ദിലീപും കാവ്യയും പോയ വഴിയേ പോകുമോ വിജയും തൃഷയും? മഞ്ജുവിനെ പോലെ സംഗീതയും, സോഷ്യൽ മീഡിയയിൽ ചർച്ച
മലയാള സിനിമാ രംഗത്തേയും പ്രേക്ഷകരേയും അപ്പാടെ അമ്പരപ്പിച്ച് കൊണ്ടായിരുന്നു 2016ല്‍ അപ്രതീക്ഷിതമായി ദിലീപ്-കാവ്യ മാധവന് വിവാഹം നടന്നത്. രണ്ട് പേരും മുന്‍ വിവാഹ ബന്ധങ്ങള്‍ വേര്‍പെടുത്തിയ ശേഷമായിരുന്നു ഒരുമിച്ചത്. ദിലീപും മഞ്ജു വാര്യരും തമ്മില്‍ വിവാഹ മോചനത്തിലേക്ക് എത്തിയതിന് പിന്നാലെ തന്നെ കാവ്യാ മാധവന്റെ പേര് പലവട്ടം ഗോസിപ്പ് കോളങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
കാവ്യയുമായി ദീലിപിനുളള അടുപ്പമാണ് വിവാഹ മോചനത്തിലേക്ക് എത്തിയത് എന്നുളള ആരോപണം നടന് പലതവണ തള്ളിക്കളയുകയും ചെയ്തിരുന്നു. മഞ്ജു വാര്യരും പരസ്യമായി അത്തരമൊരു ആരോപണം ഉന്നയിച്ചിരുന്നില്ല. എന്നാല്‍ ഗോസിപ്പുകള്‍ ശരിവെക്കുന്ന തരത്തിലായിരുന്നു പൊടുന്നനെയുളള ദിലീപ്-കാവ്യ വിവാഹം.
ദിലീപ്-കാവ്യ ബന്ധവും വിവാഹവുമെല്ലാം സോഷ്യല്‍ മീഡിയ ഇപ്പോള്‍ വീണ്ടും ചര്‍ച്ച ചെയ്യുകയാണ്. തമിഴ്നാട്ടില്‍ നിന്നും നടന് വിജയുടെ വിവാഹ മോചന വാര്‍ത്തകളും അവിഹിതമെന്ന ആരോപണങ്ങള്ക്കുമെല്ലാമുളള സമാനതയാണ് ആളുകള്‍ ചൂണ്ടിക്കാണിക്കുന്നത്. ദിലീപിനേയും കാവ്യാ മാധവനേയും പോലെ ഒരു സുപ്രഭാതത്തില്‍ വിജയ്-തൃഷ വിവാഹ വാര്‍ത്ത കേള്‍ക്കേണ്ടി വരുമോ എന്നാണ് ആരാധകര്‍ ഉയര്‍ത്തുന്ന ചോദ്യം. മഞ്ജു വാര്യരെ പോലെ സംഗീതയും വിവാഹബന്ധത്തിൽ വഞ്ചിക്കപ്പെട്ടുവെന്ന് പറയുന്നവരുമുണ്ട്.

വിജയും തൃഷയും തമ്മില്‍ പ്രണയത്തിലാണെന്നും ഇരുവരും താമസിക്കുന്നത് ഒരുമിച്ചാണെന്നും ഏറെ നാളുകളായി വാര്‍ത്തകള്‍ പരക്കുന്നുണ്ട്. സിനിമയിലേക്കുളള തൃഷയുടെ രണ്ടാം വരവ് ലിയോയില്‍ വിജയുടെ നായികയായിട്ടാണ്. ഈ ചിത്രത്തിലെ ലിപ് ലോക്ക് രംഗം പലരുടേയും നെറ്റി ചുളിച്ചിരുന്നു. അതിന് പിന്നാലെ നടി കീര്‍ത്തി സുരേഷിന്റെ വിവാഹത്തിന് ഇരുവരും ഒരുമിച്ച് ചാര്‍ട്ടേഡ് വിമാനത്തില്‍ എത്തിയതോടെ ഗോസിപ്പ് കോളങ്ങളില്‍ വിജയും തൃഷയും നിറഞ്ഞു.
വിജയും തൃഷയും ഒരുമിച്ചുളള വൈറലായ ലിഫ്റ്റിലെ സെല്‍ഫിയും വിമാനത്താവളങ്ങളില്‍ ഒരുമിച്ചുളള ഫോട്ടോകളുമൊക്കെ പുറത്ത് വന്നതോടെ അഭ്യൂഹങ്ങള്‍ക്ക് ശക്തി കൂടി. ഈയടുത്ത് തമിഴ്നാട്ടിലെ ബിജെപി നേതാവ് തൃഷയുടെ പേര് പറഞ്ഞ് വിജയെ കടന്നാക്രമിച്ചതും വലിയ ചര്‍ച്ചയായിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ വിജയ് ആദ്യം തൃഷയുടെ വീട്ടില്‍ നിന്ന് പുറത്ത് ഇറങ്ങട്ടെ എന്നാണ് നൈനാര്‍ നാഗേന്ദ്രന് പരിഹസിച്ചത്. തൃഷ ശക്തമായി പ്രതികരിച്ചതോടെ ബിജെപി നേതാവിന് മാപ്പ് പറയേണ്ടി വന്നു.
തങ്ങളുടെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകളോട് വിജയോ തൃഷയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. തമിഴ്നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ ടിവികെ പാര്‍ട്ടിയുമായി കളമുറപ്പിക്കാന്‍ പാടുപെടുന്ന വിജയ്ക്ക് ഇരുട്ടടിയായാണ് ഭാര്യയുടെ വിവാഹ മോചന നീക്കം വന്നിരിക്കുന്നത്. ഒരു നടിയുമായി വിജയ്ക്ക് 2021 മുതല്‍ അടുപ്പം ഉണ്ടെന്നും അതാണ് വിവാഹ മോചനത്തിലേക്ക് നീങ്ങാനുളള കാരണമെന്നും ഭാര്യ സംഗീത ആരോപിക്കുന്നു.
നടിയുടെ പേര് സംഗീത പറഞ്ഞിട്ടില്ലെങ്കിലും അത് തൃഷയാണെന്ന് ഉറപ്പിച്ച് നടിക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം നടത്തുകയാണ് ആളുകള്‍. വിജയുടെ കുടുംബം തകര്‍ത്തു എന്ന മട്ടിലാണ് തൃഷയ്ക്ക് നേരെ ആക്രമണം. അതേസമയം വിജയുടെ പേജില്‍ ആരാധകര്‍ ആശ്വാസ വാക്കുകളുമായി എത്തുന്ന വിരോധാഭാസവും കാണാം. സമാനമായി ദിലീപിന്റെയും മഞ്ജു വാര്യരുടേയും കുടുംബം തകര്‍ത്തു എന്ന് ആരോപിച്ച് കാവ്യാ മാധവനും വലിയ സൈബര്‍ ആക്രമണം നേരിട്ടിരുന്നു. എന്തായാലും തമിഴ് സിനിമയിലെ ദിലീപും കാവ്യയും ആകുമോ വിജയും തൃഷയും എന്നത് ആരാധകര്‍ കാണാന്‍ കാത്തിരിക്കുകയാണ്.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം












Click it and Unblock the Notifications