വിജയിയുടെ ഭാര്യ സംഗീത ചില്ലറക്കാരിയല്ല, 400 കോടിയുടെ ആസ്തി, നടൻ്റെ ജീവിതത്തിലേക്ക് എത്തിയത് ഇങ്ങനെ
കോളിവുഡിൽ പുതിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ് സംഗീത-വിജയ് വിവാഹമോചനം. സംഗീതയാണ് വിജയിൽ നിന്നും ഡിവോഴ്സ് തേടിയത്. നടന് അവിഹിത ബന്ധമുണ്ടെന്നും തന്നോട് വിശ്വാസവഞ്ചന കാണിച്ചുവെന്നുമുള്ള ഗുരുതര ആരോപണമാണ് അവർ ഉയർത്തിയത്.
പ്രമുഖ നടിയുമായി വിജയ്ക്ക് ബന്ധമുണ്ടെന്നാണ് സംഗീതയുടെ ആരോപണം. 2021 ലാണ് വിജയിയും നടിയും തമ്മിലുള്ള ബന്ധം താൻ തിരിച്ചറിഞ്ഞതെന്ന് സംഗീത ഹർജിയിൽ പറയുന്നു. ആ ബന്ധം അവസാനിപ്പിക്കുമെന്ന് വിജയ് തനിക്ക് ഉറപ്പ് നൽകിയെങ്കിലും യാതൊരു പശ്ചാതാപവും ഇല്ലാതെ ബന്ധം തുടർന്നുവെന്ന് അവർ ആരോപിക്കുന്നു. നടൻ തൻ്റെ സാമൂഹിക, തൊഴിൽ ഇടങ്ങളിൽ നിന്നതെല്ലാം തന്നെ ഒഴിവാക്കി, നടിയോടൊപ്പം വിദേശത്തുപോവുകയും പൊതുപരിപാടികളിൽ പങ്കെടുക്കുകയും ചെയ്തു. ഈ യാത്രകളുടെ ചിത്രങ്ങൾ നടി സോഷ്യൽ മീഡിയയിൽ പതിവായി പങ്കുവെച്ചിരുന്നു. ഇതെല്ലാം തനിക്കും മക്കൾക്കും കടുത്ത അപമാനമുണ്ടാക്കിയതായും അവർ പറഞ്ഞു.

തനിക്ക് സാമ്പത്തിക നിയന്ത്രണം ഏർപ്പെടുത്തിയിരുന്നതായും കടുത്ത മാനസിക പീഡനം നേരിട്ടുവെന്നും അവർ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. തനിക്ക് അനുവദിച്ചിരുന്ന പല സൌകര്യങ്ങളും പിൻവലിച്ചുവെന്നും സ്വതന്ത്ര സഞ്ചാരം തടയുന്നതുൾപ്പെടെയുള്ള നടപടികൾ നടനിൽ നിന്നും ഉണ്ടായെന്നും ഹർജിയിൽ സംഗീത ചൂണ്ടിക്കാട്ടുന്നു. മാനസിക സംഘർഷവും, അപമാനവും, നാണക്കേടും, കഷ്ടപ്പാടും അല്ലാതെ മറ്റൊന്നും ഈ ബന്ധം നൽകുന്നില്ലെന്നും അവർ ആരോപിച്ചു.
ഏകദേശം 25 വർഷം നീണ്ടുനിന്ന ബന്ധമാണ് ഇതോടെ അവസാനിക്കാൻ പോകുന്നത്. 1998ലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. ആദ്യം യുകെയിൽ വെച്ച് ക്രിസ്ത്യൻ ആചാര പ്രകാരവും പിന്നീട് നാട്ടിൽ വെച്ച് ഹിന്ദു ആചാരപ്രകാരവും നടന്ന ചടങ്ങുകൾ. വിജയിയുടെ കടുത്ത ആരാധികയായിരുന്ന സംഗീത. 1996-ൽ പുറത്തിറങ്ങിയ 'പൂവേ ഉനക്കാക' എന്ന ചിത്രത്തിലെ വിജയുടെ പ്രകടനം കണ്ടാണ് അവർക്ക് നടനോട് ഇഷ്ടം തോന്നിയത്. ഇത് വിജയയോടുള്ള ആദരവിനും പിന്നീട് പ്രണയത്തിനും വഴിവെക്കുകയായിരുന്നു. സമ്പത്തിൻ്റെ കാര്യത്തിൽ വിജയിയുടെ അടുത്ത് എത്തില്ലെങ്കിലും സംഗീതയും ഒട്ടും പിന്നില്ല. വിവിധ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, അവർക്ക് 400 കോടിയിലധികം രൂപയുടെ ആസ്തിയുണ്ടത്രേ.
ആരോപണം തൃഷക്കെതിരെ?
വിജയ്-തൃഷ ബന്ധമാണ് നടൻ്റെ വിവാഹ ജീവിതത്തിൽ വില്ലനായതെന്നാണ് അഭ്യൂഹങ്ങൾ. 2021 മുതൽ ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. നോർവേയിൽ വെച്ച് വിജയ്ക്കൊപ്പമുള്ള ചിത്രങ്ങൾ തൃഷ പങ്കുവെച്ചതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധത്തെ കുറിച്ച് അഭ്യൂഹങ്ങൾ ഉയർന്നത്. പിന്നീട് കീർത്തി സുരേഷിൻ്റെ വിവാഹത്തിന് തൃഷയും വിജയിയും ഒരുമിച്ച് എത്തിയത് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി. പിന്നീട് പല അവസരങ്ങളിലും ഇവരെ ആരാധകർ ഒന്നിച്ച് കണ്ടിട്ടുണ്ട്. ഇതിനിടയിൽ പലപ്പോഴായി വിജയ്ക്കൊപ്പമുള്ള ചിത്രങ്ങൾ തൃഷ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. എന്തായാലും നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നീക്കങ്ങൾ വിജയ് സജീവമാക്കുന്നതിനിടെ വിവാഹമോചനവുമായി നീങ്ങാനുള്ള സംഗീതയുടെ തീരുമാനം തമിഴ് രാഷ്ട്രീയത്തിൽ വിജയ്ക്ക് കൂടുതൽ വെല്ലുവിളികൾ തീർത്തേക്കും.












Click it and Unblock the Notifications