മക്കളുടെ കാര്യത്തില്‍ വിഷമമുണ്ട്; രേണുവിന്റെ സ്നേഹം ഫേക്ക് ആണ്; ബിഷപ്പ് നേരത്തെ ചെയ്യേണ്ടതായിരുന്നു
സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ നിറഞ്ഞു നില്‍ക്കുന്നത് രേണു സുധിയുമായി ബന്ധപ്പെട്ട വിവാദങ്ങളാണ്. അടുത്തകാലത്തായി നിരവധി വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയ താരമായ രേണു സുധി ഏറ്റുവാങ്ങുന്നത്. ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയ ശേഷമാണ് രേണുവിന് നേരെയുള്ള സൈബര്‍ ആക്രമണം ശക്തമായത്. പലപ്പോഴും രേണുവിന്റെ അതിരുവിട്ട പരാമര്‍ശങ്ങളാണ് വലിയ ചര്‍ച്ചയാകുന്നത്.
കൊല്ലം സുധിയുടെ മരണശേഷം നിരവധി പേരാണ് രേണുവിന്റെ കുടുംബത്തെ സഹായിച്ചത്. അതില്‍ ഏറ്റവും മുന്നില്‍ നിന്നത് ബിഷപ്പ് നോബിള്‍ ഫിലിപ്പും വീട് നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഫിറോസും ആണ്. ബിഷപ്പാണ് രേണുവിനും മക്കള്‍ക്കും വീടുവയ്ക്കാനുള്ള ഭൂമി സൗജന്യമായി വിട്ടു നല്‍കിയത്. ഫിറോസ് നേതൃത്വം നല്കുന്ന കെഎച്ച്ഡിഇസി എന്ന കൂട്ടായ്മയാണ് രേണുവിനും മക്കള്‍ക്കും വീട് നിര്‍മ്മിച്ചു നല്‍കിയത്. ഭാവിയില്‍ മക്കള്‍ക്ക് വീടും സ്ഥലവും കിട്ടുന്ന രീതിയിലാണ് പതിച്ചു നല്‍കിയിരിക്കുന്നത്. എന്നാല്‍ പിന്നീട് ബിഗ്ബോസില്‍ നിന്നിറങ്ങിയ ശേഷം സഹായിച്ചവരെ എല്ലാം തള്ളിപ്പറയുന്ന നിലപാടാണ് രേണു സ്വീകരിച്ചത്.

ബിഷപ്പിനെ വിഷപ്പാമ്പ് എന്ന് വിളിച്ച് രേണു സംസാരിച്ചതോടെ സമൂഹ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനം രേണുവിനെതിരെ ഉയര്‍ന്നു. അര്‍ഹതയില്ലാത്തവര്‍ക്കാണ് വീടും സ്ഥലവും ലഭിച്ചതെന്നു വരെയുള്ള കുറ്റപ്പെടുത്തലുകള്‍ ഉണ്ടായി. വിമര്‍ശനങ്ങള്‍ തുടരുമ്പോഴും രേണു തന്റെ നിലപാടുകളില്‍ നിന്ന് പിന്നോട്ട് പോയില്ല. അധിക്ഷേപങ്ങള്‍ തുടര്‍ച്ചയായതോടെ ബിഷപ്പ് നിയമനടപടികള്‍ക്ക് ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. രേണു സുധിക്കും മക്കള്‍ക്കും നല്കിയ ഇഷ്ടദാനം ബിഷപ്പ് പിന്‍വലിച്ചതായും പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്.
ബിഷപ്പും ഫിറോസും കൂടാതെ നേരത്തെ രേണുവിനെ സഹായിച്ച പലരും പിന്നീട് രേണുവിനെതിരെ രംഗത്തുവന്നിരുന്നു. അതില്‍ ഒരാളാണ് നിമിഷ ബിജോ. കൊല്ലം സുധി ജീവിച്ചിരിക്കുമ്പോള്‍ തന്നെ രേണുവിന്റെ കുടുംബവുമായി നിമിഷ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. എന്നാല്‍ പിന്നീട് അകന്നു. ഇപ്പോള്‍ രേണുവിനെ രൂക്ഷമായി വിമര്‍ശിച്ച് നിമിഷ രംഗത്ത് വന്നിരിക്കുകയാണ്.
