'ഈ ഒരു പീഡനം നടത്തിയത് ദിലീപിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിൽ', ദിലീപിനൊപ്പം തന്നെ നിൽക്കുമെന്ന് അഖിൽ മാരാർ
നടിയെ ആക്രമിച്ച കേസിൽ തുടക്കം മുതൽ ദിലീപിനെ പിന്തുണച്ച് നിൽക്കുന്നവരിൽ മുന്നിലാണ് ബിഗ് ബോസ് താരം അഖിൽ മാരാർ. കേസിൽ ദിലീപിനെ വെറുതെ വിട്ടതിന് പിന്നാലെ അഖിൽ സന്തോഷം പങ്കുവെച്ച് രംഗത്ത് വന്നിരുന്നു. ദിലീപിനെ വീട്ടിൽ ചെന്ന് കാണുകയും കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെ അഖിൽ മാരാർക്ക് എതിരെ രൂക്ഷ വിമർശനം ആണ് ഉയർന്നത്. എല്ലാവർക്കും ദിലീപിനെ ശിക്ഷിക്കുകയാണ് വേണ്ടതെന്നും 6 പ്രതികളെ ശിക്ഷിച്ചതിൽ അവൾക്കൊപ്പം നിൽക്കുന്നവർക്ക് സന്തോഷമില്ലെന്നുമാണ് അഖിൽ മാരാരുടെ വാദം. വിമർശനങ്ങൾക്കിടെ വീണ്ടും ദിലീപിനെ പിന്തുണച്ച് അഖിൽ രംഗത്ത് വന്നിരിക്കുകയാണ്. ദിലീപിന്റെ കൂടെ തന്നെ നിൽക്കുമെന്ന് അഖിൽ മാരാർ പറയുന്നു.
അഖിൽ മാരാരുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: '' ആവർത്തിച്ചു പറയുന്നു ആണോ പെണ്ണോ ജാതിയോ മതമോ അല്ല ആരുടേയും ഭാഗത്താണോ സത്യം എന്ന എന്റെ ബോധ്യം അവർക്കൊപ്പം നിൽക്കും... ദിവസം കിട്ടുന്ന ശമ്പളം 230 രൂപയിൽ നിന്ന് കൂട്ടി തരണം എന്ന് പറഞ്ഞു കേരളത്തിലെ ആയിരകണക്കിന് അമ്മമാർ പൊരി വെയിലത്ത് മാസങ്ങളോളം സമരം ചെയ്തു. ഒരു ഫെമിനിച്ചികൾക്കും ഉറക്കം നഷ്ട്ടപെട്ടില്ല.. അതിലൊരമ്മ മുടി വടിച്ചു കളയുന്ന ദൃശ്യം കണ്ടപ്പോൾ എനിക്കുണ്ടായ വേദന ഞാൻ അവർക്ക് വേണ്ടി സംസാരിച്ചു.. എനിക്ക് കഴിയുന്ന സാമ്പത്തിക സഹായവും ചെയ്തു..

ബിഗ് ബോസിലെ ഒഡിഷനുമായി ബന്ധപ്പെട്ടു പെൺകുട്ടികൾക്ക് ഉണ്ടായ ബുദ്ധിമുട്ട് എന്നെ അറിയിച്ചപ്പോൾ ഏഷ്യാനെറ്റ് എന്ന ചാനലിന്റെ വലുപ്പമോ എനിക്ക് ഉണ്ടാകുന്ന നഷ്ടങ്ങളോ ചിന്തിക്കാതെ ആ അനീതി ഉറക്കെ വിളിച്ചു പറഞ്ഞു.. അന്ന് ഈ ഫെമിനിച്ചികൾ എനിക്കെതിരെ ആക്ഷേപം നടത്തി. ചാനലിലെ ചിലരെ സുഖിപ്പിച്ചു കിട്ടുന്ന നേട്ടങ്ങൾക്കായി നിന്നവർ ആണ്...
വലിയ ആരാധകരെ സാമൂഹിക മാധ്യമങ്ങളിൽ ഉണ്ടാക്കിയ അതിലുപരി സാമ്പത്തികമായും അധികാര പരമായും സ്വാധീനം ഉള്ള ബോബി ചെമ്മണ്ണൂർ ഹണി റോസിനെ അതിക്ഷേപിച്ചപ്പോൾ ഞാൻ എന്റെ നേട്ടങ്ങൾ നോക്കാതെ ബോബി ചെമ്മണ്ണൂർ പറഞ്ഞത് ശെരിയല്ല എന്ന നിലപാട് സ്വീകരിച്ച ആളാണ്.. യുവാക്കൾക്കിടയിൽ തരംഗം ആയ വേടന്റെ പീഡന കേസിലും ഞാൻ അതി ജീവിതമാർക്കൊപ്പം ആയിരുന്നു... പുരോഗമന ഫെമിനിചികൾ ഈ പെൺകുട്ടികളെ തിരിഞ്ഞു പോലും നോക്കിയിട്ടില്ല..
ഏറ്റവും കരുത്തനായ യുവ നേതാവും MLA യും ആയ രാഹുലിനെതിരെ പരാതി വന്നപ്പോൾ കോൺഗ്രസ് അയാളെ സസ്പെൻഡ് ചെയ്യും മുൻപ് തന്നെ രാഹുലിനെതിരെ പറഞ്ഞത് എന്റെ ഉറച്ച ബോധ്യം ആയിരുന്നു.. പീഡനത്തിന് വിധേയ ആയ പെൺകുട്ടിക്ക് ഒപ്പം തന്നെയാണ് അന്നും ഇന്നും. അത് കൊണ്ട് തന്നെ പീഡനം നടത്തിയ പ്രതികൾ ശിക്ഷിക്കപ്പെട്ടപ്പോൾ ആ വിധിയിൽ ഞാൻ സന്തോഷിക്കുന്നു..
എന്നാൽ ഈ ഒരു പീഡനം നടത്തിയത് ദിലീപിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിൽ ആയത് കൊണ്ട് ആ ലക്ഷ്യം സാധിക്കാതെ വന്നപ്പോൾ അതിന്റെ നിരാശ പലരും പങ്ക് വെയ്ക്കുന്നു...
തെളിവിന്റെ ഒരംശം പോലും ഇല്ല എന്ന് കണ്ട് കോടതി ഒരാളെ വെറുതെ വിട്ടിട്ടും മാധ്യമ വിചാരണ നടത്തി ഒരാളെ ആക്രമിച്ചു ഇല്ലാതാക്കാൻ നോക്കിയാൽ കൂടെ നിക്കും...''












Click it and Unblock the Notifications