വീട് എനിക്കല്ല എഴുതി തന്നിട്ടുള്ളത്; ഞാന്‍ വിവാഹം കഴിച്ചാല്‍ എന്താണ് പ്രശ്നം; ഫിറോസിനെതിരേ രേണു സുധി
സിനിമാ-ടെലിവിഷന്‍ കലാകാരന് കൊല്ലം സുധിയുടെ മരണത്തിന് പിന്നാലെ രേണു സുധിക്കും മക്കള്‍ക്കുമായി നിര്‍മ്മിച്ചു നല്കിയ വീടാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയം. വീടുപണി പൂര്‍ത്തിയായി ഒരു വര്‍ഷമാകുന്നതിനു മുന്‍പ് തന്നെ അവിടെയും ഇവിടെയുമായി പൊളിഞ്ഞു വീഴാന്‍ തുടങ്ങിയെന്ന ആരോപണമാണ് രേണുവും പിതാവ് തങ്കച്ചനും ഉന്നയിക്കുന്നത്. ഇത് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഏറ്റുപിടിച്ചതോടെ വീട് നിര്‍മ്മിച്ച നല്കിയ കെഎച്ച്ഡിഇസി എന്ന കൂട്ടായ്മയും വെട്ടിലായി.
രേണുവിന്റെ കുടുംബത്തിനുള്ള വീട് നിര്‍മ്മാണത്തിന് നേതൃത്വം നല്കിയ കെഎച്ച്ഡിഇസി ഫിറോസിനെതിരെ വലിയ വിമര്‍ശനവും ഉയര്‍ന്നു. വീടിന്റെ നിര്‍മ്മാണത്തില്‍ ഗുണനിലവാരം പുലര്‍ത്തിയില്ലെന്ന ആക്ഷേപമാണ് ഫിറോസിനെതിരെ ഉയര്‍ന്നത്. എന്നാല്‍ ഈ ആരോപണങ്ങളെ പ്രതിരോധിച്ചു കൊണ്ട് ഫിറോസും രംഗത്ത് വന്നു. വളരെയധികം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ സഹിച്ചാണ് വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത് എന്നും വീടിനുള്ളിലെ ചെറിയ പ്രശ്നങ്ങളാണ് രേണുവും തങ്കച്ചനും പെരുപ്പിച്ചു കാണിക്കുന്നത് എന്നുമായിരുന്നു ഫിറോസിന്റെ മറുപടി. ഈ കുടുംബത്തിന് വീട് നിര്‍മ്മിച്ചു നല്‍കിയത് ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധമാണെന്ന് ഫിറോസ് ഒരു വീഡിയോയില്‍ പറഞ്ഞിരുന്നു.

ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയ ശേഷം ഒരു സെലിബ്രിറ്റി എന്ന നിലയില്‍ വലിയ തിരക്കിലാണ് രേണു സുധി. നിരവധി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് അഭിമുഖങ്ങളും രേണു നല്‍കിയിരുന്നു. പല അഭിമുഖങ്ങളിലും രേണുവിന്റെ വിവാഹത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിനൊന്നും വ്യക്തമായ മറുപടിയില്ലാതെ രേണു ഒഴിഞ്ഞു മാറുകയായിരുന്നു. നിരവധി പ്രൊപ്പോസല്‍ വരുന്നുണ്ടെന്ന് രേണു വെളിപ്പെടുത്തിയതോടെ വിവാഹത്തെ കുറിച്ചുള്ള അഭ്യൂഹങ്ങളും ഉയര്‍ന്നിരിക്കുകയാണ്. ഈ ചര്‍ച്ചകള്‍ക്കിടെ രേണുവിന്റെ ഒരു ചിത്രത്തിന് താഴെ കെഎച്ച്ഡിഇസി ഫിറോസ് കുറിച്ച കമന്റ് ആണ് വലിയ വിവാദമായിരിക്കുന്നത്.
വിവാഹം കഴിക്കാന്‍ വല്ല തീരുമാനവും എടുക്കുകയാണെങ്കില്‍ ആ വീട് തിരിച്ചു നല്‍കണം. അത് മറ്റാര്‍ക്കെങ്കിലും നല്‍കാമെന്നാണ് ഫിറോസ് കമന്റിട്ടത്. ഇതിനു പിന്നാലെ രേണുവിനു വീട് നിര്‍മിച്ച് നല്‍കിയത് വലിയ മണ്ടത്തരം ആയിപ്പോയെന്നും വിവാദങ്ങള്‍ക്കു ശേഷം തങ്ങള്‍ക്ക് ബിസിനസ് കുറഞ്ഞുവെന്നും ഫിറോസ് പ്രതികരിച്ചതും വലിയ വിവാദമായി. ഞങ്ങളെ വെറുതേ വിടണമെന്നും ഫിറോസ് അഭ്യര്‍ത്ഥിച്ചിരുന്നു.
ഇപ്പോഴിതാ ഫിറോസിനുള്ള ശക്തമായ മറുപടിയുമായി രേണു സുധി രംഗത്ത് വന്നു. തന്റെ പേരിലല്ല വീട് എഴുതിത്തന്നതെന്നും സുധി ചേട്ടന്റെ രണ്ടു മക്കളുടെ പേരിലാണ് വീട് ഉള്ളതെന്നും പിന്നെ ഞാന്‍ വിവാഹം കഴിച്ചാലും കഴിച്ചില്ലെങ്കിലും ഫിറോസിന് എന്താണ് പ്രശ്നം എന്നുമാണ് രേണു ചോദിക്കുന്നത്. ഞാന്‍ വിവാഹം കഴിക്കും, കഴിക്കാതിരിക്കും. അതില്‍ മറ്റുള്ളവര്‍ ഇടപെടേണ്ട കാര്യമില്ലെന്നും ഫിറോസിനുള്ള മറുപടിയായി രേണു പറയുന്നു. സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു രേണുവിന്റെ പ്രതികരണം. കൊല്ലം സുധിയുടെ മക്കള്‍ക്ക് അര്‍ഹതപ്പെട്ടതാണെന്നു പറഞ്ഞാണ് വീട് നല്‍കിയത്. ഞാന്‍ വിവാഹം കഴിക്കും, കഴിക്കാതിരിക്കും. അതില്‍ മറ്റുള്ളവര്‍ ഇടപെടണ്ടായെന്നും രേണു വിഡിയോയില്‍ പറയുന്നു.
ഈ വിഷയത്തില്‍ രേണുവിനെതിരേയും ഫിറോസിനെതിരേയും വലിയ വിമര്‍ശനമാണ് ഉയരുന്നത്. രേണു വന്ന വഴി മറക്കരുതെന്നും അര്‍ഹതയില്ലാത്തവര്‍ക്കാണ് വീടു നിര്‍മിച്ച് നല്‍കിയതെന്നും ഫിറോസിനെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു. എന്നാല്‍ സഹായം ചെയ്തു എന്ന് കരുതി ആ വ്യക്തി ജീവിതകാലം മുഴുവന്‍ അടിമയായി കഴിയേണ്ട കാര്യമില്ലെന്നും ഫിറോസിന്റെ പ്രതികരണങ്ങള്‍ അതിരുകടന്നു പോയി എന്ന് പ്രതികരിക്കുന്നവരും ഉണ്ട്.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications