പുതിയ കാര്‍ സ്വന്തമാക്കി രേണു സുധി; വിവാഹത്തെക്കുറിച്ചും സൂചന: രണ്ടു വര്‍ഷത്തിനുള്ളില്‍ ഉണ്ടാകും
ഏറെക്കാലമായി സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നില്ക്കുന്ന രേണു സുധി ജീവിതത്തില്‍ ഒരു വലിയ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയ ശേഷം വിദേശത്ത് ഉള്‍പ്പെടെ ഉദ്ഘാടന പരിപാടികളുമായി തിരക്കിലാണ് രേണു. ബിഗ് ബോസില്‍ നിന്നു ലഭിച്ചതിന് പുറമേ ഉദ്ഘാടന ചടങ്ങുകളില്‍ നിന്നും തെറ്റില്ലാത്ത വരുമാനം രേണു നേടുന്നുണ്ട്. സ്വന്തം വരുമാനത്തില്‍ നിന്നും മിച്ചം പിടിച്ച് 15 ലക്ഷം രൂപയുടെ കാറാണ് രേണു ഇന്ന് സ്വന്തമാക്കിയത്.
15 ലക്ഷം രൂപയുടെ നീല നിറത്തിലുള്ള സ്വിഫ്റ്റ് കാര്‍ ആണ് രേണു വാങ്ങിയത്. വലിയ സ്വീകരണമാണ് കാര്‍ ഷോറൂമില്‍ രേണുവിന് കിട്ടിയത്. മക്കളായ കിച്ചുവിനും റിതപ്പനും മാതാപിതാക്കള്‍ക്കും ഒപ്പമാണ് രേണു കാര്‍ വാങ്ങാനായി പോയത്. കോട്ടയം ചെത്തിമറ്റത്തുള്ള ഷോറൂമില്‍ നിന്നാണ് രേണു കാര്‍ സ്വന്തമാക്കിയത്. കിച്ചുവാണ് പുതിയ കാറിന്റെ താക്കോല്‍ ആദ്യം ഏറ്റുവാങ്ങിയത്. അതേസമയം തനിക്ക് വണ്ടിയോടിക്കാന്‍ അറിയില്ലെന്നും ഷൂട്ടിങ്ങുകള്‍ക്കും മറ്റുമായി ട്രെയിനിലും ബസിലും യാത്ര തുടരുമെന്നും താക്കോല്‍ ഏറ്റുവാങ്ങിയ ശേഷം രേണു ഓണ്‍ലൈന്‍ മാധ്യമങ്ങളോട് പറഞ്ഞു.

രേണു കാര്‍ വാങ്ങിയ വീഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലായി ഓടിനടക്കുകയാണ്. നിരവധി പേരാണ് രേണുവിന് കമന്റ് ബോക്സുകളില്‍ ആശംസകള്‍ അറിയിക്കുന്നത്. സ്വന്തം അധ്വാനഫലം കൊണ്ട് എന്ത് വാങ്ങിയാലും അതിന് ആത്മസംതൃപ്തിയുണ്ടെന്നും രേണു കൂടുതല്‍ ഉയരങ്ങളില്‍ എത്തട്ടെ എന്നുമാണ് പലരും ആശംസിച്ചത്.
രണ്ടു വര്‍ഷം മുമ്പ് കൊല്ലം സുധി അപ്രതീക്ഷിതമായി മരിച്ചപ്പോള്‍ രേണുവും മക്കളും എങ്ങനെ മുന്നോട്ടു പോകും എന്നറിയാതെ വലിയ അനിശ്ചിതാവസ്ഥയിലായിരുന്നു. പയ്യെ പയ്യെയാണ് സമൂഹ മാധ്യമങ്ങളില്‍ സജീവമായി തുടങ്ങിയത്. റീസുകളിലും ഫോട്ടോ ഷൂട്ടിലും ഷോര്‍ട്ട് ഫിലിമിലും ഒക്കെ പ്രത്യക്ഷപ്പെട്ട രേണു ആദ്യകാലങ്ങളില്‍ വലിയ വിമര്‍ശനവും നേടിയിരുന്നു. വസ്ത്രധാരണത്തിന്റെ പേരിലും മറ്റും വലിയ അധിപേക്ഷമാണ് രേണു ഏറ്റുവാങ്ങിയത്.
സമൂഹ മാധ്യമങ്ങളിലെ വൈറല്‍ താരം എന്ന നിലയിലാണ് ബിഗ് ബോസിലേക്കുള്ള വഴി തെളിഞ്ഞത്. വലിയ പ്രതീക്ഷയോടെയാണ് ബിഗ് ബോസില്‍ എത്തിയെങ്കിലും അവിടെ മങ്ങിയ പ്രകടനമാണ് രേണു കാഴ്ചവച്ചത്. തന്നെ പുറത്താക്കണം എന്ന പറഞ്ഞ് കരഞ്ഞു നിലവിളിച്ച് സ്വയം ഹൗസിനുള്ളില്‍ നിന്ന് സ്വയം പുറത്തേക്ക് പോവുകയായിരുന്നു. അതുവരെ അഭിമുഖങ്ങള്‍ക്കും മോഡലിങ്ങിനും അഭിനയത്തിനും മറ്റുമായി ചെറിയ തുകയാണ് രേണു വാങ്ങിക്കൊണ്ടിരുന്നത്. എന്നാല്‍ ബിഗ് ബോസില്‍ എത്തിയതോടെ കഥ മാറി. ഇപ്പോള്‍ തുക പറഞ്ഞ് ഉറപ്പിച്ച ശേഷമാണ് പല ഉദ്ഘാടനങ്ങള്‍ക്കും പോകുന്നത്.
കാര്‍ വാങ്ങിയതിന് പിന്നാലെ വിവാഹത്തെക്കുറിച്ച് ചില സൂചനകളും രേണു ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നല്കി. രണ്ടു വര്‍ഷം കാത്തിരിക്കണമെന്നും ചിലപ്പോള്‍ നടക്കുകയോ നടക്കാതിരിക്കുകയോ ചെയ്യുമെന്നും രേണു പറഞ്ഞു. തനിക്ക് രണ്ടു വര്‍ഷത്തെ സമയം വേണം. എല്ലാ കാര്യങ്ങളും ഇപ്പോള്‍ പുറത്തിടാന്‍ പറ്റില്ല. വിവാഹം കഴിക്കുകയാണെങ്കില്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ ഉണ്ടാകുമെന്നും അല്ലെങ്കില്‍ ഇങ്ങനെ തന്നെ മുന്നോട്ടു പോകുമെന്നും രേണു കൂട്ടിച്ചേര്‍ത്തു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications