃത്ത് കൂടിയായ നാദിര്‍ഷയുടെ പുതിയ ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് ചുവട് വെയ്ക്കുകയാണ് ശാന്തിവിള ദിനേശ്.

നാദിര്‍ഷയുടെ മാജിക് മഷ്‌റൂംസ് എന്ന ചിത്രത്തിലാണ് ശാന്തിവിള ദിനേശ് അഭിനയിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് പരിപാടിയില്‍ ശാന്തിവിള ദിനേശ് സംസാരിക്കുന്ന വീഡിയോ പുറത്ത് വന്നതോടെ സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്.

ദിലീപിനെ പിന്തുണച്ചത് കൊണ്ടാണ് നാദിര്‍ഷയുടെ സിനിമയില്‍ ശാന്തിവിള ദിനേശിന് അവസരം ലഭിച്ചിരിക്കുന്നത് എന്നാണ് കമന്റകള്‍. വെറുതെയല്ല ശാന്തിവിള ദിനേശ് ദിലീപിനെ വെളുപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നതെന്നും ഇനി ഇഷ്ടം പോലെ സിനിമകള്‍ കിട്ടുമെന്നും സോഷ്യല്‍ മീഡിയയിലൂടെ ആളുകള്‍ പ്രതികരിക്കുന്നു. തന്നെ നാദിര്‍ഷ ഇങ്ങോട്ട് വിളിച്ച് തന്ന അവസരമാണ് എന്നും അഭിനയിക്കാന്‍ അറിയാത്തത് കൊണ്ട് തന്നെ ഒഴിവാക്കണം എന്നാണ് നാദിര്‍ഷയോട് ആദ്യം ആവശ്യപ്പെട്ടത് എന്നും ശാന്തിവിള ദിനേശ് പറയുന്നു.

dileep

'' യൂട്യൂബ് ചാനലില്‍ കഥ പറയാന്‍ ഇരിക്കുമ്പോള്‍ കാലുകള്‍ വിറയ്ക്കാറുണ്ട്. അഭിനയം എന്ന് പറയുന്നത് അത്രയും പേടിയുളള കാര്യമാണ്. സംവിധാനത്തേക്കാളും എളുപ്പമുളള കാര്യം അഭിനയം ആണെന്ന് പലരും പറയാറുണ്ട്. തനിക്ക് അങ്ങനെ തോന്നുന്നില്ല. നാദിര്‍ഷയുടെ വഴക്ക് കേള്‍ക്കാതെ സീന്‍ നന്നായിട്ട് ചെയ്തു.

നാദിര്‍ഷയോളം ബഹുമാനം തോന്നിയത് സിനിമയുടെ നിര്‍മ്മാതാവിനോടാണ്. 7 പടം പൊളിഞ്ഞിട്ടും എട്ടാമത് ഒരു പടം നാദിര്‍ഷയ്‌ക്കൊപ്പം ചെയ്യുന്നു. പത്ത് ദിവസത്തെ ബാറ്റ അദ്ദേഹം മുന്‍കൂട്ടി കൊടുത്തു. നാദിര്‍ഷ ഒരു സകലകലാ വല്ലഭനാണ്. തന്നോട് പെരുമാറിയ രീതി മറക്കില്ല. ഡബ്ബിംഗിന് പോയപ്പോള്‍ തന്നോട് പെരുമാറിയത് ഒരു നൂറ് പേരോടെങ്കിലും പറഞ്ഞിട്ടുണ്ട്.

നാദിര്‍ഷയോട് തനിക്ക് വലിയ സ്‌നേഹം തോന്നാനുളള മറ്റൊരു കാരണം, ഒരു സുഹൃത്ത് എങ്ങനെ ആയിരിക്കണം എന്ന് മലയാളിയെ പഠിപ്പിച്ച ആളാണ് നാദിര്‍ഷ. ഒരു ആത്മാര്‍ത്ഥ സുഹൃത്തിനെ വഞ്ചിക്കാതെ, ചതിക്കാതെ സ്വന്തം ലാഭനഷ്ടങ്ങള്‍ നോക്കാതെ, വില്ലന്റെ റോളില്‍ നിര്‍ത്തിയപ്പോള്‍ പോലും ഞാന്‍ എന്റെ കൂട്ടുകാരന്റെ കൂടെ നില്‍ക്കുമെന്ന് ശപഥമെടുത്ത നാദിര്‍ഷ.

ഈ സിനിമയില്‍ അറിയാതെ പോയിപ്പെട്ട് അഭിനയിച്ചതാണ്. ഇപ്പോള്‍ എവിടെ നില്‍ക്കുന്നു എന്ന് എനിക്ക് തന്നെ അറിയില്ല. റോഡില്‍ ഇറങ്ങാന്‍ നിവൃത്തിയില്ല. തട്ട് ദോശയും പത്ത് രൂപയുടെ കപ്പലണ്ടിയും വാങ്ങിച്ച് തിന്നുന്ന ആളാണ് ഞാന്‍. ഇപ്പോള്‍ കപ്പലണ്ടിയും ദോശയും റോഡിലിറങ്ങി വാങ്ങിച്ച് തിന്നാന്‍ പറ്റാത്ത അവസ്ഥയാണ്. ഞാനിപ്പോള്‍ ഏതാണ്ട് മമ്മൂക്കയുടെ ലെവലില്‍ നില്‍ക്കുകയാണ്. ഇപ്പോൾ ബേസിൽ ജോസഫിന്റെ സിനിമയിലും അഭിനയിക്കുന്നുണ്ട്'', ശാന്തിവിള ദിനേശ് പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+