Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമര്‍ശിച്ചത് ടോക്‌സിക് സിനിമയെ അല്ല; ഇരട്ടത്താപ്പുകാരെയാണ്: വീണ്ടും വിമര്‍ശനവുമായി വിജയ് ബാബു

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത്, യാഷ് നായകനാകുന്ന ടോക്‌സിക് എന്ന ചിത്രത്തെച്ചൊല്ലി വലിയ വിവാദങ്ങളാണ് ഉയര്‍ന്നത്. ഗീതു മോഹന്‍ദാസ് നേരത്തെ സ്വീകരിച്ച നിലപാടുകളും ടോക്സിക് എന്ന ചിത്രത്തിന്റെ പ്രമേയവും ചേര്‍ത്തുവച്ചാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. പണ്ട് കസബ എന്ന മമ്മൂട്ടി ചിത്രത്തിലെ സ്ത്രീവിരുദ്ധ രംഗങ്ങളെ രൂക്ഷമായി വിമര്‍ശിച്ച ഗീതു മോഹന്‍ദാസ് സ്വന്തം ചിത്രത്തില്‍ സ്ത്രീ ശരീരത്തെ കച്ചവട വസ്തുവായി ചിത്രീകരിച്ചു എന്നായിരുന്നു പ്രധാനമായും വിമര്‍ശനം ഉയര്‍ന്നത്. അതില്‍ ഏറ്റവും രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചത് നടനും നിര്‍മ്മാതാവുമായ വിജയ് ബാബു ആയിരുന്നു.

തുടര്‍ന്ന് ഗീതു മോഹന്‍ദാസിനെ പിന്തുണച്ച് നടി റിമ കല്ലിങ്കല്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് വന്നിരുന്നു. ഈ വിവാദം ഉണ്ടായ സമയത്ത് വിജയ് ബാബു ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ റിമ കല്ലിങ്കല്‍, പാര്‍വതി തിരുവോത്ത് എന്നിവരെ ലക്ഷ്യമിട്ട് ഇരട്ടത്താപ്പിന്റെ രാജ്ഞിമാര്‍ എന്ന് വിശേഷിപ്പിച്ചിരുന്നു. ഇപ്പോഴിതാ അന്നത്തെ തന്റെ ഫേസ്ബുക്ക് പോസ്റ്റിനെക്കുറിച്ച് വ്യക്തമായ വിശദീകരണം നല്‍കുകയാണ് വിജയ് ബാബു. ആട് ത്രീയുടെ പ്രമോഷനോടനുബന്ധിച്ച് മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിജയ് ബാബു തന്റെ നിലപാട് വ്യക്തമാക്കിയത്.

vijay babu

വിജയ് ബാബുവിന്റെ വാക്കുകള്‍: ഞാന്‍ ടോക്‌സിക് എന്ന് സിനിമയുടെ ടീസറിനെ കുറിച്ചല്ല വിമര്‍ശിച്ചത്. ടോക്‌സിക്കിന്റെ ടീസര്‍ എനിക്കിഷ്ടപ്പെട്ടു. ഞാന്‍ ആ സിനിമയെക്കുറിച്ചല്ല വിമര്‍ശിച്ചത്. അതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തിലെ ഇരട്ടത്താപ്പിനെയാണ് ചൂണ്ടിക്കാട്ടിയത്. ഒരു ഫിലിം മേക്കര്‍ എന്ന നിലയില്‍ എനിക്ക് ഗീതു മോഹന്‍ദാസിനോട് ആദരവുണ്ട്. ഈ സിനിമയുമായി ബന്ധപ്പെട്ട വിവാദം ഉണ്ടായപ്പോള്‍ അതിനെ സപ്പോര്‍ട്ട് ചെയ്ത ഒരു വിഭാഗത്തിന്റെ ഇരട്ടത്താപ്പിനെ കുറിച്ചാണ് ഞാന്‍ പറഞ്ഞത്.

ഗീതു മോഹന്‍ദാസിനെ പിന്തുണച്ച റിമ കല്ലിങ്കലിനെ ഉന്നമിട്ടായിരുന്നു വിജയ് ബാബുവിന്റെ വിമര്‍ശനം. ടോക്‌സിക്കില്‍ പ്രവര്‍ത്തിച്ചവരെ എല്ലാം എനിക്ക് നേരിട്ട് അറിയാം. സിനിമയെക്കുറിച്ച് പറയാന്‍ ഞാന്‍ ആളല്ല. അത് നല്ലൊരു സിനിമയായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ആ സിനിമയുടെ ചര്‍ച്ച വന്നപ്പോള്‍, പണ്ട് വിവാദമുണ്ടാക്കിയ ചിലര്‍ ഇരട്ടത്താപ്പുമായി രംഗത്തുവന്നു.

അടുത്തകാലത്ത് കുമ്പളങ്ങി നൈറ്റ്‌സിനെ വിമര്‍ശിച്ച് ഒരു പരാമര്‍ശം കണ്ടിരുന്നു. ഒരുപാട് പേര്‍ അഭിനന്ദിച്ച, മലയാള സിനിമയെ വേറൊരു ലെവലില്‍ എത്തിച്ച സിനിമയാണ് കുമ്പളങ്ങി നൈറ്റ്‌സ്. അതില്‍ അലങ്കോലമായി കിടക്കുന്ന ഒരു വീട്ടിലേക്ക് സ്ത്രീ വരുമ്പോള്‍ അത് നല്ല രീതിയിലാകുന്നു. ഈ രംഗങ്ങളും സ്ത്രീയെ ഇന്‍സള്‍ട്ട് ചെയ്യുകയാണെന്നാണ് ഡബ്ല്യുസിസിയിലെ ഒരംഗം പറഞ്ഞത്. വളരെ നല്ല രീതിയിലാണ് അതില്‍ സ്ത്രീയെ കാണിച്ചിരിക്കുന്നത്. അതിനെ പോലും വേറൊരു രീതിയില്‍ വ്യാഖ്യാനിച്ച്, അവര് ചെയ്യുമ്പോള്‍ അത് നല്ലതാവുകയും ചെയ്യുന്ന ഇരട്ടത്താപ്പിനെയാണ് ഞാന്‍ വിമര്‍ശിച്ചത് - വിജയ് ബാബു കൂട്ടിച്ചേര്‍ത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+