വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ?
വിജയ്ക്ക് എതിരെ വിവാഹേതര ബന്ധം ആരോപിച്ച് ഭാര്യ സംഗീത വിവാഹമോചനത്തിന് കേസ് കൊടുത്ത വാർത്ത പുറത്ത് വന്നതോടെ തമിഴ്നാട്ടിലും പുറത്തും ചൂടുളള ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ് വിജയ്-തൃഷ പ്രണയം. സംഗീത പേര് പറയാതെയാണ് ആരോപണങ്ങൾ ഉന്നയിച്ചതെങ്കിലും വിജയും തൃഷയും ഒരുമിച്ച് ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്തത് അഭ്യൂഹങ്ങളെല്ലാം ശരിയാണെന്ന് പരസ്യമായി സമ്മതിക്കുന്നത് പോലെയായിരുന്നു.
ഇപ്പോഴിതാ വിജയും തൃഷയും രഹസ്യമായി വിവാഹിതരായി എന്നുളള പ്രചാരണവും സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. ഇരുവരുടേയും വിവാഹത്തിന്റെ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. ഇരുവരും വിവാഹ വേഷത്തിൽ മാലയണിഞ്ഞു നിൽക്കുന്നതായിരുന്നു ഈ ചിത്രം.
ഇത് തമിഴ് സിനിമാ ലോകത്തെ ഒന്നാകെ ഞെട്ടിച്ചു. നെറ്റിയിൽ വിഭൂതി ചാർത്തി പട്ടും മുണ്ടും ധരിച്ച് വിജയും, ചുവന്ന പട്ടുസാരിയും ആഭരണങ്ങളുമണിഞ്ഞ് തൃഷയും ചിത്രത്തിലുണ്ടായിരുന്നു. ഇരുവരും പരസ്പരം മാലയിട്ടിരിക്കുന്നത് കണ്ടവർക്കിടയിൽ ഒരു രഹസ്യവിവാഹം നടന്നുവെന്ന ധാരണ ശക്തമായിരുന്നു. എന്നാൽ എഐ സഹായത്തോടെ നിർമ്മിച്ച ചിത്രമാണ് സത്യമെന്ന തരത്തിൽ പ്രചരിപ്പിക്കപ്പെട്ടത്.

ചിത്രത്തോടൊപ്പം നൽകിയ അടിക്കുറിപ്പിൽ ഇങ്ങനെ എഴുതിയിരുന്നു: "ബ്രേക്കിംഗ് | വിജയ് 'തലപതി'യും തൃഷ കൃഷ്ണനും മാർച്ച് 9-ന് ചെന്നൈയിൽ വെച്ച് ഒരു സ്വകാര്യ ചടങ്ങിൽ വിവാഹിതരായി. അവരുടെ വിവാഹച്ചടങ്ങിൽ നിന്നുള്ള ഈ ചിത്രം ഇന്റർനെറ്റിലും പ്രധാന സാമൂഹിക മാധ്യമങ്ങളിലും തരംഗമായി." രജനികാന്ത്, കമൽ ഹാസൻ, അജിത് കുമാർ, സൂര്യ, ശ്രുതി ഹാസൻ, പൂജ ഹെഗ്‌ഡേ, ധനുഷ് എന്നിവരുൾപ്പെടെ പ്രമുഖ താരങ്ങൾ അതിഥികളായി പങ്കെടുത്തു''. devaimation എന്ന ഇൻസ്റ്റഗ്രാം അക്കൌണ്ടിൽ നിന്നാണ് ചിത്രം പ്രചരിച്ചത്. നിരവധി പേർ ഇത് യഥാർത്ഥത്തിലുളളതാണെന്ന് തെറ്റിദ്ധരിച്ച് ഷെയർ ചെയ്യുകയും കമന്റ് ചെയ്യുകയും ചെയ്യുന്നുണ്ട്.
സോഷ്യൽ മീഡിയയിൽ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് വ്യാജ ചിത്രങ്ങൾ നിർമ്മിക്കുന്നത് വർദ്ധിച്ചുവരികയാണ്. പ്രചരിച്ച ചിത്രത്തോടൊപ്പം നൽകിയിരുന്ന അടിക്കുറിപ്പിൽ "ഈ ചിത്രം വിനോദത്തിന് വേണ്ടി ഒരു ആരാധകൻ, എഐ ഉപയോഗിച്ച് നിർമിച്ചതാണ്. വിവരങ്ങളുടെ തെറ്റായ പ്രചാരണത്തിനോ വ്യക്തികളോടുള്ള അനാദരവിനോ ഉദ്ദേശിച്ചിട്ടില്ല" എന്ന് വ്യക്തമാക്കുന്നുണ്ട്.
അതേസമയം വിജയ് -സംഗീത വിവാഹമോചനത്തിന് ശേഷം തൃഷയുമായുളള വിവാഹം ഉണ്ടായേക്കും എന്ന് സൂചനയുണ്ട്. തങ്ങളുടെ ബന്ധം സംബന്ധിച്ച് ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഗീതയ്ക്ക് വൻ തുക വിജയ് ജീവനാംശമായി നൽകിയേക്കും എന്നും റിപ്പോർട്ടുകളുണ്ട്.












Click it and Unblock the Notifications