ദിലീപിന്റെ ഈ നായിക ഇപ്പോൾ എവിടെ? ആത്മഹത്യയ്ക്ക് ശ്രമിച്ചത് എന്തിന്? പ്രചരിച്ചത് പല കഥകൾ
ഒരു സിനിമയില്‍ മാത്രം നായികയായി അഭിനയിച്ച് അപ്രത്യക്ഷരായ നിരവധി നടിമാര്‍ മലയാള സിനിമയില്‍ ഉണ്ടായിട്ടുണ്ട്. പ്രിയത്തിലെ നായിക ദീപ നായര്‍, വെട്ടം സിനിമയിലെ നായിക ഭാവന പാണി അടക്കമുളളവര്‍ ഒരൊറ്റ സിനിമയിലൂടെ മലയാളികളുടെ മനം കവര്‍ന്നവരില്‍പ്പെടുന്നു. ഇക്കൂട്ടത്തില്‍ ഓര്‍ക്കേണ്ട പേരാണ് ദിലീപ് നായകനായ സ്പീഡ് ട്രാക്ക് എന്ന ചിത്രത്തിലെ നായിക ആയ ഗസാല.
സ്പീഡ് ട്രാക്കിന് ശേഷം മറ്റൊരു മലയാള ചിത്രത്തിലും ഗസാലയെ കണ്ടില്ല. ചിത്രം കണ്ടിട്ടുളള പലര്‍ക്കും അവരുടെ പേര് പോലും അറിയുകയും ഇല്ല. എന്നാല്‍ തെലുങ്കില്‍ ഒരു സമയത്ത് മുന്‍നിര നായിക ആയിരുന്നു ഗസാല. ജൂനിയര്‍ എന്‍ടിആറിനൊപ്പം സ്റ്റുഡന്റ് നമ്പര്‍ വണ്‍ എന്ന ചിത്രത്തിലൂടെയാണ് ഗസാലയുടെ തുടക്കം. പിന്നീട് തെലുങ്കും തമിഴിലും അടക്കം നിരവധി ചിത്രങ്ങളില്‍ നായികയായി.
2011ലാണ് ഗസാലയുടെ അവസാന ചിത്രം തമിഴില്‍ പുറത്തിറങ്ങിയത്. അതിന് ശേഷം സിനിമയില്‍ നിന്ന് ഗസാല അപ്രത്യക്ഷയായി. മുംബൈക്കാരിയായ ഗസാല 2016ല്‍ ഫോട്ടോഗ്രാഫറും നടനുമായ ഫൈസല്‍ റാസ ഖാനെ വിവാഹം കഴിച്ചു. അതിനിടെയാണ് ഗസാല ആത്മഹത്യാശ്രമം നടത്തിയതായുളള വാര്‍ത്തകള്‍ പരന്നത്. സിനിമയില്‍ നിന്നുണ്ടായ ചില മോശം അനുഭവങ്ങള്‍ കാരണമാണ് ആത്മഹത്യാശ്രമം എന്ന് ചിലര്‍ പ്രചരിപ്പിച്ചു.

അതല്ല ഒരു പ്രശസ്ത നടന്റെ നിരന്തരമായ ശല്യം കാരണമാണ് ഗസാല ജീവനൊടുക്കാന്‍ ശ്രമിച്ചത് എന്നും വാര്‍ത്തകള്‍ പ്രചരിച്ചു. ഹൈദരാബാദില്‍ തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ആയിരുന്നു സംഭവം. ഗസ്റ്റ് ഹൗസില്‍ സുഹൃത്തായ സുല്‍ത്താനയ്ക്ക് ഒപ്പമായിരുന്നു ഗസാല താമസിച്ചിരുന്നത്. സുല്‍ത്താന ബാത്ത്‌റൂമില്‍ പോയി തിരിച്ച് വന്നപ്പോള്‍ കണ്ടത് കിടക്കയില്‍ ബോധമില്ലാതെ കിടക്കുന്ന ഗസാലയെ ആണ്.
സുല്‍ത്താന ഉടനെ തന്നെ ഗസാലയുടെ സഹോദരനെ വിളിച്ച് കാര്യം അറിയിച്ചു. ഹൈദരാബാദില്‍ ഉണ്ടായിരുന്ന നടന്‍ അര്‍ജുനെ വിളിച്ച് സഹോദരന്‍ സഹായം തേടി. അര്‍ജുന്‍ എത്തിയാണ് ഗസാലയെ അടുത്തുളള ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പരിശോധനയില്‍ ഗസാല ഉറക്കഗുളികകള്‍ കഴിച്ചിരിക്കുന്നതായി കണ്ടെത്തി.
ആത്മഹത്യാ ശ്രമത്തിന് പല കാരണങ്ങള്‍ പ്രചരിച്ചുവെങ്കിലും അതെല്ലാം തള്ളി ഗസാല തന്നെ രംഗത്ത് എത്തി. വിഷാദരോഗം കാരണമാണ് താന്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത് എന്ന് ഗസാല വെളിപ്പെടുത്തി. എന്നാല്‍ എന്താണ് വിഷാദത്തിനുളള കാരണമെന്നത് അവര്‍ വ്യക്തമാക്കിയില്ല. അതിനിടെ ഗസാലയുടെ ആത്മഹത്യാ ശ്രമവുമായി ബന്ധപ്പെട്ട് മറ്റൊരു വിവാദവും ഉയര്‍ന്നു.
ഈ സംഭവത്തിന് 6 മാസം മുന്‍പാണ് നടി പ്രത്യുഷ ആത്മഹത്യ ചെയ്തത്. ഗസാലയുടെ ആത്മഹത്യാശ്രമത്തിന് ഇതുമായി ബന്ധമുണ്ട് എന്നൊരു ആരോപണം ഉയര്‍ന്നു. അത് സംബന്ധിച്ച് അന്വേഷണം നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. എന്തായാലും ഗസാല ഇപ്പോള്‍ സിനിമയില്‍ ഇല്ലെങ്കിലും തിരക്കില്‍ തന്നെയാണ്. പിതാവിന്റെ ഇന്റീരിയര്‍ ഡിസൈനിംഗ് ബിസിനസ്സില്‍ സഹായിക്കുകയാണ് ഗസാല ഇപ്പോള്‍.












Click it and Unblock the Notifications