അങ്കിളിന്റെ പ്രതിഫലം എത്രയാണെന്ന് ചോദിച്ചു; അന്ന് ഞാനവളെ വഴക്കു പറഞ്ഞു; ഷാനിന്റെ ഓര്‍മയില്‍ വേണുഗോപാല്‍
സംഗീത പ്രേമികളെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ച മരണങ്ങളില്‍ ഒന്നാണ് സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാഷിന്റെ മരണം. എന്നാല്‍ മലയാളികളെ വല്ലാതെ ഞെട്ടിച്ചത് അദ്ദേഹത്തിന്റെ മകളും സംഗീത സംവിധായകയുമായ ഷാന്‍ ജോണ്‍സന്റെ അപ്രതീക്ഷിതമായ വിയോഗമാണ്. തുടര്‍ച്ചയായി വലിയ ദുരന്തങ്ങളാണ് ജോണ്‍സണ്‍ മാഷിന്റെ കുടുംബത്തില്‍ ഉണ്ടായത്. ജോണ്‍സണ്‍ മാഷിന്റെ മരണത്തിന് പിന്നാലെ മകനും വാഹനാപകടത്തില്‍ മരിച്ചു. ഇതിനു പിന്നാലെ മകള്‍ ഷാനുവിനെ 2016 ല്‍ ചെന്നൈയിലെ ഒരു ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
2016 ഫെബ്രുവരി അഞ്ചിനാണ് ഷാനിന്റെ മരണം സംഭവിക്കുന്നത്. സംഗീതസംവിധാന രംഗത്ത് വലിയ സാധ്യതകള്‍ ഉണ്ടായിരുന്ന കലാപ്രതിഭയാണ് അകാലത്തില്‍ പൊലിഞ്ഞത്. ഷാനിന്റെ കല്യാണവും ഉറപ്പിച്ചു വച്ചിരിക്കുകയായിരുന്നു. മരിക്കുമ്പോള്‍ 29 വയസ് മാത്രമാണ് ഷാനിനുണ്ടായിരുന്നത്. ഇപ്പോഴിതാ ഷാനിന്റെ പത്താം ചരമവാര്‍ഷികത്തില്‍ ഹൃദ്യമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ഗായകനായ ജി വേണുഗോപാല്‍. ഷാന്‍ സംഗീത സംവിധാനം ചെയ്ത അവസാനത്തെ ആല്‍ബത്തില്‍ സുജാതയും വേണുഗോപാലും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഷാനുമായുള്ള ഓര്‍മ്മകള്‍ ഫേസ്ബുക്കില്‍ ഹൃദ്യമായ ഒരു കുറിപ്പായി പങ്കുവെച്ചിരിക്കുകയാണ് വേണുഗോപാല്‍. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

ഷാൻ ജോൺസൺ അകാലത്തിൽ യാത്ര പറഞ്ഞിട്ട് ഇന്ന് പത്ത് വർഷം തികയുന്നു. ആ ഫെബ്രുവരി അഞ്ച് വൈകുന്നേരം, തിരുവനന്തപുരത്ത് അവൾ സംഗീതം നൽകിയ ഒരു ഗാനത്തിന് എൻ്റെ ശബ്ദം റിക്കാർഡ് ചെയ്യാൻ വരും എന്ന് പറഞ്ഞ ദിവസം. അന്ന് അവളുടെ പ്രതിശ്രുത വരനോടൊപ്പം എൻ്റെ വീട്ടിൽ ലഞ്ചിനു വരാം, അത് കഴിഞ്ഞ് സ്റ്റുഡിയോയിൽ നമുക്ക് പോകാം എന്നായിരുന്നു പ്ലാൻ. രാവിലെ ഏതാണ്ടൊരു പതിനൊന്ന് മണി കഴിഞ്ഞപ്പോൾ സംവിധായകൻ വിജി തമ്പിയുടെ ഫോൺ കാൾ. ഷാനിൻ്റ മരണ വാർത്ത കേൾക്കുന്നു, എന്തെങ്കിലും സ്ഥിരീകരണം ഉണ്ടോ ? ഈ വാർത്ത സത്യമാകരുതെ എന്ന പ്രാർത്ഥനയിൽ അറിയാവുന്ന പലരേയും വിളിച്ചു. ഏഷ്യാനെറ്റ് ന്യൂസ് അപ്പോഴേയ്ക്കും scrolling news ആയി കൊടുത്തു തുടങ്ങിയിരുന്നു.
വളരെ കൊച്ചു കുട്ടിയായിരിക്കുമ്പോൾ മുതൽ അവളെ അറിയാം. കിന്നരിയുള്ള കുപ്പായവും നടക്കുമ്പോൾ കരയുന്ന ഷൂസുമായി ജോൺസേട്ടൻ്റെ വിരലിൽ തൂങ്ങി സ്റ്റുഡിയോയിൽ വരുന്ന ഒരു മാലാഖ കൊച്ച്. കുറച്ച് ഗിറ്റാർ വായിക്കുമായിരുന്നു. സ്വന്തമായ് ട്യൂൺ ചെയ്ത് വരികൾ എഴുതാൻ അവൾ അന്നേ താൽപ്പര്യം കാണിച്ചിരുന്നു.
"ഇതൊരു ഡ്യുയറ്റ് ആണ്. സുജാത ആൻ്റിയുടെ ശബ്ദം റിക്കാർഡ് ചെയ്ത് കഴിഞ്ഞു. അങ്കിളിപ്പോൾ പ്രതിഫലം എത്രയാ വാങ്ങുന്നത് " ?
ഞാനവളെ വഴക്കു പറഞ്ഞു അന്ന്.
ഷാനിനും അവളുടെ പ്രതിശ്രുത വരനും ഉച്ചഭക്ഷണം തയ്യാറാക്കിയ ഞങ്ങൾ അവളുടെ മരണവാർത്ത കേട്ട് വിറങ്ങലിച്ചിരുന്നു പോയി. ഒരു സ്ലോ മോഷൻ റീൽ പോലെ ആ കുടുംബത്തിൻ്റെ സന്തോഷങ്ങൾ, ഓരോന്നായ് കാലം തല്ലിക്കൊഴിക്കുന്നത് കൺമുന്നിൽ കണ്ടു. വിധിയുടെ ക്രൂര വിനോദങ്ങൾക്ക് ഇരയായവർ !!
" ഇളവെയിൽ കൊണ്ടു നാം നടന്ന നാളുകൾ.....
ഇടവഴിയിൽ ഹൃദയങ്ങൾ തുറന്ന വേളകൾ "
രചനയും ഗാന ആൽബം നിർമ്മാണവും: ഉണ്ണി മാഞ്ഞാലി
സംഗീതം: ഷാൻ ജോൺസൺ
ഗായകർ: ജി വേണുഗോപാൽ, സുജാത.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications