വിജയി മടങ്ങി വരുമെന്ന് പ്രതീക്ഷിച്ചു, പക്ഷെ.., സംഗീതയ്ക്ക് പണം ചെലവാക്കാനും പുറത്ത് പോകാനും വിലക്ക്'
വിവാഹമോചന ഹർജിയുമായി നീങ്ങാനുള്ള നടൻ വിജയിയുടെ ഭാര്യയുടെ തീരുമാനം തമിഴ് രാഷ്ട്രീയത്തിൽ നടന് വലിയ തിരിച്ചടിയായേക്കുമെന്ന് സംവിധായകൻ ആലപ്പി അഷ്റഫ്. താൻ എന്താണെന്നും എങ്ങനെയാണെന്നും എവിടെയാണ് നിൽക്കേണ്ടതെന്നുമുള്ള ഉത്തമ ബോധ്യം വിജയ്ക്ക് ഇല്ലാതെ പോയതാണ് വിജയയുടെ തകർച്ചയ്ക്ക് കാരണമെന്നും ആലപ്പി അഷ്റഫ് പറഞ്ഞു. സംവിധായകൻ്റെ വാക്കുകളിലേക്ക്
'തമിഴ്നാട്ടിലെ സൂപ്പർസ്റ്റാറും ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനുമായ ഇളയ ദളപതി വിജയയുടെ ഭാര്യയായ സംഗീത സ്വർണലിംഗം തങ്ങളുടെ വിവാഹബന്ധം വേർപെടുത്തുന്നതിലേക്കായി ചെന്നൈയിലെ ചെങ്കൽപേട്ട കുടുംബകോടതിയെ സമീപിച്ചിരിക്കുകയാണ് .400 കോടിയിലേറെ ആസ്ഥിയുള്ള ലണ്ടനിലെ വ്യവസായിയായ ശ്രീലങ്കൻ തമിഴരുടെ മകളാണ് സംഗീത സ്വർണലിംഗം. വിജയ് തന്റെ സ്വന്തം പാർട്ടിയായ ടിവികെയുടെ രൂപീകരണ ആഘോഷവേളകളിലോ പിന്നീട് പാർട്ടിയുമായി ബന്ധപ്പെട്ട സമ്മേളനങ്ങളിലോ തന്റെ ഭാര്യയെയും മക്കളെയും ഒരിക്കലും പങ്കെടുപ്പിച്ചിട്ടില്ല. ആ സമ്മേളനങ്ങളിൽ ഒന്നും തന്റെ ഭാര്യയെയും മക്കളെയും കാണാതിരുന്നപ്പോൾ ചിലർ പറയുകയുണ്ടായി തീയില്ലാതെ പുക വരുമോ എന്ന് .എന്നാൽ ഇന്ന് ആ തീ പുറത്തുവന്നിരിക്കുകയാണ്. സംഗീതം നൽകിയിരിക്കുന്ന വിവാഹമോചനത്തിന്റെ പകർപ്പ് സോഷ്യൽ മീഡിയയിൽ എവിടെയും ഇന്ന് പടർന്നുകൊണ്ടിരിക്കുകയാണ്.

അവർ പറയുന്നു 2021 മുതൽ ശാരീരികമായും മാനസികമായും ഞങ്ങൾ തമ്മിൽ അകന്നു കഴിയുന്നവരാണ്, അതിനു കാരണമായി പറയുന്നത് ഒരു നടിയുമായിട്ടുള്ള അതിരുവിട്ട ബന്ധമാണെന്നാണ്. ആ നടിയും ഒത്തുള്ള വിജയയുടെ വിദേശയാത്രയൊക്കെ അതിനു കാരണമായി അവർ പറയുന്നുണ്ട്. സംഗീതയുടെ പരാതിയിൽ നടി ആരാണെന്നുള്ളത് അവർ വ്യക്തമാക്കിയിട്ടില്ല. നമുക്കൊക്കെ അറിയാവുന്ന ഒരു കാര്യമാണല്ലോ കീർത്തി സുരേഷിന്റെ വിവാഹം ഗോവയിൽ വെച്ച് നടക്കുമ്പോൾ ഒരു ചാർട്ടേഡ് ഫ്ലൈറ്റിൽ വിജയ് വന്നത് സ്വന്തം ഭാര്യയോടൊപ്പം അല്ലായിരുന്നു. അദ്ദേഹത്തോടൊപ്പം അന്നുണ്ടായിരുന്നത് നടി തൃഷയായിരുന്നു. അന്നത് വലിയ വാർത്താ പ്രാധാന്യത്തോടെ പുറത്തുവന്നിരുന്നു. വലിയ വിമർശനങ്ങളും ഉയർന്നിരുന്നു. കുറച്ചുനാൾ മുൻപ് തമിഴ്നാട്ടിലെ ഒരു ബിജെപി നേതാവ് വിജയെക്കുറിച്ച് പറഞ്ഞത് ആദ്യം തൃഷയുടെ പിടിയിൽ നിന്നും പുറത്തുവാ എന്നിട്ടാകാം ജനസേവനം എന്ന്. ഈ വാർത്തയും അന്നവിടെ വിവാദമായിരുന്നു.
ഇപ്പോൾ തമിഴ് സോഷ്യൽ മീഡിയയിൽ എവിടെയും തൃഷക്കെതിരെ കടുത്ത സൈബർ ആക്രമണം അരങ്ങേറുകയാണ് .ഒരു കുടുംബം തകർത്തവൾ എന്ന ആക്ഷേപം തൃഷക്ക് നേരെ ഉയർത്തിക്കൊണ്ട് സേവ് ആൻഡ് സപ്പോർട്ട് സംഗീത എന്ന ഹാഷ്ടാഗും ആരംഭിച്ചിരിക്കുകയാണ്. കോടിക്കണക്കിന് അമ്മമാരും കുട്ടികളും അടക്കം വലിയൊരു ആരാധക വൃന്ധമുള്ള നടനാണ് വിജയ്. അവരുടെയൊക്കെ വിജയോടുള്ള സ്നേഹത്തിനും വാത്സല്യത്തിനും ആരാധനയ്ക്കും വലിയ രീതിയിൽ മങ്ങലേൽപ്പിക്കാൻ ഉതകുന്ന രീതിയിൽ വഴിമാറിയിരിക്കുകയാണ് സംഗീതയുടെ ഈ വിവാഹമോചന ഹർജി. തമിഴ്നാട്ടിൽ ഇലക്ഷൻ അടുത്തുകൊണ്ടിരിക്കുന്ന സമയത്താണ് വിജയയുടെ പ്രതിഛായ്ക്ക് വലിയ രീതിയിൽ മങ്ങലേൽപ്പിക്കുന്ന ഈ ഒരു സംഭവം. ഈ വിഷയം വിജയയുടെ രാഷ്ട്രീയ ഭാവിക്ക് വലിയ തിരിച്ചടിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടൽ.
വിജയ്ക്ക് ഭരണം പിടിച്ചെടുക്കാൻ സാധിക്കില്ല എങ്കിലും കുറെയധികം സീറ്റുകൾ പിടിച്ചെടുക്കാൻ കഴിയുമായിരുന്നു എന്നും അതിനുശേഷം അടുത്ത ഇലക്ഷനിൽ ഭരണം പിടിച്ചെടുക്കാൻ കഴിയുമെന്നും പലരും പ്രവചിച്ചിരുന്നു ഇപ്പോഴത്തെ സ്ഥിതിയിൽ സ്ഥാനാർത്ഥിയായി വരുന്ന വിജയയുടെ കാര്യം തന്നെ പരിങ്ങലിലാണ്. സംഗീതയുടെ പരാതിയിൽ ഏതാണ്ട് പതിനാറോളം കാര്യങ്ങളാണ് വിജയ്ക്കെതിരെ നിരത്തിയിരിക്കുന്നത്. ഈ നടിയുമായിട്ടുള്ള ബന്ധം ഞാൻ അറിഞ്ഞെങ്കിലും ആദ്യമൊന്നും അത് വിശ്വസിച്ചിരുന്നില്ല, എന്നാൽ ഇവർ തമ്മിലുള്ള വിദേശയാത്രകൾ സ്ഥിരം പരിപാടി ആയപ്പോഴാണ് എനിക്കത് ബോധ്യപ്പെട്ടത്, എനിക്കത് പ്രശ്നമാണെന്ന് കണ്ടപ്പോൾ വിജയയുടെ മാതാപിതാക്കൾ ഇടപെട്ടു, അപ്പോഴേക്കും ഇനി അത് ആവർത്തിക്കില്ലെന്നും തെറ്റുകൾ തിരുത്താമെന്നും വിജയ് അവർക്ക് ഉറപ്പുകൊടുത്തു, അങ്ങനെ തന്റെ ഭർത്താവിന് ഒരു മനംമാറ്റം ഉണ്ടായി, തന്നിലേക്ക് മടങ്ങി വരുമെന്ന പ്രതീക്ഷയോടുകൂടി അവർ കാത്തിരുന്നത് അഞ്ചു വർഷക്കാലമാണ്. എന്നാൽ അത് സംഭവിച്ചില്ല എന്ന് മാത്രമല്ല സംഗീതയുടെ മേൽ വിജയ് കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തി.
അവർ വീട്ടിൽ നിന്നും പുറത്തുപോകാൻ പാടില്ല, പുറത്തുള്ള ആരുമായി ബന്ധ ബന്ധപ്പെടാൻ പാടില്ല, സ്വാതന്ത്ര്യത്തോടെ പണം ചിലവാക്കാൻ പാടില്ല ,അങ്ങനെയുള്ള പല നിയന്ത്രണങ്ങളും ഏർപ്പെടുത്തിയതായി അവർ പറയുന്നുണ്ട്. ഈ നടിയുമായിട്ടുള്ള അവിഹിത ബന്ധം തന്റെ കുട്ടികളുടെ മാനസിക ആരോഗ്യത്തെ വല്ലാതെ ബാധിച്ചു എന്നും ഇക്കാരണത്താൽ അവർ പൊതുസമൂഹത്തിന്റെ മുൻപിൽ അപമാനം നേരിടുകയാണെന്നും വിജയ് തന്റെ കുട്ടികളോട് സംസാരിച്ചിട്ട് വർഷങ്ങളായെന്നും പറയപ്പെടുന്നുണ്ട്. വിജയയുടെ ഭാര്യ സംഗീതയക്ക് ഈ നടിയുമായിട്ടുള്ള ബന്ധത്തിൽ ആദ്യമൊക്കെ സംശയമില്ലായിരുന്നു എന്ന് പറയുമ്പോൾ ഒരു കാര്യം പറയാതെ വയ്യ.
വർഷങ്ങൾക്കു മുൻപേ ഈ നടിയുമായിട്ടുള്ള ബന്ധം തമിഴ്നാട്ടിൽ രഹസ്യമായ പരസ്യമായിരുന്നു. ഈ നടി പലപ്പോഴായി അവരുടെ ബന്ധത്തിന്റെ ആഴം സൂചിപ്പിച്ചുകൊണ്ട് സോഷ്യൽ മീഡിയയിലൂടെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചുകൊണ്ട് സന്തോഷം പങ്കുവെച്ചിരുന്നു. വിജയ് സ്വന്തമായി ഒരു രാഷ്ട്രീയ കക്ഷി രൂപീകരിച്ചതിനുശേഷം നിരവധി പ്രശ്നങ്ങളെയാണ് അഭിമുഖീകരിക്കേണ്ടതായി വന്നത്.
കഴിഞ്ഞ സെപ്റ്റംബറിൽ കരൂരിൽ നടന്ന തന്റെ പാർട്ടിയുടെ സമ്മേളനത്തിൽ 41 പേരുടെ ജീവൻ നഷ്ടപ്പെടാൻ ഇടയായതും അതിനെ തുടർന്നുണ്ടായ കേസുകളും മറ്റും ഇപ്പോഴും തുടരുകയാണ്. വിജയയുടെ അവസാന ചിത്രമായ ജനനായകന്റെ റിലീസ് മുടങ്ങിയിട്ട് മാസങ്ങളായി .സെൻസർ ബോർഡും കോടതിയും ഒക്കെയായി അതും പ്രതിസന്ധി നേരിടുകയാണ് .ഇപ്പോൾ മറ്റൊരു ആരോപണം വിജയ്ക്ക് നേരെ വന്നിരിക്കുന്നത് തന്റെ കൂടെ 10 വർഷമായി ജോലി ചെയ്തിരുന്ന സെൽവം എന്ന ഒരു പ്രൊഡക്ഷൻ ബോയി പറയുന്നു വിജയ് തന്നെ ചെകിട്ടത്തടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു എന്ന്. വിജയയുടെ ഭക്ഷണകാര്യം ഉൾപ്പെടെ എല്ലാ കാര്യങ്ങളും നോക്കി നടത്തിയിരുന്ന ആളായിരുന്നു സെൽവം .
വിജയയുടെ പിതാവായ എസ്എ ചന്ദ്രശേഖരന്റെഅറുപതോളം ചിത്രങ്ങളിൽ വർക്ക് ചെയ്തിട്ടുള്ള ഒരു മുതിർന്ന ആൾ കൂടിയാണ് സെൽവം. അയാൾ പറയുന്നു ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച ശേഷം ഫോണിൽ ആരോടോ ദേഷ്യത്തിൽ സംസാരിച്ചുകൊണ്ടിരുന്നു അയാൾ അടുത്തേക്ക് ചെല്ലുമ്പോൾ ഒരു കാരണവുമില്ലാതെ മുഖത്തടിക്കുകയും അടികൊണ്ട് വീണ അയാളെ നിലത്തിട്ട് നെഞ്ചിൽ ചവിട്ടുകയും ഒക്കെ ചെയ്തിരുന്നു എന്ന് അതിനുശേഷം അയാളെ ജോലിയിൽ നിന്നും പറഞ്ഞു വിടുകയും ചെയ്തു .അയാൾ വേദനയോടെ ചാനലിന്റെ മുൻപിൽ വെളിപ്പെടുത്തിയ മറ്റൊരു കാര്യമുണ്ട് തനിക്ക് സ്വന്തമായി ചെറിയൊരു കൂരയും തന്റെ മകളുടെ വിവാഹവും സ്വപ്നം കണ്ടുകൊണ്ടാണ് വിജയയുടെ കൂടെ വർഷങ്ങളോളം നിന്നത് ഇന്നെനിക്ക് എങ്ങനെ ജീവിതം മുന്നോട്ടു കൊണ്ടുപോകണമെന്നറിയില്ല, എന്റെ ജീവിതത്തിന്റെ നല്ല സമയം മുഴുവനും അവർക്ക് വേണ്ടി കഷ്ടപ്പെട്ട ആളാണ് ഞാൻ എന്ന്.
ഈ പറയുന്നതും കേൾക്കുന്നതും ഒക്കെ സത്യമാണെങ്കിൽ വിജയി എന്ന വലിയൊരു പ്രതിബിംബത്തിന്റെ പ്രതിച്ഛായയാണ് നമ്മുടെ മുമ്പിൽ തകർന്നടിയുന്നത്. ഒരുപാട് മനുഷ്യത്വവും നന്മകളും ഒക്കെ ഉള്ള ആളാണെന്നാണ് വിജയെക്കുറിച്ച് നമ്മളൊക്കെ കേട്ടിട്ടുള്ളത്. സിനിമയിലെ അഭിനയം പോലെ തന്നെ ജീവിതത്തിലും തകർത്ത് അഭിനയിക്കുകയായിരുന്നു ഇതുവരെ എന്ന് തോന്നി പോവുകയാണ്. കമലഹാസൻ സ്വന്തം പാർട്ടി ഉണ്ടാക്കിയിട്ട് ക്ലച്ച് പിടിക്കാതെ പോയതിന്റെ കാരണം ഗൗതമി എന്ന നടിയോട് കാണിച്ച അനീതിയാണെന്ന് പറയപ്പെടുന്നു. ക്യാൻസർ ബാധിതയായപ്പോൾ ഗൗതമിയെ നിഷ്കരണം ഉപേക്ഷിച്ചു എന്നുള്ള പ്രചരണം കമലഹാസന്റെ വലിയ രാഷ്ട്രീയ ഭാവിക്ക് അന്ന് തിരിച്ചടിയായി. അന്ന് എതിരാളികൾ പ്രചരണായുധമാക്കിയത് ഇതൊക്കെയായിരുന്നു. വിജയയെ അനുകൂലിക്കുന്നവർ ഇപ്പോൾ പറയുന്നത് എംജിആറിന് ജയലളിതയെ ആകാമെങ്കിൽ വിജയിക്ക് എന്തുകൊണ്ട് ഈ നടിയോടൊപ്പം ആയിക്കൂടാ എന്നാണ് .
പ്രഭുദേവ തന്റെ ആദ്യ ഭാര്യയായ റംലത്തിന് നൂറു കോടി രൂപ കൊടുത്താണ് ഒഴിവാക്കിയത്. എന്നാൽ സംഗീതയ്ക്ക് പണത്തിന്റെ ഒന്നും ആവശ്യമില്ല. വിജയോട് ആദ്യം ഇവർ മ്യൂച്വൽ ഡിവോഴ്സ് ആവശ്യപ്പെട്ടിരുന്നു എന്നാൽ വിജയ് അതിന് തയ്യാറാകാത്തതിന്റെ കാരണം ഇപ്പോഴത്തെ തന്റെ രാഷ്ട്രീയ ഭാവിയെ കുറിച്ച് ഓർത്തിട്ടായിരിക്കാം. എന്നാൽ സംഗീതക്ക് അതൊന്നും നോക്കേണ്ട കാര്യമില്ലാത്തതിനാൽ ആയിരിക്കാം അവർ ഡിവോഴ്സിനായി കോടതിയെ സമീപിച്ചത്. ഏപ്രിൽ 20 ആം തീയതി വിജയ് നേരിട്ട് കോടതിയിൽ ഹാജരാകാൻ നോട്ടീസ് അയച്ചിരിക്കുകയാണ്. എന്തായാലും വിജയയുടെ രാഷ്ട്രീയ ഭാവിക്ക് ഒരു തീരുമാനം ആയിട്ടുണ്ട് എന്ന് വേണം കരുതാൻ. എതിർകക്ഷിയായ ഡിഎംകെ ആണ് ഇതിന്റെ പിന്നിലെ എന്ന് വരുത്തിത്തീർത്താലും അതൊന്നും ഇനി വിലപ്പോകുമെന്ന് തോന്നുന്നില്ല. കരുണാനിധിയുടെ ആദ്യ ഭാര്യയുടെ മകൻ മൂക്കാമുത്തു മരണപ്പെട്ടപ്പോൾ സംഗീത അവിടെ ചെന്നതായി പറയപ്പെടുന്നുണ്ട് .അതായിരിക്കാം ഒരുപക്ഷേ ഇതിൻറെ പിന്നിൽ ഡിഎംകെ എന്ന് പറയാനുള്ള കാരണം. ഡിഎംകെയുടെ നിർദ്ദേശപ്രകാരമായിരിക്കാം ഇലക്ഷൻ സമയത്ത് ഈ കേസ് ഉയർത്തികൊണ്ടുവന്നത് എന്നും പറയപ്പെടുന്നുണ്ട് യഎന്തൊക്കെ പറഞ്ഞാലും ഇവർ പരസ്പരം വർഷങ്ങളായി അകന്നു കഴിഞ്ഞു എന്നുള്ളത് ഒരു പച്ചപരമാർത്ഥമാണ്. അതുകൊണ്ടാണ് പലരും ചോദിക്കുന്നത് സ്വന്തം കുടുംബം നോക്കാൻ അറിയാത്തവനാണോ നാടിനെ നന്നാക്കാൻ ഇറങ്ങിയിരിക്കുന്നതെന്ന്.
വിജയ് തന്റെ കഠിനാധ്വാനത്തിലൂടെയും ഭാഗ്യത്തിലൂടെയും പടുത്തുയർത്തിയ പ്രശസ്തിയും രാഷ്ട്രീയ കക്ഷിയും ചില്ലുകൊട്ടാരം തകർന്നടിയുന്നത് പോലെ ഒടുങ്ങിയേക്കാം. അതിനു കാരണം ഒരു നടിയുമായിട്ടുള്ള അരുതാത്ത ബന്ധമാണെന്ന് പറയുന്നുണ്ടെങ്കിലും അവരെ മാത്രം കുറ്റം പറയാൻ പറ്റുമോ താൻ എന്താണെന്നും എങ്ങനെയാണെന്നും എവിടെയാണ് നിൽക്കേണ്ടതെന്നുമുള്ള ഉത്തമ ബോധ്യം വിജയ്ക്ക് ഇല്ലാതെ പോയതാണ് വിജയയുടെ തകർച്ചയ്ക്ക് കാരണമെന്ന് പറയാതെ വയ്യ.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ












Click it and Unblock the Notifications