വിജയ് ആരാധകര്‍ക്ക് വീണ്ടും തിരിച്ചടി; ജനനായകന്‍ മാത്രമല്ല, തെരിയും വരില്ല, അവസാന നിമിഷം ട്വിസ്റ്റ്
നടൻ വിജയുടെ അവസാന ചിത്രമായ 'ജന നായകൻ' സെൻസർ വിവാദങ്ങളിൽ കുടുങ്ങി റിലീസ് അനിശ്ചിതത്വത്തിലാണ്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ സൂപ്പർഹിറ്റ് ചിത്രം 'തെരി'യുടെ ഉത്സവകാല റീ-റിലീസ് പദ്ധതിയിട്ടിരുന്നു. എന്നാല്‍ ജനുവരി 15-ന് പൊങ്കൽ റിലീസായി എത്താനിരുന്ന 'തെരി'യുടെ പ്രദർശനം അവസാന നിമിഷം മാറ്റിവെച്ചു. വിജയ് ആരാധകര്‍ക്ക് വീണ്ടും ദുഃഖം സമ്മാനിക്കുന്നതാണ് ഈ വിവരം.
വരാനിരിക്കുന്ന സിനിമകളുടെ നിര്‍മാതാക്കളുടെ അഭ്യര്‍ഥന പരിഗണിച്ച് തെരിയുടെ റീ റിലീസ് നീട്ടിവച്ചുവെന്ന് നിർമാതാവ് കാളൈപ്പുലി എസ് താണു എക്സിലൂടെ അറിയിച്ചു. മറ്റ് ചിത്രങ്ങളുമായുള്ള ഏറ്റുമുട്ടൽ ഒഴിവാക്കാനാണ് ഈ നീക്കമെന്നും 'ജന നായകൻ' റിലീസ് ചെയ്യുന്നത് വരെ 'തെരി'യുടെ റീ-റിലീസ് തടഞ്ഞുവെക്കുമെന്നും അഭ്യൂഹമുണ്ട്.

വിജയ് രാഷ്ട്രീയ പ്രവേശനത്തിനു മുൻപുള്ള അവസാന ചിത്രമായ 'ജന നായകൻ' നേരിടുന്ന വിവാദങ്ങളാണ് ഈ കാലതാമസത്തിന് പ്രധാന കാരണം. ചിത്രത്തിന് 'യുഎ' സർട്ടിഫിക്കറ്റ് നൽകാനുള്ള സിബിഎഫ്സിക്കുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തതോടെയാണ് നിയമപരമായ പ്രശ്നങ്ങൾക്ക് തുടക്കം.
സെൻസർ ബോർഡിന്റെ അടിയന്തര അപേക്ഷ പരിഗണിച്ചാണ് സ്റ്റേ അനുവദിച്ചത്, നിലവിൽ ചിത്രത്തിന് സർട്ടിഫിക്കേഷൻ ലഭ്യമല്ല. ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് നിർമാതാക്കൾ സുപ്രീം കോടതിയെ സമീപിച്ചു. ഹർജി ജനുവരി 19ന് പരിഗണിക്കുമെന്നാണ് പ്രതീക്ഷ. വിഷയം തീർപ്പാകും വരെ ചിത്രം അനിശ്ചിതത്വത്തിലാണ്. വിജയ് ഇതുവരെയും പ്രതികരിച്ചിട്ടില്ല.
അറ്റ്ലീ സംവിധാനം ചെയ്ത് 2016-ൽ പുറത്തിറങ്ങിയ 'തെരി' എന്ന സൂപ്പര് ഹിറ്റ് ചിത്രം വിജയുടെ വാണിജ്യ വിജയങ്ങളിൽ ഒന്നാണ്. ഡിസിപി വിജയ് കുമാർ അഥവാ ജോസഫ് കുരുവിള എന്ന മുൻ പോലീസ് ഉദ്യോഗസ്ഥനായാണ് വിജയ് സിനിമയില് എത്തിയത്. മകളെ സമാധാനത്തോടെ വളർത്താൻ ജോലി ഉപേക്ഷിച്ച അദ്ദേഹത്തിന്, ഭൂതകാലം വീണ്ടും വേട്ടയാടുമ്പോൾ പോരാട്ടത്തിലേക്ക് മടങ്ങിയെത്തേണ്ടി വരുന്നതാണ് കഥ.
ബാലതാരം നൈനിക വിജയുടെ മകളായും സാമന്ത റൂത്ത് പ്രഭു, എമി ജാക്സൺ എന്നിവർ പ്രധാന വേഷങ്ങളിലും തിളങ്ങി. തിയേറ്ററുകളിൽ വലിയ ബോക്സോഫീസ് വിജയം നേടിയ ഈ ചിത്രം പിന്നീട് വരുൺ ധവാൻ നായകനായ 'ബേബി ജോൺ' എന്ന പേരിൽ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു.
അതേസമയം, വിജയിയെ കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട് സിബിഐ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചോദ്യം ചെയ്തിരുന്നു. മണിക്കൂറുകളോളം ചോദ്യം ചെയ്ത അദ്ദേഹത്തെ വൈകീട്ട് വിട്ടയച്ചു. പൊങ്കല്‍ ആഘോഷിക്കാന്‍ തമിഴ്‌നാട്ടില്‍ വിജയ് തിരിച്ചെത്തി. വീണ്ടും സിബിഐ വിളിപ്പിക്കുമെന്നാണ് വിവരം. കരൂര്‍ ദുരന്തം രാഷ്ട്രീയമായി ഉപയോഗിക്കാനാണ് ബിജെപി ശ്രമിക്കുന്നത് എന്നാണ് വിജയ് ആരാധകരുടെ വിമര്‍ശനം.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications