ശ്രീനിവാസനെ കണ്ടിട്ട് പോകണമെന്ന് വിനീതും കരുതിക്കാണില്ല,ധ്യാനും ആ വീട്ടിലല്ല താമസം';ശാന്തിവിള ദിനേശ്
ശ്രീനിവാസന്‍റെ ഭൗതിക ശരിരം കാണാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയപ്പോള്‍ തൊട്ടടുത്തിരുന്ന ധ്യാൻ എഴുന്നേറ്റില്ലെന്ന് ആരോപിച്ച് കടുത്ത സൈബർ അധിക്ഷേപമായിരുന്നു താരം നേരിട്ടത്. സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രി എത്തിയപ്പോഴും എഴുന്നേൽക്കാൻ ധ്യാൻ തയ്യാറാവാത്തത് ശരിയായില്ലെന്നായിരുന്നു കുറ്റപ്പെടുത്തൽ. ഇപ്പോഴിതാ ഈ വിവാദങ്ങളോടെല്ലാം പ്രതികരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. അദ്ദേഹത്തിൻ്റെ വാക്കുകളിലേക്ക്
'കുറേ കാലമായി വീട്ടിലുള്ളവർക്കും അടുപ്പക്കാർക്കും അറിയാം നമ്മുടെ നമ്മുടെ ശ്രീനിവാസൻ അധികകാലം നമ്മളോടൊപ്പം ഉണ്ടാവില്ലെന്ന്. 75 വർഷം പഴക്കമുള്ള യന്ത്രസാമഗ്രികൾ ആണല്ലോ ഉള്ളിൽ ഇരിക്കുന്നത്. അത് കുടിച്ചും പുകച്ചും നശിപ്പിച്ചിട്ട് വർഷങ്ങൾ കുറെയായി. മറ്റാർക്കും അറിയില്ലേലും ആ കാര്യം ശ്രീനിച്ചേട്ടന് നന്നായി അറിയാമായിരുന്നു. അതുകൊണ്ടാകണം മരണത്തെ നമ്മൾ എന്തിന് പേടിക്കണം എന്നൊക്കെ അദ്ദേഹം അടുത്തിടെ പറയുകയുണ്ടായി. ശ്രീനിവാസൻ മരിച്ചു,അദ്ദേഹത്തിൻ്റെ ശവമടക്ക് പോലുള്ള കാര്യങ്ങളൊക്കെ ആരാണ് ചാർട്ട് ചെയ്തത് എന്നറിയില്ല, കൊച്ചിൻ ടൗൺ ഹാളിൽ കിടത്തിയത് മൂന്ന് മണിക്കൂറാണ്, ആറ് മണിക്കൂർ കിടത്തിയാൽ ലോകം കീഴ്മേൽ മറിയുമോ . 6 വരെ വെച്ചിരുന്നെങ്കിൽ പിറ്റേന്ന് വീട്ടിലുണ്ടായ തിരക്ക് കുറെയെങ്കിലും കുറയക്കാനാകമായരുന്നു.

ടൗൺ ഹാളിൽ മുഖ്യമന്ത്രി അന്ത്യാഞ്ചലി അർപ്പിക്കാൻ എത്തി. ശ്രീനിവാസന്റെ അച്ഛൻ ഉണ്ണിമാഷിനെ ഓർത്തു വന്നതായിരിക്കണം. ശ്രീനിവാസനെ ഓർത്താവാൻ വഴിയില്ല, കാരണം പല സന്ദർഭങ്ങളിലു ശ്രീനിയേട്ടൻ കുരക്കുകയും വാലാട്ടുകയും ഒന്നിച്ചു ചെയ്തിട്ടുണ്ട്. അത് കമ്മ്യൂണിസ്റ്റുകാരെ നന്നായിട്ട് നോവിക്കുന്ന കാര്യങ്ങളാണ്. ശ്രീനിച്ചേട്ടൻ മനസ്സുകൊണ്ടെങ്കിലും കറകളഞ്ഞ ജനസംഘക്കാരനായിരുന്നു. അതുകൊണ്ടാണല്ലോ 15 വർഷം അവര അധികാരത്തിൽ ഇരുന്നിട്ട് അവരെ പറ്റി ഒരു അക്ഷരം മിണ്ടാത്തത്.
മുഖ്യമന്ത്രി അന്ത്യാഞ്ജലി അർപ്പിക്കാൻ ടൗൺ ഹാളിൽ എത്തി. പലപ്രാവശ്യം വ്യക്തിപരമായി പിണറായിയെ കളിയാക്കാൻ ശകാരിക്കാൻ ശ്രമിച്ച ആളായിരുന്നു ശ്രീനിചേട്ടൻ. 80 കഴിഞ്ഞ പിണറായി വന്നു നിന്നിട്ടും തൊട്ടടുത്തിരുന്ന ധ്യാൻ ഒന്ന് എഴുന്നേൽക്കാൻ മനസ്സു കാട്ടിയില്ല എന്നാണ് പരാതി ഉയർന്നത്. അങ്കമാലിയിൽ അതിരടി എന്ന സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞിട്ട് വെളുപ്പാം കാലത്ത് ഇനി ജനുവരിയിൽ കാണാം എന്ന് യാത്ര പറഞ്ഞ് നെടുമ്പാശ്ശേരി വിമാനത്താവളത്തിന് അടുത്തുള്ള ഒരു ഹോട്ടലിൽ താമസിക്കുകയും മദ്രാശിക്ക് വിമാനത്തിന്റെ സമയമായപ്പോൾ രാവിലെ അഞ്ചിന് ഫ്ലൈറ്റ് ആ ചെക്കിൻ എല്ലാം കഴിഞ്ഞ് ഫ്ലൈറ്റിൽ കയറിയിരുന്ന ശേഷമാണ് വിനീതിന് ഫോൺ വരുന്നത് അച്ഛൻ പോയി എന്ന്. ആ ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്തിരുന്നെങ്കിൽ ആലോചിച്ചു നോക്കൂ മദ്രാസിൽ പോയി ഇറങ്ങിയിട്ടല്ലേ തിരിച്ചു വരാൻ പറ്റു, പക്ഷേ അപ്പോ വിനീത് ഫ്ലൈറ്റിൽ നിന്ന് ഇറങ്ങി വീട്ടിലെത്തി.
എറണാകുളത്ത് താമസമാണെങ്കിലും ധ്യാനും ശ്രീനിചേട്ടന്റെ വീട്ടിലല്ല താമസം. മരണ വെപ്രാളം എടുക്കുമ്പോൾ വിമല ടീച്ചർ മാത്രമാണ് അരികിൽ ഉണ്ടായിരുന്നത് .എന്ന് കരുതി മക്കളോട് ശ്രീനിച്ചേട്ടന് പരിഭവം കാണില്ല എന്നുള്ള കാര്യം 100 ശതമാനം ഉറപ്പാണ്. അച്ഛന്റെ ഡയാലിസിസ് അറിയാത്ത മക്കളല്ലല്ലോ, ഇനിയുള്ള കാലത്ത് അത്രയൊക്കെ കരുതിയാൽ മതി എന്ന് ഞാൻ പറയും. അങ്കമാലിയിൽ രാത്രി ഷൂട്ടിങ് കഴിഞ്ഞ് തൃപ്പൂണിത്തറ കണ്ടനാട്ടുള്ള വീട്ടിൽ വന്ന് അച്ഛനെ കണ്ടിട്ട് അവിടുന്ന് തിരിച്ച് നെടുമ്പാശ്ശേരിക്ക് രാവിലെ പോയാൽ പോരായിരുന്നു എന്ന് വിനീതിനോട് ആരും ചോദിക്കാൻ ഇടയില്ല. അത് എന്റെ ഇഷ്ടമാണെന്ന് അയാൾ മറുപടി പറയും. നെടുമ്പാശ്ശേരിയിൽ ഒരു മുറി എടുത്ത് താമസിച്ച് രാവിലെ അങ്ങ് പോയാൽ മതി എന്ന് അയാൾ തീരുമാനിച്ചിരിക്കാം. വെളുക്കും വരെ ഷൂട്ടിങ്ങിൽ പങ്കെടുത്ത് അവിടുന്ന് രണ്ടു മണിക്കൂർ ഓടി വീട്ടിൽ വന്ന് അച്ഛനെ കണ്ട് തിരിച്ച് രണ്ടു മണിക്കൂർ തിരിച്ചോടി വിമാനത്തേക്ക് കയറേണ്ട എന്നേ ആരായാലും ധരിക്കും. വിനീതും അങ്ങനെ ധരിച്ചു കാണും. എന്നാൽ പിണറായി വന്നപ്പോൾ ധ്യാൻ എണീറ്റില്ല എന്നത് വലിയ വാർത്തയായി.
അച്ഛൻ മരിച്ചപ്പോൾ ഇനി എന്ത് ചെയ്യണമെന്ന് ഡോക്ടറോട് ചോദിക്കുകയും കൊണ്ടുപോയി കുഴിച്ചിടണമെന്ന് ഡോക്ടർ മറുപടി പറഞ്ഞതും ശ്രീനിവാസൻ തന്നെ പറഞ്ഞ് നമുക്കറിയാം. ആ അച്ഛന്റെ മകനാണല്ലോ ധ്യാൻ, അച്ഛന്റെ തീവ്രമായ അനുഭവങ്ങൾ അറിഞ്ഞ് വളർന്നവർ അല്ലല്ലോ വിനീതും ധ്യാനും. മുഖ്യമന്ത്രിയെ അങ്ങനെ കരുതിയിരിക്കാം. കണ്ടുനിന്നവർക്ക് അപ്രിയമായി തോന്നിയിട്ടുണ്ടാകും. എന്നാൽ നിങ്ങൾ ആരും കാണാത്ത ഒരു നിലപാട് ധ്യാൻ എടുത്തിരുന്നു, ഏതോ വായ് നോക്കി നെറ്റിയിൽ ഇട്ടുകൊടുത്ത ചന്ദനക്കുറി മായ്ച്ചില്ലേലും അച്ഛന് യാത്രാമൊഴി നൽകാൻ വന്ന ധ്യാൻ കാലിത്തൊട്ട് ഒഴുകുകയോ കള്ളകണ്ണീർ ഒഴുകുകയോ കവിളിൽ ഉമ്മ വക്കോ ഒന്നുമല്ല ചെയ്തത് ധ്യാൻ, മുഷ്ടി ചുരുട്ടി ലാൽസലാം പറഞ്ഞാണ് അച്ഛനെ യാത്രയാക്കിയത്. എന്തേ ആ ചെറുപ്പക്കാരന്റെ നിലപാട് ആരും പറയാതെ പോയി എന്നാണ് ഞാൻ ആലോചിക്കുന്നത്.












Click it and Unblock the Notifications