രേണു ഇത് ചോദിച്ചു മേടിച്ചതാണ്. അതിന്റെ ആവശ്യമുണ്ടായിരുന്നില്ല. മക്കളുടെ കാര്യം ഓര്‍ക്കുമ്പോള്‍ വിഷമമുണ്ട്. രേണുവിന്റെ ചുറ്റുമുള്ളവരെങ്കിലും നല്ലത് പറഞ്ഞു കൊടുക്കണം. ബിഷപ്പിനെ പോലെ ഒരു വലിയ മനുഷ്യനെയാണ് വിഷപ്പാമ്പ് എന്ന് വിളിച്ചത്. ബിഷപ്പ് ചെയ്ത കാര്യത്തോട് 100% യോജിപ്പുണ്ട്. നേരത്തെ എടുക്കേണ്ട തീരുമാനമായിരുന്നു. ദാനം കിട്ടിയതാണെന്ന് പറഞ്ഞ് കാല്ച്ചുവട്ടില് ഒന്നും കിടക്കേണ്ട. എന്നുപറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ ബിഷപ്പിനെ വിഷപ്പാമ്പ് എന്ന് വിളിക്കുമ്പോള്‍ ആളുകള്‍ നോക്കിയിരിക്കില്ല. രേണുവിന്റെ വീട്ടില്‍ നിന്ന് നോക്കിയാല്‍ ബിഷപ്പിന്റെ വീട് കാണാം. എന്തുണ്ടെങ്കിലും നേരിട്ട് പോയി പറയാം. അല്ലാതെ സോഷ്യല്‍ മീഡിയയില്‍ നാണം കെടുത്തുകയല്ല വേണ്ടത്.
കിച്ചു ചെറിയ കുട്ടിയാണെങ്കിലും വളരെ പക്വതയോടെയാണ് സംസാരിക്കുന്നത്. രേണുവിന്റെ പല കാര്യങ്ങളും അഭിനയം പോലെയാണ് നമുക്ക് തോന്നുന്നത്. കിച്ചുവിനോടും റിതപ്പനോടും ജനങ്ങളോടുമുള്ള രേണുവിന്റെ സ്നേഹം ജനുവിന് അല്ല. എല്ലാം ഫേക്ക് ആണ്. എനിക്ക് നേരിട്ട് അറിയാവുന്ന കാര്യമാണ്. നമ്മള് പറയുമ്പോള്‍ രേണു മനസ്സിലാക്കണം അത് നല്ലതിന് വേണ്ടിയാണെന്നുള്ളത്. പക്ഷേ പുള്ളിക്കാരി അത് മനസിലാക്കുന്നില്ല. രേണുവിന് രേണുവിന്റേതായ ഇഷ്ടങ്ങളാണ്. ഇങ്ങനെ അടിച്ചുപൊളിച്ചു നടക്കണം.
അതേസമയം, നിമിഷ ബിജോ പിന്നില്‍ നിന്ന് കുത്തി എന്നാണ് രേണു ആരോപിക്കുന്നത്. രേണുവിന്റെ വാക്കുകള്‍: നിമിഷ സുധിച്ചേട്ടന്റെ കൂടെ സ്കിറ്റുകള്‍ ചെയ്തിട്ടുണ്ട്. സുധിച്ചേട്ടനെ നിമിഷ സഹായിച്ചിട്ടുണ്ട്. ഇവരെ ആരെയും എനിക്ക് പേടിയില്ല. സ്നേഹിച്ചവരെ തിരിഞ്ഞുനിന്ന് കുത്തുന്ന സ്വഭാവം എനിക്കില്ല. ഒരു തവണ എനിക്കെതിരെ സംസാരിച്ചപ്പോള്‍ നിമിഷയെ വിളിച്ചു ചോദിച്ചിരുന്നു. പിന്നെ മിണ്ടിയിട്ടില്ല.
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ'












Click it and Unblock the Notifications