ദിലീപേട്ടനെ വീട്ടിൽ പോയി കണ്ടപ്പോൾ ആദ്യം പറഞ്ഞത് ഇതാണ്, തെറി പറയുന്നത് എന്റെ ശത്രുക്കൾ: അഖിൽ മാരാർ
ദിലീപ് കേസുമായി ബന്ധപ്പെട്ട് ഇനി അഭിപ്രായം പറയാനില്ലെന്ന് ബിഗ് ബോസ് താരം അഖിൽ മാരാർ. നടിയെ സംശയമുനയിൽ നിർത്തുന്ന തരത്തിലടക്കം നിരവധി പ്രതികരണങ്ങളാണ് അഖിൽ മാരാർ സോഷ്യൽ മീഡിയയിൽ നടത്തിയിട്ടുളളത്.
വലിയ വിമർശനം ഏൽക്കേണ്ടി വന്നതിന് പിന്നാലെയാണ് പുതിയ പോസ്റ്റുമായി അഖിൽ മാരാരുടെ രംഗപ്രവേശം. പണം വാങ്ങിയാണ് ദിലീപിന് വേണ്ടി സംസാരിക്കുന്നത് എന്ന ആരോപണത്തിനും അഖിൽ മാരാർ മറുപടി നൽകുന്നു.
അഖിൽ മാരാരുടെ ഫേസ്ബുക്ക് പോസ്റ്റ്: '' കേസിന്റെ വിധിപകർപ്പ് പുറത്ത് വന്നു.. കോടതിയുടെ മുന്നിലെത്തിയ തെളിവുകൾ ഈ വിഷയത്തിൽ കോടതി പോലീസിനോട് ചോദിച്ച സംശയങ്ങൾ എല്ലാം നിങ്ങൾക്ക് മുന്നിലെത്തിയിട്ടുണ്ട്. ഇനി ഈ വിഷയത്തിൽ ഒരു അഭിപ്രായ പ്രകടനം ഇല്ല... തുടർച്ചയായി ഇത് സംസാരിക്കേണ്ടി വന്നത് നിനക്കില്ലേ രണ്ട് പെൺ മക്കൾ എന്ന ആക്ഷേപവും.. പണം വാങ്ങി സംസാരിക്കുന്നു എന്ന ആക്ഷേപവും വന്നത് കൊണ്ടാണ്.

ഞാൻ പങ്ക് വെച്ച സ്ക്രീൻ ഷോട്ട് 2017ലെ എന്റെ എഴുത്താണ്.. അന്ന് ആരെങ്കിലും ദിലീപ് വിഷയത്തിൽ അനുകൂലമായി മിണ്ടിയാൽ അവരെ ദിലീപ് പണം നൽകി പറയിപ്പിക്കുന്നതാണ് എന്ന് വരുത്തി തീർത്തത് മാധ്യമങ്ങൾ ആണ്.. അന്ന് മുതൽ ഈ നിമിഷം വരെ എനിക്ക് സത്യം എന്ന് തോന്നിയ കാര്യത്തിൽ ഞാൻ ഉറച്ചു നിൽക്കുന്നു... ഇനി ഒരാൾ മറ്റൊരാൾക്ക് വേണ്ടി അനുകൂലമായി സംസാരിക്കുന്നത് കാശ് കിട്ടിയിട്ടാണെങ്കിൽ നിങ്ങളിൽ പലരും എന്നെ അതി ശക്തമായി ബിഗ് ബോസ്സിൽ ഉള്ള കാലം പിന്തുണച്ചില്ലേ..
എനിക്ക് വേണ്ടി മറ്റുള്ളവരോട് വഴക്കിട്ടില്ലേ.. നിങ്ങളുടെ അടുത്ത സുഹൃത്തുക്കളെ പോലും നിങ്ങൾ വെറുപ്പിച്ചില്ലേ.. ചെയ്യാത്ത തെറ്റുകൾക്ക് ഒപ്പം ഉള്ളവർ കൂട്ടമായി എന്നെ ആക്രമിച്ചപ്പോൾ നിങ്ങൾ എനിക്ക് വേണ്ടി സത്യം പറഞ്ഞില്ലേ.. എന്നെ ഒരിക്കൽ എങ്കിലും കാണാത്തവർ അറിയാത്തവർ എനിക്ക് വേണ്ടി വോട്ട് തേടി ഇറങ്ങിയില്ലേ.. അതൊരു വാശിയായി കൊണ്ട് നടന്നില്ലേ.. എന്താണ് കാരണം...എന്റെ പണമാണോ..? എന്നോടുള്ള സ്നേഹമാണോ? അതോ നിങ്ങളുടെ നിലപാട് ജയിക്കാൻ ഉള്ള നിങ്ങളുടെ വാശി ആയിരുന്നോ..?
ഞാൻ ദിലീപേട്ടനെ വീട്ടിൽ പോയി കണ്ടപ്പോൾ ആദ്യം പറഞ്ഞത്.. ദിലീപേട്ടാ ഞാൻ ജയിച്ചു എന്നാണ്.. അതാണ് എന്റെ സന്തോഷവും.. ഹൌസിൽ നടന്ന സത്യങ്ങൾ നിങ്ങൾ കണ്ടു.. സത്യം എനിക്കൊപ്പം ആണെന്ന് നിങ്ങൾ കണ്ടു.. ഈ വർഷം അനുമോൾ വിജയിച്ചപ്പോൾ ആ കുട്ടിക്ക് എന്തൊക്കെ ആക്ഷേപം പുറത്ത് കേൾക്കേണ്ടി വന്നു.. അനീഷിനെ ഇഷ്ട്ടപെടുന്നത് കൊണ്ടാണോ, അല്ല. ആണെങ്കിൽ അനീഷ് ജയിച്ചേനെ. ഇത് അനുമോളുടെ ജയം അംഗീകരിക്കാത്ത ബാക്കിയുള്ളവർ കൂട്ടമായി അനുമോളെ ആക്രമിച്ചു ആസ്വദിക്കുന്നു..
സമാനമാണ് ഞാൻ ദിലീപിനെ അനുകൂലിച്ചാൽ എന്നെ വന്ന് തെറി പറയുന്നത് എന്റെ ശത്രുക്കൾ ആണ്.. അവർ ആരൊക്കെയാണ്..
1.അന്തം കമ്മി പിണറായിസ്റ്റുകൾ (ബോധമുള്ള കണ്ണുണിസ്റ്റുകാർ അല്ല )
2.സുഡാപ്പികൾ
3.വേടനെ, ബോബി ചെമ്മണ്ണൂറിനെ, രാഹുൽ മാംക്കൂട്ടത്തിലിനെ, ഒക്കെ അനുകൂലിക്കുന്നവർ
4.എന്റെ അഭിപ്രായങ്ങളോട് വിയോജിപ്പുള്ള തീവ്ര സംഘികൾ
5.ബിഗ് ബോസിന് ശേഷം എന്റെ വളർച്ച ഉൾകൊള്ളാൻ കഴിയാതെ കുരു പൊട്ടി നടക്കുന്ന ചില മുൻ മത്സരാർത്തികളും അതിന് കുട പിടിക്കുന്ന ചില സഹ മത്സരാർഥികളും..
6.ഈ സീസണിൽ അനുമോളെ അനുകൂലിച്ചു എന്നതിന്റെ പേരിൽ കുറച്ചു ബിഗ് ബോസ്സ് ആരാധകർ..
7.തുടർച്ചയായി ഞാൻ വിമർശിച്ച മൊട്ടയുടെ PR ടീം..
8.എന്റെ ദേശീയ ബോധത്തെ അംഗീകരിക്കാൻ കഴിയാത്ത കോൺഗ്രസ് തോലിട്ട ഒരു പറ്റം..
9.അധികം ഞാൻ പ്രോത്സാഹിപ്പിക്കാത്ത ഓൺലൈൻ മാധ്യമ രംഗത്തെ ഒരു പറ്റം
10.ദിലീപിനെ ഈ വിഷയത്തിൽ എതിർക്കുന്ന കേരളത്തിലെ വലിയൊരു വിഭാഗം..
ഏതാണ്ട് ഇത്രയും വലിയൊരു ഗ്രൂപ്പിന്റെ എതിർപ്പ് ഉണ്ടായിട്ടും എന്നെ സ്നേഹിക്കുന്ന സത്യത്തിനൊപ്പം നിൽക്കുന്ന ഒരുപറ്റം മനുഷ്യരുടെ പിന്തുണ ആണ് എന്റെ ധൈര്യം.. ഇനി ഒരാളും ഇല്ലെങ്കിലും ഞാൻ സത്യത്തിനൊപ്പമേ നിക്കു..... NB:2017മുതൽ ദിലീപിനെ അനുകൂലിച്ച ഞാൻ ദിലീപിനെ ആദ്യം നേരിൽ കാണുന്നത് 2021.. നേരിട്ട് മിണ്ടുന്നതു 2022, ഫോണിൽ ആദ്യമായി സംസാരിക്കുന്നത് 2024മുതൽ.. നാളിതുവരെ എന്നോട് അയാൾക്ക് വേണ്ടി സംസാരിക്കണം എന്ന് അയാളും പറഞ്ഞിട്ടില്ല, അയാളുടെ സുഹൃത്തുക്കളും പറഞ്ഞിട്ടില്ല..''
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications