Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷിയാസ് കരീം പണം കൊടുക്കാനുണ്ടോ? ഷിയാസിന്റെ ഓഡിയോയിൽ പ്രതികരിച്ച് അനുമോൾ

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും പണം തട്ടിയെന്നുമുളള യുവതിയുടെ പരാതിയിൽ കുടുങ്ങിയിരിക്കുകയാണ് നടനും ബിഗ് ബോസ് താരവുമായ ഷിയാസ് കരീം. ഷിയാസിന്റേത് എന്ന് അവകാശപ്പെടുന്ന നിരവധി ഓഡിയോ ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

അതിലൊന്നിൽ നടിയും ബിഗ് ബോസ് വിജയിയുമായ അനുമോൾക്ക് പണം കൊടുക്കാനുളളതായി പറയുന്നുണ്ട്. വിവാദവുമായി ബന്ധപ്പെട്ട് അനുമോൾ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ്.

'' ഷിയാസിക്കയെ എട്ടൊന്‍പത് വര്‍ഷമായിട്ട് പരിചയമുണ്ട്. ഈ ഇന്‍ഡസ്ട്രിയില്‍ ഉളള ആളായത് കൊണ്ട് തന്നെ സ്റ്റാര്‍ മാജികില്‍ മാത്രമല്ല അത് കഴിഞ്ഞും ഷിയാസിക്കയുമായി ബന്ധമുണ്ടായിരുന്നു. ഉദ്ഘാടനങ്ങള്‍ക്കൊക്കെ ഷിയാസിക്കയെ കാണാറുണ്ട്. അതല്ലാതെ എന്തെങ്കിലും പരിപാടികളൊക്കെ വരുമ്പോള്‍ കാണും.

Shiyas Kareem

അതല്ലാതെ ഷിയാസിക്കയുടെ വ്യക്തിപരമായ കാര്യങ്ങള്‍, അദ്ദേഹം എവിടെ പോകുന്നു, ആരെ വിളിക്കുന്നു, ആരൊക്കെയാണ് സുഹൃത്തുക്കള്‍ ഇങ്ങനെയുളള കാര്യങ്ങളൊന്നും ഞാന്‍ ചോദിക്കാറില്ല. ഞാന്‍ എന്റെ വ്യക്തിപരമായ കാര്യങ്ങളൊക്കെ പറയാറുണ്ട്. എനിക്ക് എന്തെങ്കിലും വിഷമം ഒക്കെ വരുമ്പോള്‍ ഇക്കയുടെ അടുത്ത് പറയാറുണ്ട്. അതല്ലാതെ അദ്ദേഹത്തിന്റെ വ്യക്തിപരമായ ഒരു കാര്യങ്ങളും ഞാന്‍ ചോദിക്കാറുമില്ല എന്റെയടുത്ത് പറയാറുമില്ല.

ഇപ്പോഴത്തെ വിവാദത്തെ കുറിച്ച് ഒന്നും അറിയില്ല, ഒന്നും പറയാനുമില്ല. അറിയാത്ത കാര്യങ്ങള്‍ പറയുന്നത് ശരിയല്ല'', അനുമോള്‍ വ്യക്തമാക്കി. ഷിയാസ് കരീമിന്റേതായി പുറത്ത് വന്ന ഓഡിയോകളില്‍ ഒന്നില്‍ അനുമോള്‍ക്ക് ഒരു ലക്ഷത്തി നാല്‍പതിനായിരം രൂപ കൊടുക്കാനുളളതായി പറയുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ടും അനുമോള്‍ പ്രതികരിച്ചിട്ടുണ്ട്.

ഒരു ലക്ഷത്തി നാല്‍പതിനായിരം രൂപയുടെ ഒരു കണക്ക് പറയുന്നത് കേട്ടിട്ടുണ്ടായിരുന്നു. ഒരു ലക്ഷം രൂപ കൊടുക്കാനും ഇല്ല എനിക്ക് തരാനും ഇല്ല. ഇക്കയുടെ കല്യാണ സമയത്ത് ഒരു ലക്ഷം രൂപ ഞാന്‍ കടമായി കൊടുത്തിരുന്നു. അത് പിറ്റേ മാസം തന്നെ തിരിച്ച് വരും. അത് നമുക്ക് അറിയാവുന്ന വിശ്വാസമുളള ആളുകള്‍ക്ക് നമ്മള്‍ പണം കൊടുക്കുമല്ലോ. അത് അത്രയേ ഉളളൂ. അല്ലാതെ ഒരു ലക്ഷത്തി നാല്‍പതിനായിരം രൂപയുടെ കണക്ക് തനിക്ക് അറിയില്ല, അനുമോള്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+