"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി
സംഗീതജ്ഞരായ കൃഷ്ണകുമാറന്റെയും ബിന്നി കൃഷ്ണകുമാറന്റെയും മകളാണ് ശിവാംഗി തമിഴകത്ത് മാത്രമല്ല, കേരളത്തിലും വളരെ പ്രശസ്തയാണ്. ശിവാംഗിയുടെ തഗ് ഡയലോഗുകൾ തന്നെയാണ് ആരാധകർക്കിടയിൽ താരത്തെ പ്രിയങ്കരിയാക്കുന്നത്. ഇപ്പോഴിതാ ശിവാംഗിയെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. അദ്ദേഹത്തിൻ്റെ വാക്കുകൾ ഇങ്ങനെ
''നിഷ്കളങ്കമായ സംസാരവും തങ്ഗ്ഗ് ഡയലോഗുകളും കൊണ്ട് തമിഴ്നാട്ടിലും കേരളത്തിലും താരമായിരിക്കുകയാണ് ഗായികയായ കൊച്ചുസുന്ദരി ശിവാംഗി. സംഗീതജ്ഞരായ കൃഷ്ണകുമാറന്റെയും ബിന്നി കൃഷ്ണകുമാറന്റെയും മകളാണ് ശിവാംഗി. 2019ൽ തമിഴിലെ സ്റ്റാർ വിജയ് ടിവിയിലെ സൂപ്പർ സിംഗർ സെവൻ എന്ന റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായിരുന്നു ശിവാംഗി ,അങ്ങനെയായിരുന്നു സംഗീത ലോകത്തിലേക്കുള്ള ശിവാംഗിയുടെ ആദ്യ കടന്നുവരവ്, ഇതേ ചാനലിലെ തന്നെ കുക്ക് വിത്ത് കോമാളി എന്ന കോമഡി പാചക പരിപാടിയിലൂടെയാണ് ശിവാംഗി ഏറെ ശ്രദ്ധിക്കപ്പെട്ടത്. പാചകവും വാചകവും തമാശകളും സംഗീതവും ഒക്കെയായി അരങ്ങേറുന്ന ഒരു തട്ടുപൊളിപ്പൺ ഷോ ആണത്. തന്നെയുമല്ല ഏതാനും തമിഴ് ചിത്രങ്ങളിലും ശിവാംഗി അഭിനയിച്ചിട്ടുണ്ട്.

കലാപരമായ കഴിവുകളിലുപരി സ്വതസിദ്ധമായ നിഷ്കളങ്കമായ സംഭാഷണ ശൈലിയും ഒളിവും മറവുമില്ലാതെയുള്ള തുറന്നുപറച്ചലുകളിലൂടെയുമാണ് .കുറച്ചു നാളുകൾക്ക് മുൻപ് ശിവാംഗി ഒരു ബെൻസ് കാർ സ്വന്തമായി വാങ്ങിയതിനെ കുറിച്ച് പൊതുവേദിയിൽ പറയുകയുണ്ടായി. ഞാൻ 25 ാമത്തെ വയസ്സിൽ കല്യാണം കഴിക്കണമെന്ന ആഗ്രഹത്തോടുകൂടി സ്വരുക്കൂട്ടിയതായിരുന്നു ആ പണം. എന്നാൽ 25 ാമത്തെ വയസ്സിൽ എൻറെ കല്യാണം നടന്നില്ല. ആ പണം ഉപയോഗിച്ച് ഞാൻ ഒരു കാർ വാങ്ങിയെന്നേയുള്ളൂ. ഞാൻ വിചാരിച്ചിരുന്നത് 25 ആമത്തെ വയസ്സിൽ കല്യാണം കഴിച്ചിട്ട് 27 ആമത്തെ വയസ്സിൽ ഒരു കുട്ടിയും പിന്നീട് 30 വയസ്സാകുമ്പോഴേക്ക് അടുത്ത കുട്ടിയെയും ഉണ്ടാക്കി സ്റ്റോപ്പ് ചെയ്യാമെന്ന് കരുതി .ഈ തുറന്നുപറച്ചിലിന് കൂട്ടച്ചിരിയും കയ്യടിയും ഒക്കെ പ്രേക്ഷകർ നൽകിയിരുന്നു.
ഇവിടെ ഒരു കാര്യം എടുത്തു പറയേണ്ടത് എന്താണെന്ന് വെച്ചാൽ തന്റെ ഭാവി ജീവിതത്തെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടും ദീർഘവീക്ഷണവുമുള്ള പെൺകുട്ടിയാണ് ശിവാംഗി എന്നതാണ്. പലപ്പോഴും ചെറിയ പ്രായത്തിൽ ആൺകുട്ടികളോട് ക്രഷ് തോന്നിയിട്ടുണ്ട്. ,അവരൊക്കെ തേച്ചിട്ട് പോയിട്ടുമുണ്ട്. ആൺകുട്ടികളോട് ക്രഷ് തോന്നിയിട്ടില്ലേ ഡേറ്റിങ്ങിന് പോകണമെന്ന് തോന്നിയിട്ടില്ലേ എന്ന് അവതാരകന്റെ ചോദ്യത്തിന് ശിവാനി കൊടുത്ത മറുപടി പോകാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല ഞാൻ അങ്ങനെ ചെയ്താൽ കുറച്ചു വർഷങ്ങൾ കഴിയുമ്പോൾ ഞാൻ കല്യാണം കഴിക്കുന്ന ആൾ ഇതിൻറെ ഫോട്ടോയും ക്ലിപ്പിങ്സും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ എന്നാണ്. .
ഇന്നത്തെ തലമുറയിലെ പെൺകുട്ടികളിൽ നിന്നും വളരെ വ്യത്യസ്തമായ ചിന്താഗതിയും കാഴ്ചപ്പാടുമാണ് ശിവാംഗിയുടേത്. അതിനു കാരണം ഒരുപക്ഷേ സന്തോഷപ്രദമായ കുടുംബജീവിതം കണ്ടുവളർന്നതുകൊണ്ടും അങ്ങനെയുള്ള പശ്ചാത്തലത്തിൽ ജീവിച്ചതുകൊണ്ടുമാകാം .തന്റെ ഭാവിവരനെ കുറിച്ചുള്ള സങ്കൽപങ്ങളും ശിവാംഗി തുറന്നു പറയുന്നുണ്ട് .നല്ല ഉയരം വേണം ഇമോഷണലി പക്വതയുള്ള ആളായിരിക്കണം സ്വയം താൻ ആരാണെന്നും എന്താണെന്നും അയാൾക്ക് തന്നെ ബോധ്യമുണ്ടാകണം. സുന്ദരനും സുന്ദരിയുമായ രണ്ടു കുഞ്ഞുങ്ങൾ വേണം അങ്ങനെ ഒരു കുഞ്ഞുകുടുംബം അതാണ് എന്റെ സ്വപ്നം. എന്നാൽ ഇത് മാത്രമല്ല ഇതെല്ലാം മനസ്സിലാക്കുന്ന ഒരു അമ്മായി അമ്മയും ഉണ്ടായിരിക്കണം എന്ന്. അവരുടെ ഈ അഭിപ്രായത്തിന്റെ അടിയിൽ വന്ന കമന്റുകളാണ് രസം ആദ്യം പറഞ്ഞതൊക്കെ സെറ്റ് ആക്കാം അവസാനം പറഞ്ഞ അമ്മായി അമ്മയുടെ കാര്യത്തിൽ ഒരു ഗ്യാരണ്ടിയും തരാൻ പറ്റില്ല എന്ന്.
ഒരു പൊതുവേദിയിൽ വെച്ച് അവതാരക ചോദിച്ചു കല്യാണം കഴിച്ചതിനു ശേഷം ഭർത്താവ് പറ്റിച്ചിട്ട് പോയാലോ എന്ന് ഉടൻ വന്നു മറുപടി അയാളെ വിട്ടേക്കണം ഉടഞ്ഞ കണ്ണാടിച്ചിലിനെ ഒട്ടിച്ചു വെക്കാൻ ശ്രമിക്കരുതെന്ന്. ശിവാംഗി പറയുന്നതിനെയെല്ലാം നമ്മൾ ചിരിച്ചു തള്ളുമെങ്കിലും അതിലെല്ലാം ജീവിതത്തെക്കുറിച്ച് മറ്റുള്ളവർക്ക് കൂടി പ്രയോജനപ്രദമായ ഉൾക്കാഴ്ചകളും ഉണ്ട് .
അഭിമുഖങ്ങളിലൊക്കെ പലപ്പോഴും ശിവാംഗി അമ്മയെയും ട്രോളാറുണ്ട് .ഒരിക്കൽ ട്രോളിയത് ഇപ്രകാരമാണ് ഞാൻ സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് അമ്മ രാവിലെ എഴുന്നേൽക്കില്ലായിരുന്നു, ഉച്ചയാകുമ്പോൾ എന്നും ഒരു തൈര് സാധം കൊണ്ടുവരും, അതിൽ തൈരൊന്നും കാണാറില്ല ഉണങ്ങിയിരിക്കും. എന്നാൽ ഞാൻ അമ്മയെ പോലെ ആയിരിക്കില്ല ,എനിക്ക് കുട്ടികൾ ഉണ്ടാകുമ്പോൾ ഞാൻ അതിരാവിലെ എഴുന്നേറ്റ് എൻറെ കുഞ്ഞിന് ഞാൻ തന്നെ നല്ല രീതിയിൽ പല ഭക്ഷണങ്ങൾ ഉണ്ടാക്കി കൊടുക്കും, കുഞ്ഞിനെ സ്കൂളിൽ കൊണ്ടാക്കുന്നതും വിളിക്കാൻ പോകുന്നതും ഒക്കെ ഞാൻ തന്നെ ആയിരിക്കും എന്ന്. ഇത് സ്വന്തം അമ്മയുടെ നേരെയുള്ള ട്രോൾ മാത്രമല്ല സ്വന്തം കുട്ടികളുടെ കാര്യം ഉത്തരവാദിത്വത്തോടെ അമ്മമാർ നോക്കണമേ എന്നുള്ള ഒരു ധ്വനി കൂടി അതിൽ ഒളിച്ചിരിപ്പുണ്ട്'.












Click it and Unblock the Notifications