വീടിന് ചെലവായത് 1.25 കോടിക്ക് മുകളിൽ; പണം സമ്പാദിക്കുന്നത് ഇങ്ങനെ; ശ്രുതി തമ്പി പറയുന്നു
സോഷ്യൽ മീഡിയ താരമാണ് ശ്രുതി തമ്പി. അടുത്തിടെയാണ് ശ്രുതി സ്വന്തമായി വീട് വെച്ചത്. ഗൃഹപ്രവേശത്തിൻ്റെ വീഡിയോയും ഫോട്ടോസുമെല്ലാം ശ്രുതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇതിന് താഴെ കടുത്ത അധിക്ഷേപമാണ് താരത്തിന് നേരിടേണ്ടി വന്നത്. ഇപ്പോഴിതാ ഇത്തരം അധിക്ഷേപങ്ങൾക്ക് മറുപടി നൽകുകയാണ് അവർ. വീടിനെ കുറിച്ചും ചെലവായ തുകയെ കുറിച്ചും വിവാഹത്തെ കുറിച്ചുമെല്ലാം വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ശ്രുതി സംസാരിച്ചു. വായിക്കാം
'കോടികളൊന്നും ഈ വീടിന് മുടക്കിയിട്ടില്ല. 2850 സ്ക്വയർ ഫീറ്റിലാണ് വീട്. ഇൻ്റീറിയറൊക്കെ നല്ല രീതിയിൽ ചെയ്തിട്ടുണ്ട്.അങ്ങനെയാണ് ഒന്നേ കാൽ കോടി ആയത്. വീട് കണ്ടപ്പോൾ ചിലർ പറഞ്ഞു .38 ലക്ഷത്തിന് പണിയാൻ പറ്റും 55 ലക്ഷത്തിന് പണിയാൻ പറ്റും 78 ലക്ഷത്തിന് പണിയാൻ പറ്റും എന്നൊക്കെ. ഞാൻ തിരിച്ച് കമന്റ് ഇട നിങ്ങളൊന്ന് 38 ലക്ഷത്തിന് ഈ ഒരു വീട് പണിത് കാണിക്കൂവെന്ന്.

വിചാരിച്ചതിലും കൂടുതൽ ചെലവാണ് വന്നത്. ഒന്നേകാൽ കോടിക്ക് മുകളിൽ പോയേ ഉള്ളൂ. കിയാസ് സെൽട്ടോസ് ആണ് വാഹനം.20 ലക്ഷത്തോളം വരും. രണ്ട് വർഷം എടുത്താണ് വീടെടുത്തത്. ആളുകളുടെ വിചാരം റെഡി കാഷ് എടുത്തതാണ് എല്ലാം വാങ്ങിയത് എന്നാണ്. കാർ ഇഎംഐ ആണ്.ഈ പൈസ എവിടെ നിന്ന് ഞാൻ ഉണ്ടാക്കുന്നു എന്നുള്ളത് ഞാൻ ആരെയാണ് ബോധ്യപ്പെടുത്തേണ്ടത്. പബ്ലിക്കിനെ കൊണ്ടുവന്ന് കാണിക്കേണ്ട കാര്യമില്ല എനിക്ക്. അവർക്ക് കൃത്യമായി അറിയാം ഞാൻ എവിടെ നിന്നാണ് ഈ പണം സമ്പാദിക്കുന്നതെന്ന്. ഒരു ഹിഡൻ സോഴ്സിൽ നിന്നല്ല ഞാൻ പണം സമ്പാദിക്കുന്നത്. നെഗറ്റീവ് കമൻ്റ്സ് ഇടുന്നവരെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. ഞാൻ ലൈവ് സ്ട്രീമിങ് ചെയ്യുന്നുണ്ട്, ഗെയിമിങ് ചെയ്യുന്നുണ്ട്, ഫേസ്ബുക്കിൽ നിന്ന് പൈസ വരുന്നുണ്ട്, സോഷ്യൽ മീഡിയ വഴി പൈസ വരുന്നുണ്ട്. ഇതൊന്നും അറിയാത്തവരാണ് നെഗറ്റീവ് പറയുന്നത്.
ഇനി പബ്ലിക് പറയുന്ന പോലെ എന്തെങ്കിലും മോശമായ രീതിയിൽ ജീവിക്കുന്നുണ്ടോ എന്ന് എന്റെ അടുത്ത സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ അങ്ങനെ ഒരു സംശയം ഉണ്ടെങ്കിൽ അവര് വന്ന് ചോദിച്ചാലും എനിക്ക് ബാങ്ക് സ്റ്റേറ്റ്മെന്റ് ധൈര്യമായിട്ട് കാണിച്ചു കൊടുക്കാൻ പറ്റും. സോ അല്ലാതെ ഇങ്ങനെ നെഗറ്റീവ് കമന്റ്സ് ഇടുന്നവരുടെ മുമ്പിൽ ഒന്നും ഞാൻ പോയിട്ട് എനിക്ക് ഇതാണ് ജോലി എനിക്ക് ഇവിടുന്നാണ് പൈസ എന്നൊന്നും പറയേണ്ട കാര്യമൊന്നുമില്ല.
തലയും വാലും പോലുമില്ല അഡ്രസ് ഇല്ലാത്ത ചിലരാണ് കമൻറ് ചെയ്യുന്നത്. അവർക്കൊന്നും ഒരു മറുപടിയും കൊടുക്കേണ്ട കാര്യമില്ല', ശ്രുതി പറഞ്ഞു. എന്തുകൊണ്ടാണ് വിവാഹം കഴിക്കാത്തത് എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ-' എനിക്ക് വീട് വിട്ട് ഇനി പോകാൻ പറ്റില്ല, ഇനി അനാഥനായ പയ്യൻ എവിടെയെങ്കിലും ഉണ്ടോയെന്ന് നോക്കാം. അനാഥ പയ്യന്മാരില്ലേ വീട്ടുകാരൊന്നുമില്ലാത്ത അങ്ങനെയുള്ള ചെക്കനെ കിട്ടിയിട്ട് ഞാൻ ഇവിടെ കൊണ്ടു നിർത്തിയാലോ എന്ന് ആലോചിക്കാം. അതാകുമ്പോൾ വീട് വിട്ട് പോകുകയും വേണ്ട. ആൺമക്കൾ ഇല്ലായിരുന്നെങ്കിൽ എന്നൊരു ചിന്ത ഇവർക്ക് ഉണ്ടാകാൻ പാടില്ലെന്നൊരു ചിന്ത എനിക്ക് കുഞ്ഞിലെ മുതലുള്ള ഒരു വാശിയായിരുന്നു. ഒരു ആൺകുട്ടിക്ക് കുടുംബത്തിന് എന്തൊക്കെ ചെയ്തു കൊടുക്കാൻ പറ്റുമോ അതൊക്കെ ഞാനായിട്ട് ചെയ്തു കൊടുക്കണം എന്നൊരു നിർബന്ധം ഉണ്ടായിരുന്നു. അത് സാധിച്ചു എന്ന് വിചാരിക്കുന്നു', താരം പറഞ്ഞു.
-
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..!












Click it and Unblock the Notifications