Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉല്ലാസ് പന്തളം തിരിച്ചെത്തുന്നു; ഉടന്‍ എന്ന് താരം, പീക്ക് ടൈമില്‍ മുടക്കിയ മുന്തിരിപ്പന്തല്‍ ആശ്രയം

മലയാളി പ്രേക്ഷകരെ കുലുക്കി ചിരിപ്പിച്ച മിമിക്രി താരം ഉല്ലാസ് പന്തളം പക്ഷാഘാതം വന്ന് തളര്‍ന്നു എന്ന വാര്‍ത്ത മാസങ്ങള്‍ക്ക് മുമ്പാണ് കേരളം അറിഞ്ഞത്. അവതാരക ലക്ഷ്മി നക്ഷത്രയാണ് ഈ വിവരം അറിഞ്ഞതും ഒരു പരിപാടിയില്‍ ഉല്ലാസിനെ എത്തിച്ചതും. പിന്നീട് പല ഭാഗങ്ങളില്‍ നിന്ന് അന്വേഷണവും സഹായവും ഉല്ലാസിനെ തേടിയെത്തി. ആരോഗ്യാവസ്ഥ വീണ്ടെടുക്കുന്ന ഉല്ലാസ് തിരിച്ചുവരവിന് ഒരുങ്ങുകയാണ്.

സ്‌റ്റേജ്, ടെലിവിഷന്‍ ഷോകളുടെ സുവര്‍ണ കാലത്ത് പന്തളത്ത് ഒരു ഹോട്ടല്‍ തുടങ്ങിയിരുന്നു ഉല്ലാസ്. മുന്തിരിപ്പന്തല്‍ എന്ന ഈ ഹോട്ടലാണ് ഉല്ലാസിന് ഇന്ന് ആശ്രയം. സ്റ്റേജ് ഷോ അവതരിപ്പിക്കുമ്പോള്‍ നേരിട്ട അതേ ടെന്‍ഷന്‍ ആണ് ഇപ്പോള്‍ ഹോട്ടല്‍ മാനേജ് ചെയ്യുമ്പോഴുമുള്ളത് എന്ന് ഉല്ലാസ് പറയുന്നു.

ullas pandalam coming back to entertianment

എട്ടു മാസം മുമ്പാണ് പക്ഷാഘാതം ബാധിച്ച് ഒരു ഭാഗം തളര്‍ന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്. ലക്ഷ്മി നക്ഷത്രയ്‌ക്കൊപ്പം ഒരു പരിപാടിയില്‍ ഉല്ലാസ് അതിഥിയായി എത്തിയപ്പോഴായിരുന്നു ഇത്. സ്റ്റിക് ഉപയോഗിച്ച് നടക്കാന്‍ പ്രയാസപ്പെടുന്ന ഉല്ലാസിനെ ആദ്യമായി ഈ അവസ്ഥയില്‍ കണ്ടവരെല്ലാം അമ്പരന്നു. തനിക്ക് സംഭവിച്ചത് എന്ത് എന്ന് ഉല്ലാസ് വിശദീകരിക്കുകയും ചെയ്തു.

പതിയെ ആരോഗ്യം വീണ്ടെടുക്കുകയാണ് ഉല്ലാസ്. അടുത്ത സീസണില്‍ സ്‌റ്റേജില്‍ കയറാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ചേര്‍ത്തു പിടിച്ച എല്ലാവരോടും ഉല്ലാസിന് നന്ദിയുണ്ട്. പ്രേമപനി എന്ന ഷോര്‍ട്ട് ഫിലിമിലൂടെ അഭിനയത്തിലേത്ത് തിരിച്ചുവരാന്‍ തയ്യാറെടുക്കുകയാണ് അദ്ദേഹം. തിരക്കുള്ള കാലത്ത് കിട്ടിയ വരുമാനം കൊണ്ടാണ് മുന്തിരിപ്പന്തല്‍ തുടങ്ങിയത്. ഇന്ന് ഉല്ലാസിന് വലിയ ആശ്വാസമായി ഈ ഹോട്ടല്‍.

ഉടന്‍ തിരിച്ചുവരും എന്ന് ഉല്ലാസ് പന്തളം

സ്റ്റേജുകളില്‍ നിന്ന് സ്റ്റേജുകളിലേക്ക് ഷോകള്‍ക്കായി ഓടിയ കാലമുണ്ടായിരുന്നു ഉല്ലാസിന്. ഏതെങ്കിലും വേളയില്‍ ഉപകാരപ്പെടും എന്നു കരുതി അന്ന് തുടങ്ങിയതാണ് മുന്തിരിപ്പന്തല്‍ ഹോട്ടല്‍. പിന്നീട് സാങ്കേതിക വിദ്യയുടെ മാറ്റം സ്റ്റേജ് ഷോകള്‍ കുറച്ചു. ടെലിവിഷന്‍ പരിപാടികള്‍ ഉല്ലാസിനെ മലയാളികള്‍ക്ക് സുപരിചനാക്കി. അതിനിടെയാണ് പക്ഷാഘാതമുണ്ടായത്.

പന്തളം നഗരസഭയ്ക്ക് തൊട്ടടുത്താണ് മുന്തിരിപ്പന്തല്‍ ഹോട്ടല്‍. ഉച്ചയ്ക്കും രാത്രിയിലും ഇവിടെ നല്ല ഭക്ഷണം കിട്ടും. സര്‍ക്കാര്‍ ജീവനക്കാരും ഡ്രൈവര്‍മാരുമെല്ലാം ഇവിടെ എത്തുന്നുണ്ട്. ഉല്ലാസിന്റെ ഹാസ്യവും ആഹാരവും നല്ലതാണ് എന്ന് ഭക്ഷണം കഴിക്കാനെത്തുന്നവര്‍ പറയുന്നു. കൂടെയുണ്ടാകുമെന്ന കരുതിയ പലരും കൈയ്യൊഴിഞ്ഞ വേളയില്‍ താങ്ങായത് മുന്തിരിപ്പന്തലാണ്.

അറിയാത്ത ഫീല്‍ഡിലാണ് ഇപ്പോള്‍ ജോലി ചെയ്യുന്നത്. അടുക്കള കൈകാര്യം ചെയ്യലാണ് ടെന്‍ഷനുള്ള കാര്യം എന്ന് ഉല്ലാസ് പറയുന്നു. എല്ലാ പ്രതിസന്ധികളും അതിജീവിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഉല്ലാസ്. ഇനി എപ്പോള്‍ എന്ന ചോദ്യത്തിന് ഉടന്‍ തിരിച്ചുവരും എന്നാണ് ഉല്ലാസ് നല്‍കിയ മറുപടി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+