സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും'
സമ്മർ ഇൻ ബത്ലഹേമം സിനിമയിലെ ഡിലീറ്റ് ചെയ്ത രംഗങ്ങൾ 28 വർഷങ്ങൾക്ക് ശേഷം പുറത്തുവിട്ട് സിനിമയുടെ നിർമ്മാതാക്കൾ. മഞ്ജു വാര്യരുടെ ആമി എന്ന കഥാപാത്രവും സുരേഷ് ഗോപി ചെയ്ത ഡെന്നീസ് എന്ന കഥാപാത്രവും ചേർന്ന് നിരഞ്ജനെ (മോഹൻലാൽ) ജയിലിൽ കാണാൻ പോകുന്നതിന് ശേഷമുള്ള രംഗങ്ങളാണ് സിനിമ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. സിനിമയിൽ ആ ജയിൽ സീനിന് ശേഷം പിന്നീട് ആമിയും ഡെന്നീസും വിവാഹിതരായിട്ടാണ് കാണിക്കുന്നത്. ഇരുവരും ചേർന്ന് കുടുംബാംഗങ്ങളെ നാട്ടിലേക്ക് യാത്ര അയക്കാൻ റെയിൽവെ സ്റ്റേഷനിൽ നിൽക്കുന്നതാണ് രംഗം.
എന്നാൽ ഇരുവരും ജയിൽ സന്ദർശനത്തിന് ശേഷം തിരിച്ചെത്തുന്നതും അവിടെ വെച്ച് ഡെന്നീസും ആമിയും വിവാഹം കഴിക്കണമെന്ന് വീട്ടുകാർ നിർബന്ധിക്കുന്നതുമായ രംഗമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ആമിയുടെ സ്വപ്നത്തിൽ വീണ്ടും നിരഞ്ജൻ വരുന്ന രംഗങ്ങളും ഡീലീറ്റഡ് സീൻസിലുണ്ട്.

ഈ സീനുകൾ അന്ന് എന്തുകൊണ്ട് ഡിലീറ്റ് ചെയ്തുവെന്നതിനെ കുറിച്ചും മുൻപ് സിനിമയുടെ സംവിധായകൻ സിബി മലയിൽ പറഞ്ഞിട്ടുണ്ട്. അദ്ദേഹം പങ്കുവെച്ച വാക്കുകൾ ഇങ്ങനെ -' രജനികാന്ത്, കമലഹാസൻ അങ്ങനെ പല പേരുകളും മോഹൻലാലിൻ്റെ സ്ഥാനത്തേക്ക് ആലോചിച്ചിരുന്നു. പക്ഷേ എല്ലാവരും പറഞ്ഞത് സ്വർണം വീട്ടിൽ വെച്ചിട്ട് എന്തിന് എന്നായിരുന്നു. പറയുന്ന പോലെ ലാൽ ഇവിടെ ഉള്ളപ്പോൾ എന്തിനാണ് വേറെ ആളെ അന്വേഷിക്കുന്നതെന്നായിരുന്നു. ലാലിലേക്ക് എത്തി എന്നുള്ളത് നമ്മൾ തിയേറ്ററിൽ എത്തുന്നതുവരെ ഒളിപ്പിച്ചു വെച്ചിരുന്നു. ആ ഒരു സർപ്രൈസ് അങ്ങനെ തന്നെ കീപ്പ് ചെയ്തിരുന്നു. ആ സർപ്രൈസ് തിയേറ്ററിൽ വലിയ രീതിയിൽ സ്വീകരിക്കപ്പെടുകയും ചെയ്തു.
അതിനകത്ത് ഉള്ള ഒരു രഹസ്യം എന്ന് പറയുന്നത് രണ്ട് സീനുകൾ നമ്മൾ ഡിലീറ്റ് ചെയ്തിരുന്നു. ഈ മഞ്ജുവിനെ താല് കെട്ടിയ ശേഷമുള്ള മഞ്ജുവിനെ കൺവിൻസ് ചെയ്യുന്ന ഒരു സീൻ ഉണ്ടായിരുന്നു. നമ്മൾ ലോജിക്കൽ ആയിട്ട് ചിന്തിക്കുമ്പോൾ ഇത്രയും അയാളെ സ്നേഹിച്ച ഒരാള് പെട്ടെന്ന് മനസ്സു മാറി വേറ വേറൊരാളെ കല്യാണം കഴിക്കുകയും അത് എങ്ങനെ അക്സെപ്റ്റ് ചെയ്യും എന്നുള്ളതായിരുന്നു. അതിനെക്കുറിച്ച് ഒരു അഞ്ച് 10 മിനിറ്റ് നീളമുള്ള ഒരു സീൻ ഉണ്ടായിരുന്നു. വീട്ടുകാർ എല്ലാവരും കൂടെ മഞ്ജുവിനെ കൺവീൻസ് ചെയ്യുന്നത്. അതിന്റെ ഇടയിൽ വീണ്ടും മോഹൻലാൽ വരുന്ന ഒരു സീൻ കൂടെ ഉണ്ടായിരുന്നു ലാലിന്റെ ഒരു പ്രസൻസ് ഉള്ള ഒരു സീൻ .ഇവർ രണ്ടും കൂടെ ഒരു ബെഞ്ചിൽ ഇരുന്നിട്ടുള്ളത്. പക്ഷെ തിയേറ്റിൽ എത്തി സിയാദ് ഫസ്റ്റ് ഡേ സിനിമ കണ്ടു കഴിഞ്ഞിട്ട് എന്നെ വിളിച്ചു. ആ രണ്ട് സീനിന്റെ ആവശ്യമില്ല ,ആൾക്കാരൊക്കെ ഡിസ്റ്റർബ്ഡ് ആകുന്നുണ്ട്. കാരണം ലാൽ മരിച്ചു എന്ന് അറിഞ്ഞു കഴിഞ്ഞാൽ പിന്നെ ആൾക്കാർ അവിടെ ഇരിക്കാൻ സാധ്യതയില്ല. അതിനിടയിൽ ഇത്രയും നീളമുള്ള രംഗങ്ങൾ നിൽക്കാൻ സാധ്യതയില്ല.
ഞാൻ പറഞ്ഞു നിങ്ങൾ നിങ്ങളുടെ തിയേറ്ററിൽ മാത്രം ഒന്ന് കട്ട് ചെയ്തു നോക്കൂവെന്ന് ഞാൻ പറഞ്ഞു. കാരണം ഈ താലി കെട്ടി ബോധം കെട്ടു കഴിഞ്ഞാൽ പിന്നെ അടുത്ത ഷോട്ടിൽ കാണുന്നത് മഞ്ജു റെയിൽവേ സ്റ്റേഷനിൽ നല്ല ചിരിച്ചു കളിച്ചു നിൽക്കുന്നതാണ് .അങ്ങനെ കട്ട് ചെയ്ത് കാണിച്ചപ്പോൾ ഒരു പ്രശ്നവുമില്ല ആൾക്കാർക്ക് എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ഓൾ കേരള അത് മാറ്റുകയുണ്ടായി'.
ആ ഡിലീറ്റഡ് രംഗങ്ങൾ ഇതാ












Click it and Unblock the Notifications