'ബിഗ് ബോസ് സീസണുകളിലെ ഏറ്റവും മാന്യൻ, ഡിപ്രഷനെ അതിജീവിച്ചു, ആരെയും ചെളി വാരി എറിഞ്ഞില്ല'
ബിഗ് ബോസ് മലയാളം സീസൺ 7 അവസാനിച്ചതോടെ അനുമോൾ വിജയി ആകാൻ അർഹയാണോ അല്ലയോ എന്നുളള ചൂടുപിടിച്ച ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. മറ്റ് മത്സരാർത്ഥികളുടെ ആരാധകർ അനുമോൾ പിആർ ഉളളത് കൊണ്ട് മാത്രമാണ് കപ്പെടുത്തത് എന്ന് ആരോപിക്കുന്നു. ഷോയിൽ സദാചാരവും വ്യക്തിഹത്യയും അടക്കം നടത്തിയ ആൾ വിജയി ആകരുതായിരുന്നുവെന്ന് പറയുന്നവർ നിരവധിയുണ്ട്.
അനുമോൾ മാത്രമല്ല സീസൺ 6ലെ വിജയി ആയിരുന്ന ജിന്റോയും കപ്പിന് അർഹൻ അല്ലെന്ന് പറയുന്നവരുണ്ട്. അതിനിടെ സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് വൈറലാവുകയാണ്. ബിഗ് ബോസിലെ ഏറ്റവും മാന്യനായ മത്സരാർത്ഥിയും വിജയിയും ആരെന്ന് പറയുന്നതാണ് ഈ കുറിപ്പ്:
''ബിഗ് ബോസ് സീസൺ 7 കോലാഹലങ്ങൾക്കുശേഷം, ഇതുവരെ നടന്ന സീസണുകളിൽ വച്ച് മാന്യനായ ഒരു കണ്ടസ്റ്റന്റിനെ കുറിച്ച് ഇവിടെ പറയണമെന്ന് തോന്നി.. മണിക്കുട്ടൻ. സീസൺ ത്രീ വിന്നർ. സാമ്പത്തിക ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുന്ന മനുഷ്യത്വവും വളരെയേറെ കഴിവുകളും ഉള്ള കുടുംബസ്നേഹിയായ ഒരു വ്യക്തി.. അതിലേറെ കുടുംബത്തിൽ പിറന്ന വ്യക്തി... സാമ്പത്തികമായ ആവശ്യത്തിന് വേണ്ടി ഇങ്ങനെ ഒരു പ്രോഗ്രാമിലേക്ക് കടന്നുവരേണ്ടിവന്നു.

തുടക്ക ഒന്ന് രണ്ടാഴ്ചകളിൽ വളരെ ബുദ്ധിയോടെ , എടുത്തുചാട്ടങ്ങൾ ഒന്നുമില്ലാതെ, ഗെയിം എന്താണെന്ന് അവിടെ നിന്നു തന്നെ നിശബ്ദം പഠിച്ചു.. കുതിച്ചു ചാടാൻ ഉള്ള പുലിയുടെ പതുങ്ങലായിരുന്നു അത്... എന്നാൽ രണ്ടാഴ്ചയ്ക്കുശേഷം അയാൾ ചുവടുകൾ ഓരോന്നായി വച്ചു തുടങ്ങി.. ഗെയിമുകൾ, ടാസ്ക്കുകൾ , അവന്റെ കഴിവുകളെല്ലാം മനോഹരമായി അവതരിപ്പിച്ചു.. പ്രേക്ഷകരുടെ പ്രിയപ്പെട്ട "MK 'ആയി മാറി .ആരെയും ഹർട്ട് ചെയ്യുന്ന രീതിയിലോ, വ്യക്തിഹത്യകളോ മോശമായ വാക്കുകളോ ഒന്നും ഉപയോഗിച്ചില്ല... മറ്റേതൊരു സീസണേക്കാളും കണ്ടസ്റ്റൻസിന് ഒരുപാട് സ്ട്രസ്സ് അനുഭവിക്കേണ്ടിവന്ന ഒരു സീസണായിരുന്നു സീസൺ ത്രീ.
അതിനിടയിൽ സൂര്യയുടെ വൃത്തികെട്ട ലൗസ്ട്രറ്റജിയും മറ്റും മണിക്കുട്ടനെ വളരെയധികം ഡിപ്രഷനിലേക്ക് എത്തിച്ചു.. ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തിറങ്ങിയാലും പുറത്ത് തനിക്ക് ഒരു ജീവിതം ഉണ്ടെന്ന് ഉള്ളിൽ പൂർണ ബോധ്യം ഉള്ള ഒരാളായിരുന്നതിനാൽ, പണത്തേക്കാൾ വലുത് തന്റെ മാനവും ,അഭിമാനവും, ജീവിതവും, അന്തസ്സും ആണെന്നുള്ള ബോധ്യം,, ബിഗ് ബോസ് ഷോ ക്വിറ്റ് ചെയ്തു പുറത്തു പോകാനുള്ള തീരുമാനത്തിലേക്ക് മണിക്കുട്ടനെ എത്തിച്ചു.
മാനസിക സംഘർഷം താങ്ങാൻ ആവാതെ മണിക്കുട്ടൻ ഹൗസിൽ നിന്നും പുറത്തിറങ്ങിയെങ്കിലും, ആ സീസണിൽ വിജയിക്കാൻ യോഗ്യതയുള്ള ഒരേ ഒരാളായതുകൊണ്ട് തന്നെ അവൻ വീണ്ടും അകത്തു വന്നു.. മറ്റാരെക്കാളും മാന്യമായി ഗെയിം കളിച്ചു പ്രേക്ഷകപ്രീതിയുടെ വിജയകിരീടം ഏറ്റുവാങ്ങുകയും ചെയ്തു...
പുറത്തുവന്ന്, അനാവശ്യമായി ഒരു സോഷ്യൽ മീഡിയയ്ക്കും കണ്ടന്റ് ഉണ്ടാക്കാൻ മുഖം കൊടുത്തില്ല. സോഷ്യൽ മീഡിയയ്ക്ക് മുമ്പിൽ ഇരുന്ന് ആരെയും കുറ്റപ്പെടുത്തിയില്ല,, ലൈവിൽ വന്ന് ചെളി വാരി എറിഞ്ഞില്ല.. പിന്നീടുള്ള സീസണുകളിലെ ഒരു കണ്ടസ്റ്റന്റിനെയും വിമർശിക്കാനോ വിധിക്കാനോ നിന്നില്ല... വിജയിയായതും അല്ലാത്തതുമായ പല മുൻ കണ്ടെസ്റ്റൻറുകളായ അൽപ്പൻമാരും, അഹങ്കാരികളും പിന്നീടുള്ള സീസണുകളിൽ ഗസ്റ്റായും മറ്റും റീ എൻട്രി ചെയ്തെങ്കിലും അവരെല്ലാം അവരുടെ തനിസ്വഭാവം അഹങ്കാരം എല്ലാം കാണിച്ചു പുറത്തുവന്നു. അവരെയെല്ലാം പ്രേക്ഷകർ പഞ്ഞിക്കിടുകയും ചെയ്തു...
എന്നാൽ ഇവരിൽ നിന്നെല്ലാം തീർത്തും വ്യത്യസ്തനായ മണിക്കുട്ടൻ എന്ന നല്ല വ്യക്തിത്വത്തിന്... താൻ വന്നു, ഗെയിം കളിച്ചു, തന്റെ കഴിവ് കൊണ്ട് പ്രേക്ഷകരെ എന്റർടൈൻമെന്റ് ചെയ്യിക്കുകയും, വിജയ കിരീടം ഏറ്റുവാങ്ങി തൻറെ കാര്യം നോക്കി എവിടെയോ ഇപ്പോൾ സ്വസ്ഥമായി ജീവിക്കുന്നു... അതാണ് തറവാടിത്തം അന്തസന്നൊക്കെ പറയുന്നത്.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന












Click it and Unblock the Notifications